Meaning of Gayathri

HOMENEW 5

*✿❁══❁★卐ॐ卐★❁══❁✿*
*╭•❉•─•❉•╯ঔ* *╰•❉•─•❉•╮*
*ശ്രീ*
*കൈലാസനാഥൻ*
*╰•❉•─•❉•╮ঔ* *╭•❉•─•❉•╯*

*ഓം നമഃശിവായ*
*ഓം ശിവപാർവ്വതി നമ:*
*ഓം ഉമ മഹേശ്വരായ നമഃ*
🙏🙏🙏

*꧁☆ۣۜۜ͜͡➳»★« ঔ »★« ꧁☆ۣۜۜ͜͡➳*

*╔═══❖✿••••••••••••✿❖═══╗*

*🌹ഗായത്രീഗീത🌹*

*╚═══❖✿••••••••••••✿❖═══╝*


*മഹാമന്ത്രമായ ഗായത്രിയുടെ വിപുലമായ അർത്ഥം ഹൃസ്വമായി ഗീതാരൂപത്തിൽ പ്രതിപാദിക്കുന്ന ലഘുകാവ്യമാണ് ഗായത്രിഗീത. സമസ്തവേദങ്ങളിലും ശാസ്ത്രങ്ങളിലുമടങ്ങിയിരിക്കുന്ന ജ്ഞാനസാഗരത്തെ സ്ഫുടം ചെയ്തിരിക്കുകയാണ് പതിനാലു ശ്ലോകങ്ങളടങ്ങിയിരിക്കുന്ന ഗായത്രിഗീതയിൽ.* *സന്തോഷം സമാധാനവും ആനന്ദവും ഇഴചേർത്ത് ലോകവാസം ആനന്ദപൂർണമക്കി തീർക്കാൻ ഈ ഗായത്രീ പാരായണത്തിലൂടെ സാധിക്കട്ടെ !!!*

ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

1️⃣

*” ഔമിത്യേവ സുമാമധേയമനഘം* *വിശ്വാത്മനോ ബ്രഹ്മണഃ*
*സർവഷ്വേവ* *ഹിതസ്യനാമസുവസോരേതത് പ്രധാനം മതം*
*യം വേദാ നിഗദന്തി ന്യായ* *നിരതം ശ്രീസച്ചിദാനന്ദകം*
*ലോകേശം സമദർശിനം* *നിയമനം ചാകാരഹീനം പ്രഭും “*
*…’ഓം’*

*ന്യായനിരതം, സച്ചിദാനന്ദം,* *സർവ്വേശ്വരം, സമദർശി,* *നിയാമകം, പ്രഭു, നിരാകാരം,*

*എന്നെല്ലാം വേദങ്ങൾ വിളിക്കുന്ന ആ മഹനീയതേജസ് എല്ലാ നാമങ്ങളിലും വെച്ച്ശ്രേഷ്ഠവും പാപമില്ലാത്തതും പവിത്രവും* *ധ്യാനയോഗ്യവുമായ ‘ഓം’ അല്ലാതെ മറ്റൊന്നുമല്ല.*

ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

2️⃣

*”ഭ്രുർ വൈ പ്രാണേ ഇതി* *ബ്രുവന്തിമുനയോ വേദാന്ത പാരംഗതാഃ*
*പ്രാണഃ സർവ വിചേതനേഷു പ്രസൃതഃ* *സാമാന്യരൂപേണച*
*ഏതേനൈവ വിസിദ്ധ്യതേ* *ഹി സകലം നൂനം സമാനം ജഗത്*
*ദ്രഷ്ടവ്യഃ സകലേഷു* *ജന്തുഷു ജനൈർനിത്യമ* *ഹ്യ സുശ്ചത്മവത്”……*

*’ഭുഃ’*
*വേദാന്തസ്നേഹികൾ പ്രാണനെ ‘ഭുഃ’ എന്നാണ് വിളിക്കുന്നത്. ഈ പ്രാണനാണ് സമസ്തജീവജാലങ്ങളിലും കുടികൊള്ളുന്നത്.* *ഈ ലോകത്ത് എല്ലവരും തുല്യരാണെന്ന് ഇതിലൂടെ മനസ്സിലാക്കാം.* *അക്കാരണം കൊണ്ട് തന്നെ എല്ലാ ജീവജാലങ്ങളെയും സ്വന്തം ആത്മാവിനെപ്പോലെ കരുതണം*

ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

3️⃣

*ഭൂവോ നാസോ ലോകേ* *സകലവിപവ നിഘദിതഃ*
*കൃതം കാര്യം.* *കർത്തവ്യമിതി മനസാ ചാസ്യകരണം*
*ഫലാംശാം മർത്യയോ* *വിദധതി നവൈകർമ നിരതഃ*
*ലഭ്യന്ത്യേ നിത്യതേ ജഗതിഹി* *പ്രസാദസുമനസാം.”………..*

*’ഭുവഃ’*

*ലോകത്തിലെ മുഴുവൻ പേരിലും നിറഞ്ഞിരിക്കുന്നതാണ് ‘ഭുവഃ’ കർമമെന്നത് കർത്തവ്യം എന്നു കരുതിക്കൊണ്ടുചെയ്യുന്നതാണ് ആശയില്ലാതെ കർമത്തിൽ മുഴുകാനായാൽ എപ്പോഴും സന്തോഷം നിറഞ്ഞിരിക്കും.*

ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ


4️⃣

*” സ്വരേഷോ വൈശബ്ദോ നിഗദതി* *മനഃസ്ഥൈര്യകരണം*
*തഥാ സൗഖ്യം സ്വാസ്ഥ്യം** *ഹ്യുപദിശതി ചിത്തസ്യലോലതാം*
*നിമഗ്നത്വം സത്യവ്രത* *സരസി ചാചക്ഷതിഉത*
*ത്രിധാ ശാന്തിംഹ്യേതാം* *ഭൂവിച ലഭതേ സംയമരതഃ”….”*

*സ്വഃ”*
*മനസ്സിന്റെ ശക്തിക്കുവേണ്ടിയാണ് ‘സ്വഃ’ നിർദ്ദേശിക്കുന്നത്* . *ചഞ്ചലമായിരിക്കുന്ന മനസ്സിനെ ഏകാഗ്രതയിലുറപ്പിക്കണം* . *മാത്രമല്ല എല്ലായ്പ്പോഴും സത്യത്തെ മുറുകെപ്പിടിക്കുകയും*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

5️⃣


*”തതോ വൈനിഷ്പത്തിഃ* *സുഭുവിമതിമാൻ* *പണ്ഡിതവരഃ*
*നിജാനൻഗുഹ്യം* *യോമരണ* *ജീവനയോസ്തദഖിലം*
*അനന്തസംസാരേ* *വിചരതേ ഭയാലക്തി* *രഹിത*
*സ്തഥാ നിർമാണം* *വൈനിജഗതി വിധിനാം പ്രകുരുതേ”*

*ജീവിത മരണങ്ങളുടെ നിഗൂഡരഹസ്യങ്ങൾ അറിയുന്നയാളാണ് ബുദ്ധിമാനും പണ്ഡിതനുമെന്നാണ് ‘ തത്’ വെളിപ്പെടുത്തുന്നത്. അങ്ങനെയുള്ളവർ ഭയാസക്തിയില്ലാതെ അനന്തമായ ലോകത്തിൽ തന്റെ ഗതിവിഗതികളിലൂടെ യാത്ര ചെയ്യുന്നു.*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

6️⃣


*”സവിതുസ്തുപദം* *വിതനേതിധ്രുവം*
*മനുജോ ബലവാൻ* *വസിതേവ ഭവേത്*
*വിഷയാ അനുഭൂതി* *പരിസ്ഥിതയോ*
*വൈസദാത്മന ഏവ* *ഗണേദിതി സഃ”*

*ഓരോരുത്തരും ആദിത്യനെപ്പോലെ ശക്തരായിരിക്കണമെന്നാണ് ‘സവിതു ‘ എന്ന പദത്തിൽ നിന്നും മനസ്സിലാക്കേണ്ടത്. എല്ലാവിഷയാനുഭൂതികളും സ്വപ്രാണനോടാണ് ബന്ധിക്കപ്പെട്ടിരിക്കുന്നതെന്ന തിരിച്ചറിവും ഇതിലൂടെ ലഭിക്കുന്നു.*

ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ


7️⃣

*“വരേണ്യം* *ചൈതദ്വൈപ്കടയതി* *ശ്രേഷ്ഠത്വമനിശം*
*സദാപശ്യേച്ച്രേഷ്ഠ* *മനനമപി ശ്രേഷ്ഠസ്യ* *വിദധേത്*
*തഥാ ലോകേ ശ്രേഷ്ഠം* *സരളമനസാ* *കർമചഭജേത്*
*തദിത്ഥ്യം ശ്രേഷ്ഠത്വം* *വ്രജതി മനുജഃ ശോഭിത ഗുണൈഃ”*

*നിത്യസത്യത്തിലേയ്ക്ക് ശ്രദ്ധിക്കാനാണ് ഏവരും ശ്രമിക്കുന്നതെന്ന് ‘വരേണ്യം’ എന്ന പദത്തിലൂടെ മനസ്സിലാക്കാം. ഉല്ലിൽ ശ്രേഷ്ഠത നിറച്ച് നല്ല മനസ്സോടെ ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്ത് ശ്രേഷ്ഠതയെ പ്രാപിക്കേണ്ടതുമാണ്*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ


8️⃣

” *ഭർഗോ വ്യാഹൃതിപദം ഹി* *നിതരാം ലോക സുലോകോഭവേത്*
*പാപേ പാപവിനാശനേ* *ത്വവിരതംദത്തവധാനോവസേത്*
*ദുഷ്ടാദുഷ്കൃതി* *ദുർവിപാക* *നിചയസ്തോഭ്യോ* *ജുഗുപ്സേദ്ധിച*
*തന്നാശായ വിധീയതാം* *ചസതതം സംഘഷമേദിഃ സഹ”*

*…..( ‘ഭർഗോ’)*

*പാപങ്ങളെ ഇല്ലാതക്കാൻ ഓരോരുത്തരും ശ്രമിച്ചുകൊണ്ടിരിക്കണമെന്നാണ് ‘ഭർഗോ’ എന്ന പദത്തിലൂടെ തിരിച്ചറിയേണ്ടത്. ദുഷ്ടചിന്തയുടെയും പ്രവർത്തിയുടെയും നാശത്തിനായി എല്ലായിപ്പോഴും പ്രവർത്തിക്കണം.*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ


9️⃣

*“ദേവസ്യതി തുവ്യാകരണോത്യമരതാം* *മർത്യോപിസ പ്രാപ്യതേ ദേവാനാമിവ* *ശുദ്ധദൃഷ്ടികരണാത് സേവോപചാരദ്ഭൂവി*
*നിസ്വർത്ഥ പരമാർത്ഥ കരമ കരണാത്* *ദീനായദാനാത്തഥാ*
*ബാഹ്യാഭ്യാന്തര മസ്യ** *ദേവഭൂവനം സംയുജ്യതേ* *ചൈവഹി”….*

*(‘ദേവസ്യ’ )*

*മരണവിധേയരായ മനുഷ്യർക്കുപോലും ദേവത്വം പ്രാപിക്കാ മെന്നാണ് ‘ദേവസ്യ’ എന്ന പദം കൊണ്ടർഥമാക്കുന്നത്.* *സഹജീവികളോട് കരുണകാണിക്കുകയും ദീനരെ സാഹായിക്കുകയും ചെയ്താൽ ദേവലോകം ലഭ്യമാക്കും.*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

1️⃣0️⃣

*ധീമഹി ഭവേമ സർവവിധം ശുചിം*
*ശക്തിചയം വയമിത്യുപദിഷ്ടാഃ ഖലു*
*നോമനുജോ ലഭതേ സുഖശാന്തിം*
*മനേന വിനേതി വദന്തി ഹിവേദഃ …….*

*(‘ധീമഹി’)*

*“ധിയോ* *മത്യോന്മഥ്യാഗമനിഗമ* *മന്ത്രാൻ സുമതിമാൻ*
*വിജാനീയാത്തത്വ വിമല* *നവനീതം പരമിവ*
*യതോസ്മിൻ ലോകേ** *വേസംശയാഗത വിചാര* *സ്ഥലശതേ*
*മതിഃ ശുദ്ധൈവഞ്ചാ** *പ്രകടയതി സത്യം സുമനസേ.”*

*(ധിയോ)*

*ബുദ്ധിതികഞ്ഞവർ വേദശാസ്ത്രങ്ങളിലൂടെയും ആഗമനങ്ങളിലൂടെയും സഞ്ചരിച്ച് ജീവിതവഴി കണ്ടെത്തണമെന്നാണ് ‘ ധിയോ’ എന്ന വാക്ക് ഓർമിപ്പിക്കുന്നത്.* *ശുദ്ധിനിറഞ്ഞ ബുദ്ധികൊണ്ടുമാത്രമേ സത്യത്തെ തിരിച്ചറിയാനാകൂ.*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

1️⃣1️⃣

*”യോനോ വാസ്തിതു* *ശക്തിസാധനചയോ* *ന്യൂനാധികഷ്ച്ചഥവാ*
*ഭാഗം ന്യൂനമതം ഹി തസ്യ* *വിധധേമാത്മ പ്രസാദായച*
*യൽ പശ്ചദവശിഷ്ട്* *ഭാഗമഖിലം തൃക്ത്വാ* *ഫലശാ ഗൃദി*
*തദ്ധീനേഷ്വഭിലാഷ വസ്തു* *വിതര യേ ശക്തി ഹീനാഃ സ്വയം” ….*

*(യോനഃ)*
*ഈശ്വരൻ ലഭ്യമാക്കിത്തന്നിട്ടുള്ളതിന്റെ ചെറിയൊരുഭാഗമെങ്കിലും മറ്റുള്ളവർക്കായി നീക്കിവെക്കണമെന്നാണ് ;’യോനഃ’ എന്ന പദം ഓർമ്മിപ്പിക്കുന്നത്.*


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ


1️⃣2️⃣

*പ്രചോദയ് സ്വയം ത്വിതരാം ശ്ച മാനവാൻ*
*നരഃ പ്രയണായ ച സത്യ വർത്മ്മനി*
*കൃതം ഹി കർമാഖിലമിത്ശമംഗിനാ*
*വദന്തിധർമ ഇതി ഹി വിപശ്ചിതഃ …..*

*(” പ്രചോദയാത്”)*
*ഏതിനെയാണോ വിദ്വാന്മാർ ധർമമെന്നു വിളിക്കുന്നത് ആ സത്യത്തിന്റെ വഴിയിലൂടെയാണ് ഒരുവൻ സഞ്ചരിക്കേണ്ടതെന്നാണ് “പ്രചോദയാത്” എന്ന വാക്കിലൂടെ മനസ്സിലാക്കേണ്ടത്. മാത്രമല്ല, മറ്റുള്ളവരെ ആ മാർഗത്തിലൂടെ യത്രചെയ്യാൻ പ്രേരിപ്പിക്കുകയും വേണം* .


ॐ || ━━━━✦ 🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅐🅓🅗🅐🅝 ━━━━✦ || ॐ

*” ഗായത്രി ഗീതാം ഹ്യേതാം* *യോനരോവേത്തി തത്വതഃ*
*സമുക്ത്വാ സർവ്വദുഖേഭ്യഃ* *സദാനന്ദേ നിമജ്ജതി”*

*ആരാണോ ഗായത്രീഗീത യഥാവിധി മനസ്സിലാക്കുന്നത് അയാളിൽ നിന്നും എല്ലാവിധത്തിലുള്ള പ്രതിസന്ധികളും ദൂരികരിക്കപ്പെടും .* *അയാൾ എല്ലായ്പ്പോഴും സന്തോഷം ആനന്ദവും നിറഞ്ഞവനുമായിരിക്കും*

*ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ♡ঔ*
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്ദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം* .
*ঔ┉࿆ ┉࿆ ┉࿆ ঔ┉࿆ ┉࿆ ┉࿆ঔ ┉࿆ ┉࿆ঔ*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ് പകർന്ന് നൽകിയ വരോടുള്ള കടപ്പാട് വിനയപൂർവ്വം, സ്മരിക്കുന്നു👣👏*

*ॐ═══卐★ॐ●●ॐ★卐═══ॐ*

*സർവേശ്വരൻ്റെ അനുഗ്രഹം എവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ👏*
*ശുഭദിനാശംസകൾ🌹*

*🪔 ലോകഃ സമസ്തഃ🪔*
*🔥സുഖിനേഃ ഭവന്തുഃ🔥*

*ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ*

*●▬▬▬▬🙏🕉️🙏▬▬▬▬●*
🅢🅡🅔🅔🅺🅐🅘🅛🅐🅢🅐🅝🅓🅗🅐🅝
*■□■□■□■□ – ■□■□■□■*

Leave a comment

Design a site like this with WordPress.com
Get started