Om Saraswati Sharanam

HOMENEW 5

*ഓം ദേവി സരസ്വതി ശരണം*

ഓം ദേവി സരസ്വതി ശരണം
ഓം ദേവി സരസ്വതി ശരണം
ഓം ലക്ഷ്മീ ഗിരിജേ ശരണം
ഓം ലക്ഷ്മീ ഗിരിജേ ശരണം

ഓം മാതേ വാണീ ദേവീ
ഓം മാതേ വാണീ ദേവീ
ശ്രീ മൂകാംബിക ശരണം ശരണം
ശ്രീ മൂകാംബിക ശരണം ശരണം

വരദായിനിയാം സരസ്വതീ
വീണാ വാദിനി ശാരദേ
മൂകാംബികയാം ശ്രീലളിതേ
ഭഗവതി ദേവീ അംബികേ

(ഓം ദേവി സരസ്വതി ശരണം)

രാഗപീയൂഷ വാഹിനീ
അറിവിൻ മോഹന വല്ലകീ
മൂകാംബികയാം ശ്രീ ലളിതേ
ഭഗവതി ദേവീ അംബികേ

(ഓം ദേവി സരസ്വതി ശരണം)

മോദസംഗീത നേദ്യമായ്
നൽവരം എന്നിൽ നല്കിടൂ
മൂകാംബികയാം ശ്രീ ലളിതേ
ഭഗവതി ദേവീ അംബികേ

(ഓം ദേവി സരസ്വതി ശരണം)

ചന്ദനമുകിലും തോൽക്കുമാ
ചന്ദന വദനം കൈതൊഴാം
മൂകാംബികയാം ശ്രീ ലളിതേ
ഭഗവതി ദേവീ അംബികേ

(ഓം ദേവി സരസ്വതി ശരണം)

അമ്മേ എന്നു വിളിച്ചു ഞാൻ
അമ്മ കനിഞ്ഞൂ കാവ്യമായ്
മൂകാംബികയാം ശ്രീ ലളിതേ
ഭഗവതി ദേവീ അംബികേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

*അമ്മേ നാരായണ*

Leave a comment

Design a site like this with WordPress.com
Get started