Basic Jothisham

HOMENEW6

#പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ…….. 🙏
💟💟💟💟💟💟💟💟💟💟💟
ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു🙏
❣️❣️❣️❣️❣️❣️❣️❣️❣️❣️

“”””സന്ധ്യാ നാമം”””””””
💙💛💙💛💙💛💙💛💙💛💙
#നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, അമൃതായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*

*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*

*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*

*അതിനു ശേഷം പഠിപ്പിക്കുന്നത് “തിഥികൾ” ആണ്*

*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് – പക്കം 15.*

*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*

*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*

*ഭൂമി, ജലം, വായു, അഗ്നി, ആകാശം*

*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*

*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*

*അത് കഴിഞ്ഞാൽ പിന്നെ സപ്തര്ഷികൾ*

*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*

*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*

*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*

*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*

*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*

*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*

*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*

*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*

*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി’*

*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*

ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്റം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.
ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക….
അത് നമ്മുടെ ധര്‍മ്മമാണ്.
*- കാലത്തിന്റെ യവനികയിൽ മണ്മറയുന്ന നമ്മുടെ പൈതൃകമാണ്…. നാമോരോരുത്തരും നമ്മുടെ പൈതൃകത്തെ കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു ഇനിയും താമസിച്ചു കൂടാ….. നമ്മുടെ കുട്ടികൾക്ക് കുഞ്ഞുനാളിൽ മുതലേ നാം നമ്മുടെ സംസ്കാരത്തിന്റെ പൈതൃകത്തിൽ വേരുന്നുന്ന എല്ലാം പഠിപ്പിക്കും എന്ന് 🙏… കാരണം ചുട്ടയിലെ ശീലം ചുടല വരെ അതാണ് സത്യം😊-*

Leave a comment

Design a site like this with WordPress.com
Get started