ശിഷ്യാനുശാസനം ഓം നമ:, വേദാദ്ധ്യയനമാകുന്ന ശിക്ഷണം കഴിഞ്ഞ് ഗുരുകുല ത്തില്‍നിന്നും പിരിഞ്ഞുപോകുന്നവര്‍ക്ക് ഗുരുനല്‍കുന്ന ശിഷ്യാനുശാസനത്തെ പറയാം.
സത്യം വദ = സത്യം പറയുവിന്‍.
ധര്‍മ്മം ചര = ധര്‍മ്മം ആചരിക്കുവിന്‍.
സ്വാദ്ധ്യായാത് മാ പ്രമദ: = വേദാദ്ധ്യയനത്തില്‍നിന്നും ഒരിക്കലും
പിന്തിരിയരുത്.
സത്യാന്ന പ്രമിദതവ്യം = സത്യത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.
ധര്‍മ്മാന്ന പ്രമിദതവ്യം = ധര്‍മ്മത്തില്‍നിന്നും ഒരിക്കലും പിന്തിരിയരുത്.
കുശലാന്ന പ്രമിദതവ്യം = ശരീരസംരക്ഷണരൂപമായിരിക്കുന്ന കര്‍മ്മത്തില്‍നിന്നും പിന്തിരിയരുത്.
ഭൂത്യൈ ന പ്രമിദതവ്യം = ഐശ്വര്യവര്‍ദ്ധകമായിരിക്കുന്ന കാര്യത്തില്‍നിന്നും പിന്തിരിയരുത്.
മാതൃദേവോഭവ = മാതാവ് നിന ക്ക് ദേവതയായിരിക്കട്ടെ.
പിതൃദേവോഭവ = പിതാവ് നിനക്ക് ദേവതയായിരി ക്കട്ടെ.
ആചാര്യദേവോഭവ = ആചാര്യന്‍ നിനക്ക് ദേവതയായിരിക്കട്ടെ.
അതിഥിദേവോഭവ = അതിഥി നിനക്ക് ദേവതയായിരിക്കട്ടെ.
യാനി അനവദ്യാ നി കര്‍മ്മാണി താനി സേവിതാവ്യാനി = യാതൊന്നാണോ ഞങ്ങളുടെ പാപരഹിതമായിരിക്കുന്ന കര്‍മ്മങ്ങള്‍ അവയെ നിങ്ങള്‍ ആചരിക്കണം.
യാന്ന്യസ്മാകം സുചരിതാനി താനി ത്വയോപാസ്യാനി = ഞങ്ങളുടെ സുചരിതങ്ങളെ നീ ഉപാസിക്കുക.
ഏഷ ആദേശ: = ഞങ്ങളുടെ നിര്‍ദ്ധേശം ഇതാകുന്നു.
ഏഷ ഉപദേശ: = ഞങ്ങളുടെ ഉപദേശം ഇതാകുന്നു.
ഏഷാ വേദോപനിഷത് = വേദോപനിഷത് ഇവയാകുന്നു.
ഏദതനുശാസനം = ഞങ്ങളുടെ ശിക്ഷണം ഇവയാകുന്നു.
ഏവം ഉപാസിതവ്യം = നിങ്ങള്‍ ആചരിക്കേണ്ടത് ഇവയാകുന്നു.
നിങ്ങള്‍ എന്നില്‍നിന്നും ദൂരെ പോയാലും അടുത്തുള്ള ഗുരുജനങ്ങളുമായി സൌഹാര്‍ദം പുലര്‍ത്തണം., അവരോടു സംശയം തീര്‍ത്തുകൊണ്ട് പുരു ഷാര്‍ത്ഥങ്ങള്‍ നേടിയെടുക്കണം. ഇവയാണ് ആര്‍ഷമായ സനാതനധര്‍മ്മ ത്തിലുള്ള വേദാദ്ധ്യയനമാകുന്ന സ്വാദ്ധ്യായത്തിന്‍റെ അടിസ്ഥാന തത്വം. തത്വം അറിയുക. ധര്‍മ്മം ആചരിക്കുക. അപ്പോള്‍ ധര്‍മ്മം രക്ഷപ്പെടും. ധര്‍മ്മരക്ഷ പൂര്‍ണ്ണമായും ഈശ്വരന്‍റെ ദൌത്യമാകുന്നു. അതുപൂര്‍ണ്ണമാക്കുവാന്‍ മനുഷ്യര്‍ ധര്‍മ്മം ആചരിക്കുകയും ചെയ്യണം. ധര്‍മ്മം ആചരിച്ചു ജീവിക്കുമ്പോള്‍
“ധര്‍മ്മോ രക്ഷതി രക്ഷിത:” എന്ന ആപ്തവാക്യം സഫലമാവുകയും ചെയ്യും.
ധര്‍മ്മം രക്ഷിക്കുവാന്‍ സത്യം പറയുകയും ധര്‍മ്മം ആചരിക്കുകയും ചെയ്യണം. വേദാദ്ധ്യയനരീതി ഇപ്പോള്‍ വിദ്യാഭ്യാസരീതിയായി മാറിയിരിക്കുന്നു. അതിനാ ല്‍ വിദ്യാഭ്യാസത്തില്‍ സംസ്കാരം പോഷിപ്പിക്കുവാന്‍ ആവശ്യമായ അറിവുകള്‍ പകര്‍ന്നുകൊടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോള്‍ ബാല്യം മുതല്‍ക്കു തന്നെ കുട്ടികള്‍ക്കു മൂല്യബോധത്തോടുകൂടി വളര്‍ന്നുവരുവാന്‍ സാധിക്കും.
ഓം ശ്രീ നാരായണ്യൈ നമഃ.
എല്ലാവരേയും അനുഗ്രഹിച്ചുകൊണ്ട്.
സ്വാമി നിജാനന്ദസരസ്വതി, മഠാധിപതി, ത്രിപുരാശ്രമം.
Leave a comment