Krishna Keerthanam

HomeNew4

•♥️•.¸✿¸.•♥️•.¸✿¸.•♥️•

❶❹.⓿❾.❷⓿❷❷
🅦🅔🅓🅝🅔🅢🅓🅐🅨

എന്തുകൊണ്ടറിവീല കണ്ണാ…

𝐌𝐮𝐬𝐢𝐜:
മോഹൻദാസ്

𝐋𝐲𝐫𝐢𝐜𝐢𝐬𝐭:
പി എസ് നമ്പീശൻ

𝐒𝐢𝐧𝐠𝐞𝐫 :
ഗണേഷ് സുന്ദരം & കോറസ്

𝐀𝐥𝐛𝐮𝐦/ 𝐌𝐨𝐯𝐢𝐞 :
ശ്രീകൃഷ്ണ ഭക്തിഗാനങ്ങൾ

🛕🕉️🛕🕉️🛕🕉️🛕🕉️🛕🕉️🛕

𝐋𝐲𝐫𝐢𝐜𝐬 :

എന്തുകൊണ്ടറിവീല കണ്ണാ
നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി…
ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ
തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി
സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി

അവതാരമായിരം ആടുമ്പോഴും
ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ
നവ നവ ഭാവങ്ങള്‍ അണിയുമ്പോളും
നവനീതം കവരുന്ന കണ്ണനല്ലേ
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു….
(എന്തുകൊണ്ടറിവീല കണ്ണാ)

കരമേകി അവിടുന്ന് ഭാരമേല്‍ക്കും
കൈവിടും പോലെ നീ മാറി നില്ക്കും
അറിയാതെ എല്ലാം കവര്ന്നു വയ്ക്കും
അവസാനം ചിരിയോടെ ദാനമേകും
പരിഭവം പറയുവാന്‍ വന്നു
നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു
(എന്തുകൊണ്ടറിവീല കണ്ണാ)

കദനങ്ങള്‍ കളഭമായ്‌ മാറ്റി നിന്‍റെ
തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം
മനതാരിലെരിയുന്ന സങ്കടങ്ങള്‍
വനമാലയാക്കുവാനാണ് ദാഹം
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു…..
(എന്തുകൊണ്ടറിവീല കണ്ണാ)

ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍
മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും
വരകവി പൂന്താനം പാടിടുമ്പോള്‍
എവിടെയാണെങ്കിലും കേട്ട് നില്‍ക്കും
പരിഭവം പറയുവാന്‍ വന്നു
നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു…..
(എന്തുകൊണ്ടറിവീല കണ്ണാ)

•♥️•.¸✿¸.•♥️•.¸✿¸.•♥️•

Leave a comment

Design a site like this with WordPress.com
Get started