Viswakarma Jayanthi

HomeNew4

വിശ്വകര്‍മ്മ ജയന്തി.

ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമഃ.

വിശ്വകര്‍മ്മാവ്
ദേവശില്‍പി അഷ്ടവസുക്കളില്‍ എട്ടാമനായ പ്രഭാസന്‍റെ പുത്രന്‍.

രാമസേതു ബന്ധിച്ച നളന്‍ എന്ന വാനരന്‍റെ പിതാവ്. ലങ്കാപുരി നിര്‍മ്മിച്ച കര്‍മ്മി. സൂര്യദേവപത്നിയായ സംജ്ഞാദേവിയുടെ പിതാവ്.

സൂര്യചൂട് പുത്രിക്കു സഹിക്കുവാന്‍ വേണ്ടി സൂര്യനെ കടഞ്ഞ് അരയ്ക്കാലംശം സൂര്യതാപത്തെ ശമിപ്പിച്ച ദേവശില്‍പ്പി. ആ അരയ്ക്കാലംശം കൊണ്ട് ശിവന്‍റെ ശൂലം, വിഷ്ണുവിന്‍റെ ചക്രം, കുബേരന്‍റെ ഗദ, കാര്‍ത്തികേയ ന്‍റെ ആഗ്നേയാസ്ത്രം, വേല്, ദേവസമൂഹത്തി ന്‍റെ വിവിധ ആയുധ ങ്ങള്‍ എല്ലാം നിര്‍മ്മിച്ചത് ഈ വിശ്വകര്‍മ്മാവ് തന്നെയാകുന്നു. അങ്ങനെയുള്ള വിശ്വകര്‍മ്മ സ്വരൂപത്തെ ധര്‍മ്മ (കുല) ദേവതയായി ആരാധിക്കുന്നവര്‍ വിശ്വകര്‍മ്മ ജയന്തിയെ നല്ലതുപോലെ ആചരിച്ചുവരുന്നു.

ഓം ശ്രീ നാരായണ്യൈ നമഃ.

+——+——-+——-+—–+——-+——-+——+

*സെപ്റ്റംബർ 17*

*വിശ്വ കർമ്മദിനം*

+—–+——–+——-+——–+——-+——+——-+

*വിശ്വ കർമ്മദിനം*

സെപ്റ്റംബർ 17 വിശ്വ കർമ്മദിനമായി ആചരിക്കുന്നു. ആ ദിവസം വിശ്വകർമ്മജർ സമൂദായത്തിൽ പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് കേരള സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഹിന്ദു വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് വിശ്വകർമ്മാവ്( ത്വഷ്ടാവ് ) ( വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ഇരുമ്പുപണിക്കാർ, വാർക്ക പണിക്കാർ, കൊത്തുപണിക്കാർ ,സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.
ആശാരി,മൂശാരി,കൊല്ലന്,തട്ടാൻ,ശില്പി എന്നിവയാണ് വിശ്വകർമ്മ ജാതിക്കാർ, ഇപ്പോഴത്തെ ജാതിയിലെ ബ്രാഹ്മണേക്കാൾ ബ്രാഹ്മണരാണ്.ഇവർ ജന്ധ്യം അഥവാ പൂനുൽ (ജനു) ധരിക്കുന്നു.

*സൃഷ്ടി സങ്കല്പം*

“ വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ ”
വിശ്വത്തെ സൃഷ്ടിച്ചതിനാല് “വിശ്വബ്രഹ്മം” വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ ശക്തി (ശബ്ദം, ഓംകാരം ) ബ്രഹ്മം ആയി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബനും ആയിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്സ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.

“ യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം ”
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.



https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%95%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B5%E0%B5%8D?wprov=sfla1

Leave a comment

Design a site like this with WordPress.com
Get started