Radha Rani s Birthday

HOMENEW 5

*ഗർഗ്ഗമുനി രചിച്ച ഗർഗ്ഗ സംഹിത അഥവാ ഗർഗ്ഗ ഭാഗവതം*


*🌷ഓം നമോ ഭഗവതേ വാസുദേവായ🌷*

🍀🌺🍀🌺🍀🌺🍀🌺🍀

*ഭാഗം.12.*

🍀🌺🍀🌺🍀🌺🍀🌺🍀

*ഭാദ്രമാസത്തിലെ ശുക്ലപക്ഷ അഷ്ടമിയും തിങ്കളാഴ്ചയുമായിരുന്നു,രാധാദേവി അവതരിച്ചത്.*

*ഉച്ചസമയത്തായിരുന്നു അവതാരം നടന്നത്. ദേവകൾ പുഷ്പവൃഷ്ടി പൊഴിച്ചു. നദികളിൽ ജലം സ്വച്ഛമായി ഒഴുകി. സരസ്സുകൾ വിരിഞ്ഞ താമരപ്പൂക്കൾ കൊണ്ട് നിറഞ്ഞ് ശോഭിച്ചു.*

*കീർത്തി തന്റെ പുത്രിയുടെ അഭ്യുദ യത്തിനുവേണ്ടി ദാനങ്ങൾ ചെയ്തു. ആ ശിശു ശുക്ലപക്ഷത്തിലെ ചന്ദ്ര നെപ്പോലെ വളർന്നുവന്നു.*

*വൃഷഭാനുവിന്റെയും കീർത്തിയുടെയും പൂർവ്വജന്മങ്ങൾ ഇങ്ങനെയായിരുന്നു.*

*നൃഗ മഹാരാജാവിന്റെ പുത്രനായിരുന്നു സുചന്ദ്രൻ. പൂർവ്വകാ ലത്ത് അര്യമാവിന് കലാവതി, രത്നമാല, മേനക എന്നിങ്ങനെ സുന്ദരി മാരായ മൂന്ന് മാനസപുത്രിമാരുണ്ടായിരുന്നു.*

*അര്യമാവ് കലാവതിയെ ഭഗവദ് അംശമായ സുചന്ദ്രനും രത്നമാലയെ വിദേഹ രാജാവിനും മേനകയെ ഹിമവാനും വിവാഹം ചെയ്തു കൊടുത്തു.*

*രത്നമാലയിൽ നിന്ന് സീതയും മേനകയിൽ നിന്ന് പാർവ്വതിയും ജനിച്ചു.*

*സുചന്ദ്രൻ കലാവതി യെയും കൊണ്ട് നൈമിശാരണ്യത്തിൽ പോയി ബ്രഹ്മാവിനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തിയിട്ട് മോക്ഷപ്രാപ്തി വരമായി ചോദിച്ചു. എന്നാൽ ഭർത്താവ് മോക്ഷം പ്രാപിച്ചാൽ തന്റെ ഗതി എന്താകുമെന്ന് ചോദിച്ചപ്പോൾ ബ്രഹ്മാവ് അവളോട് ഭർത്താവിന്റെ കൂടെ സ്വർഗ്ഗത്തിൽ പോകുവാൻ ഉപദേശിച്ചു.*

*കാലാന്തരത്തിൽ അവൾ ഭാരതത്തിൽ ഗംഗ യുടെയും യമുനയുടെയും ഇടയിൽ ജനിക്കുമെന്നും അപ്പോൾ ശ്രീകൃഷ്ണന്റെ പരമപ്രിയയായ രാധയെ പുത്രിയായി ലഭിക്കുമെന്നും ബ്രഹ്മാവ് അനുഗ്രഹിക്കുകയും ചെയ്തു.*

*ഇപ്രകാരം ബ്രഹ്മാവിന്റെ വരത്തിന്റെ ഫലമായി സുചന്ദ്രൻ വൃഷഭാനുവായും കലാവതി കീർത്തിയായും ഭൂമിയിൽ ജനിച്ചു.*

*കന്യാകുബ്ജത്തിൽ ഭലന്ദ രാജാവിന്റെ ഗൃഹ ത്തിൽ രാജാവിന്റെ* *യജ്ഞകുണ്ഡത്തിൽ നിന്നായിരുന്നു കലാവതി,* *കീർത്തിയായി ജനിച്ചത്. സുരഭാനുവിന്റെ* *ഗൃഹത്തിൽ സുചന്ദ്രൻ*
*വൃഷ ഭാനുവായും ജനിച്ചു.* *രണ്ടുപേർക്കും പൂർവ്വജന്മസ്മൃതിയുണ്ടായിരുന്നു. അതിനാൽ അവർ അന്യോന്യം മനസ്സിലാക്കുകയും* *വിവാഹ ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അവരുടെ പുത്രിയായിട്ടായിരുന്നു രാധാദേവി അവതരിച്ചത്.*


*( തുടരും )*

Leave a comment

Design a site like this with WordPress.com
Get started