Vikaram and Ego

HOMENEW 5

Appa: *ശുഭസുപ്രഭാതം… 🌹*

ദുഃഖം, വേദന, മുറിവ്, നിരാശ, സന്തോഷം തുടങ്ങി നിരവധി വികാരങ്ങളിലൂടെയാണ് ഓരോ മനുഷ്യവ്യക്തിയുടെയും ജീവിതയാത്ര കടന്നുപോകുന്നത്.

കാർമേഘം പെട്ടന്ന് മാറുന്നതുപോലെ നമ്മുടെ മനസ്സിന് എളുപ്പത്തിൽ മാറ്റമുണ്ടാക്കാൻ വികാരങ്ങൾക്ക് കഴിയും.

കുപ്പിയിലടച്ച രീതിയിൽ വികാരങ്ങളെ മനസ്സിൽ കൊണ്ട് നടക്കുന്നത് വേദനയിലേക്കും, മാനസിക സമ്മർദ്ദം പോലുള്ള  മനഃശാസ്ത്ര പ്രശ്നങ്ങളിലേക്കും നയിക്കും.

വികാരങ്ങൾക്ക് ഒരിക്കലും കീഴടങ്ങാതെ, അതിനെ നിയന്ത്രിച്ചു, ആ നിയന്ത്രണം ഒരിക്കലും അധികമാകാതെ ജീവിതത്തെ മുന്നോട്ടു നയിക്കുക.

*സ്നേഹാദരപൂർവം ശുഭദിനം നേരുന്നു… 🙏*
🧘🏼‍♂️ശുഭദിനം🧘🏽‍♀️

ആ രാജ്യത്തെ രാജാവിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു. എന്നും ആരെങ്കിലും തന്റെ മുന്നില്‍ വന്ന് കഥപറയണം. അതിന് പ്രജകള്‍ ആരും മുടക്കം വരുത്തിയില്ല. കാലം കഴിഞ്ഞുപോയി. രാജാവ് മറ്റൊരു പ്രഖ്യാപനം നടത്തി. ഇനി കഥപറയുന്നവര്‍ ഒരിക്കലും അവസാനിക്കാത്ത കഥ പറയണം. കഥ തീരുന്ന അന്ന് ഞാന്‍ അയാളുടെ കഥ കഴിക്കും! പ്രഖ്യാപനം കേട്ട് കഥപറയാന്‍ എല്ലാവരും ഭയന്നു. അങ്ങനെ ഒരാള്‍ വന്ന് കഥ പറഞ്ഞു തുടങ്ങി. ഒരു കൃഷിക്കാരന്‍ ധാന്യം സൂക്ഷിച്ചിരുന്ന പത്തായത്ത് ഒരു ദ്വാരം ഉണ്ടായിരുന്നു. ഒരു പക്ഷി ആ ദ്വാരത്തിലൂടെ കടന്ന് ഒരു ധാന്യമണി കൊത്തി സ്വന്തം കൂട്ടിലെത്തി. രണ്ടാം ദിവസം രണ്ടാമത്തെ മണി കൊത്തിയെടുത്തു. അങ്ങനെ പത്തു ദിവസമായപ്പോഴേക്കും രാജാവ് പറഞ്ഞു: ആ രാജ്യത്തെ രാജാവ് ആ ദ്വാരം അടച്ചു. ബാക്കി കഥപറയൂ.. അയാള്‍ പറഞ്ഞു: ഇപ്പോള്‍ കഥ പറയുന്ന ആള്‍ അങ്ങായി മാറിയിരിക്കുന്നു. ബാക്കി കഥ അങ്ങ് തന്നെ തുടരൂ.. രാജാവ് അയാള്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കി. ഒപ്പം തന്റെ പുതിയ ഉത്തരവ് പിന്‍വലിക്കുകയും ചെയ്തു.

അധികാര ധാര്‍ഷ്ട്യത്തിന് മുന്നില്‍ രണ്ടുമാര്‍ഗ്ഗങ്ങളേയുള്ളൂ. ഒന്നുകില്‍ ആയുഷ്‌കാലം മുഴുവന്‍ അടിമയായി തുടരുക, അല്ലെങ്കില്‍ തന്ത്രങ്ങളിലൂടെ ഈഗോ തകര്‍ക്കുക. ഒരു നേതാവ് തന്റെ അണികള്‍ക്ക് നല്‍കുന്ന ഉത്തരവാദിത്വങ്ങളും അവര്‍ക്ക് മുന്നില്‍ വെക്കുന്ന വെല്ലുവിളികളും കണ്ടാലറിയാം അദ്ദേഹത്തിന്റെ കര്‍ത്തവ്യബോധവും കാഴ്ചപ്പാടും.. പ്രാപ്തിയില്ലാത്തവരെല്ലാം തങ്ങളുടെ പ്രതാപം കാണിക്കുന്നത് കിരീടത്തിലൂടെയും ചെങ്കോലിലൂടെയും മാത്രമാണ്. പ്രാപ്തരല്ലാത്തവരുടെ പ്രതാപത്തെ തന്ത്രങ്ങളിലൂടെ നേരിടാന്‍ നമുക്ക് സാധിക്കട്ടെ –

🙏ശുഭദിനം🙏

Leave a comment

Design a site like this with WordPress.com
Get started