Ayyappa Keerthanam (Malayalam)

HOMENEW 5

*നാരായണജയ നാരായണ ജയ*
*നാരായണ ജയ കൈതൊഴുന്നൻ*

*ഓങ്കാരരൂപാ ശ്രീ വാസു ദേവാ കൃഷ്ണാ*
*ഓം പരബ്രഹ്മമേ കൈ തോഴുന്നേൻ*

*ശങ്കരസേവിതാ പങ്കവിനാശനാ*
*നിൻപാദമെപ്പോഴും കൈതൊഴുന്നേൻ*

*അല്ലലൊഴിക്ക നീ ആശ്രിതർക്കൊക്കെയും*
*ആഗമക്കാതലേ കൈതോഴുന്നേൻ*

*ആനന്ദചിൻമയാ അഖിലജനാർച്ചിതാ*
*അമരാതിവന്ദിതാ കൈതൊഴുന്നേൻ*

*ഈരേഴുലോകവും ഉള്ളിലടക്കിടും*
*നീരജലോചനാ കൈതൊഴുന്നേൻ*

*ഉറ്റവനേ വിഭോ മറ്റില്ലൊരാശ്രയം*
*കുറ്റംപൊറുക്കുവാൻ കൈതൊഴുന്നേൻ*

*ഊനം വരാതെന്നെ പാലിക്കണേ കൃഷ്ണാ*
*ആനന്ദരൂപനെ കൈതൊഴുന്നേൻ*

*ഋത്വിക്കുകളിലും ഇരക്കുന്നവനിലും*
*സമനായ നാഥനേ കൈതൊഴുന്നേൻ*

*ഋപനമാദിപ്രപഞ്ചവിലക്ഷണാ*
*താപനിവാരണാ കൈതൊഴുന്നേൻ*

*എല്ലാ ഭൂതലത്തിലും ജീവനായ് നിന്നിടും*
*അഖണ്ഡബ്രഹ്മമേ കൈ തൊഴുന്നേൻ*

*ഏകാന്തമാം സുഖം ഏകും പരാൽപരാ*
*നിഖിലേശാ ദൈവമേ കൈതൊഴുന്നേൻ*

*ഐവരിൽ കാരുണ്യാൽ ദൗത്യം വഹിച്ചു പോൽ* *അലിവെന്നിലാർന്നിടാൻ കൈതൊഴുന്നേൻ*

*ഒന്നായ നീ തന്നെ മൂന്നായതും കൃഷ്ണാ*
*നിൻ കൃപയേകുവാൻ കൈതൊഴുന്നേൻ*

*ഓങ്കാരമാകും പ്രണവസ്വരൂപനേ*
*ഓം ചിദാനന്ദനേ കൈതൊഴുന്നേൻ*

*ഔഷധം തന്നിലും മാന്ത്രികം തന്നിലും*
*ആർന്നിടും ശക്തിയേ കൈതൊഴുന്നേൻ*

*അമ്മയും അച്ഛനും സർവ്വവും നീ തന്നെ*
*ചിൽ സ്വരൂപാ കൃഷ്ണ കൈ തൊഴുന്നേൻ*

*ആനന്ദമേകണേ കോമളാ നിന്നുടെ*
*ചേവടി താരിണ കൈതൊഴുന്നേൻ*

Leave a comment

Design a site like this with WordPress.com
Get started