“ഓണം” കെട്ടുകഥയും, യാഥാർത്ഥ്യവും… !
ഇനിയെങ്കിലും ആലോചിക്കുക ഓണത്തെ കുറിച്ചു നമ്മളെ തെറ്റിധരിപ്പിച്ചു കൊണ്ടിരുന്ന കഥകളെ പറ്റി. നമ്മുടെ വരും തലമുറയെ പഠിപ്പിച്ചു വഴിതെറ്റിച്ചു കൊണ്ടിരിക്കുന്ന കെട്ടുകഥകളിലെ യാഥാർത്ഥ്യങ്ങളെ പറ്റി….. !!
_ആരാണ് മാവേലി?
മഹാബലി തന്നെ മാവേലി. മഹാ എന്ന പദം ഭാഷയിൽ ഹ ലോപിച്ച് പറയപ്പെടുന്നു..മഹാബലി > മാബലി>മാവേലി. മറ്റു ഉദാ: മഹാമുനി = മാമുനി, മഹാലോകർ =മാലോകർ, മഹാമല = മാമല, മഹാഭാരതം =മാവാരതം, മഹാമഘം/മഹാമകം =മാമാങ്കം….
ബ്രഹ്മാവിന്റ് പുത്രൻ മരീചീ > കശ്യപൻ +അദിതി >വിഷ്ണു , കശ്യപനു തന്നെ ദിതിയിലുണ്ടായ പുത്രൻ ഹിരണ്യകശിപു > പ്രഹ്ലാദൻ > വിരോചനൻ > ബലി
ഇങ്ങനെ മഹാവിഷ്ണുവും,അവതാരമായ വാമനനും, മഹാബലിയും ഒരു കുടുംബത്തിൻ സന്തതികളാണെന്നു വരുന്നു..പിതാവ് ഒന്നും മതാക്കൾ രണ്ടും!!
ആകയാൽ രണ്ടുപേരും ഒരേ വർണ്ണത്തിൽപ്പെട്ടവർ തന്നെ, അങ്ങനെ പറയണമെങ്കിൽ! , അല്ലാതെ വിഘടവാദികൾ പറഞ്ഞുനടക്കും പോലെ ആര്യ-ദ്രാവിഡ വർഗീകരണമോ സവർണ-അവർണ ഉച്ച- നീചവിഭാഗീയതയോ ഇല്ല! ജാഗ്രത!!
●മഹാബലി കേരളം എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയാണോ… ?
○അല്ല. പുരാണമനുസരിച്ച് ഉത്തരദേശം കേന്ദ്രമാക്കി ഭരണം നടത്തിയ അസുര ചക്രവർത്തിയാണ്.
● ഓണം ആഘോഷിക്കുന്നത് മലയാളികൾ മാത്രമാണോ… ?
○വാമന ജയന്തിയായ ഓണം മറ്റു പ്രദേശങ്ങളിലും വാമനജയന്തി, വാമന ദ്വാദശി എന്നിങ്ങനെ വിവിധ പേരുകളിൽ ആചരിക്കുന്നു.അത് തദ്ദേശീയ കലണ്ടർ അനുസരിച്ചാണെന്നു മാത്രം.
●തൃക്കാക്കരയപ്പൻ ആരാണ്?
○വാമനൻ,തൃക്കാൽ കര അപ്പൻ
●ചിങ്ങമാസത്തിലെ തിരുവോണം നാളിന്റെ പൗരാണിക പ്രാധാന്യം എന്താണ്…?
○വാമനാവതാരദിനം,” ശ്രോണണായാം ശ്രവണദ്വാദശ്യാം ” എന്ന് ഭാഗവതം.8.18.5, ശ്രവണ: തിരുവോണം നക്ഷത്രം
●ഇരുപത്തി ഏഴ് നക്ഷത്രങ്ങളിൽ തിരു എന്ന വിശേഷണം രണ്ടെണ്ണത്തിനു മാത്രമേ ഉള്ളു. ഓണത്തിനും ആതിരയ്ക്കും, കാരണം….?
○ഓണം – മഹാവിഷ്ണുവിന്റെയും
ആതിര – പരമശിവന്റേയും നക്ഷത്രമാണെന്ന് വിശ്വസിക്കുന്നതു കൊണ്ട്.
●മഹാബലിയുടേയും വാമനന്റേയും പരാമർശങ്ങൾ വരുന്ന പുരാണങ്ങൾ ഏവ… ?
○ശ്രീമദ് ഭാഗവതം 8.6, 5.24,വിഷ്ണു പുരാണം 1.2,1.21,മത്സ്യപുരാണം 6.10,ബ്രഹ്മാണ്ഡം 3.5,വായുപു.67,82,85,പദ്മപു.ഉത്തര.239,നാരദീയപു.പൂർ.11.74,സ്കന്ദ പു.മാഹേശ്വ.,വാമനപു.31,മഹാഭാരത. ആദിപ. 11.339..തുടങ്ങിയവയും, ഭാഗവതത്തെ ആസ്പദമാക്കി രചിച്ച നാരായണീയം പോലുള്ള ഗ്രന്ഥങ്ങളും.
●ഏതെങ്കിലും ഒരു പുരാണത്തിൽ പ്രജകളെ കാണാൻ വരണമെന്ന വരം മഹാബലി ചോദിക്കുകയോ ത്രിവിക്രമൻ നല്കുകയോ ചെയ്തതായി സൂചനയുണ്ടോ…?
○ഇല്ല.
●വാമനാവതാരം ആരുടെ പ്രാർത്ഥനപ്രകാരമാണ്…?
○ദേവമാതാവിന്റെ പ്രാർത്ഥനയും വ്രതങ്ങളും നിമിത്തമാണ്.
●മഹാബലിയുടെ ‘സദ്ഭരണ’ത്തിൽ അസൂയ പൂണ്ട ദേവൻമാരുടെ ആവശ്യ പ്രകാരമാണോ വാമനാവതാരം… ?
○.ദേവലോകം ആക്രമിച്ച് കീഴടക്കിയ മഹാബലി ദേവമാതാവിന്റെ കാതിലെ കുണ്ഢലങ്ങൾ പൊട്ടിച്ചെടുത്ത് ദേവമാതാവ് അദിതിയെ അപമാനിക്കുകയും ചെയ്തപ്പോൾ ദേവമാതാവിന്റെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് വാമനാവതാരം.
●ഭാഗവതം കിളിപ്പാട്ട് തുഞ്ചത്ത് എഴുത്തച്ഛന്റേതാണെന്നാണ് വിശ്വാസം. എഴുത്തച്ഛൻ പദാനുപദ തർജ്ജമയല്ല പിൻപറ്റുന്നത് രാമായണത്തിലും ഭാരതത്തിലും ഭാഗവതത്തിലും പലതും തള്ളാനും പുതിയ ചില കാര്യങ്ങൾ ചേർക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം അദ്ദേഹം എടുത്തിട്ടുണ്ട്, എന്നിട്ടും മലയാളിയായ അദ്ദേഹം മഹാബലിയുടെ കേരള ഭരണമോ ഓണ സന്ദർശനമോ സൂപ്പിച്ചിട്ടുണ്ടോ….?.
○.ഇല്ല
●’വന്നുവോണം കഴിഞ്ഞു വിഷുവെന്നും വന്നില്ലല്ലോ തിരുവാതിരയെന്നും’ ആകുലപ്പെട്ട പൂന്താനത്തിന്റെ കാലത്തു തന്നെ ഓണമുണ്ട്, പക്ഷേ അദ്ദേഹമടക്കം പ്രാചീന മധ്യകാല കവികളാരെങ്കിലും മഹാബലിയുടെ വരവ്, ഒരു വരി കൊണ്ടെങ്കിലും സൂചിപ്പിച്ചിട്ടുണ്ടോ… ?
○.ഇല്ല.
●മലയാളിയായ മേല്പത്തൂർ നാരായണീയത്തിൽ വാമനാവതാരം വർണ്ണിച്ചിട്ടുണ്ട് ,പക്ഷേ മഹാബലിയുടെ കേരള ബന്ധമോ സന്ദർശനമോ പരാമർശിക്കാഞ്ഞതെന്തേ.?
○.അക്കാലത്ത് അത്തരം വിശ്വാസം ഇല്ലാത്തതു കൊണ്ടാവണം.
●സംഘകാലകൃതികളിൽ അപൂർവമായി ഓണ സൂചനയുണ്ട്,( മഥുരൈ കാഞ്ചി പോലുള്ളവയിലും)പക്ഷേ മഹാബലിയുടെ കേരള ഭരണം സന്ദർശനം ഇവ ഉണ്ടോ…?
○ഇല്ല.
●കേരളത്തിൽ തൃക്കാക്കരയടക്കം പത്തോളം വാമന ക്ഷേത്രങ്ങളുണ്ട്. ദുര്യോധനന് വരെ ക്ഷേത്രമുണ്ടാക്കിയ മലയാളി മഹാബലിയ്ക്ക് ക്ഷേത്രമുണ്ടാക്കിയിട്ടുണ്ടോ…? [തൃക്കാക്കര ക്ഷേത്രത്തിലെ ഒരു മഹാബലി പ്രതിമയല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ ?]
○ഇല്ല.
●ഓണനാളിൽ വീട്ടുമുറ്റങ്ങളിൽ നാം പൂജിക്കുന്നത് ആരെയാണ്..?
○തൃക്കാക്കരയപ്പനായ
വാമന മൂർത്തിയെ. അതായത് മഹാവിഷ്ണുവിനെ.
●അത്തം മുതലുള്ള പൂവിടലും മഹാബലിയുമായി എന്തെങ്കിലും ബന്ധമുണ്ടോ.. ?
○ഇല്ല.
●അത്തത്തിന് ഉത്സവം കൊടികയറുന്ന തൃക്കാക്കര ക്ഷേത്ര ഉത്സവവുമായി ഈ പൂവിടലിന് ബന്ധമുണ്ടോ..?
○ഉണ്ട്.
○മഹാബലിയുമായി ബന്ധമുള്ള ഏതെങ്കിലും സ്ഥലം കേരളത്തിലുണ്ടോ….? മാവേലിക്കരയടക്കമുള്ള സ്ഥലപ്പേരുകളുണ്ടെങ്കിലും അവയ്ക്ക് മഹാബലിയുമായി ബന്ധമുണ്ടോ…?
○.ഇല്ല
●മഹാബലിയുടെ കൊട്ടാരം എന്നു വിശ്വസിക്കുന്ന സ്ഥലം ഇന്ത്യയിൽ എവിടെയാണ്…?
○.അഹോ ബിലം. ആന്ധ്ര.
●ഭാഗവത പ്രകാരം മഹാബലി യാഗം നടത്തിയതെവിടെയാണ്..?
○.ഗുജറാത്തിലെ ഭൃഗുകച്ഛം.ഭാ.8.18.21
●മഹാബലിയുടെ മുതുമുത്തച്ഛനായ ഹിരണ്യകശിപുവും മുത്തച്ഛനായ പ്രഹ്ളാദനും കേരള ചക്രവർത്തിമാരായിരുന്നോ….?
○.അല്ല.
●ഏതെങ്കിലും പുരാണ-ചരിത്ര പുസ്തകങ്ങളിൽ ഓണത്തിന്റെ ഇപ്പോൾ പ്രചരിക്കുന്ന ഐതിഹ്യം പരാമർശിച്ചിട്ടുണ്ടോ…?
○ഇല്ല.
●കേരളത്തിലെ ഏതെങ്കിലും രാജവംശം മഹാബലിയുടെ പാരമ്പര്യം അവകാശപ്പെടുന്നുണ്ടോ?
○ഇല്ല.
●മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ കുടയുള്ള രൂപം ഏതാണ്…?
○ബ്രഹ്മചാരി വാമനൻ
●സ്വയം ഓലക്കുട ചൂടി വരുന്നത് ബ്രഹ്മചാരി വാമനനോ ഛത്രാധിപതി മഹാബലിയോ..?
○ബ്രഹ്മചാരി വാമനനാണ് ഓലക്കുട ധാരി.
● മഹാബലിയെ പാതാളത്തിലേക്ക് “ചവിട്ടി താഴ്‌ത്തി ” എന്ന് പുരാണ-ചരിത്രങ്ങളിൽ ഏതിലാണുളളത്?
○ പുരാണങ്ങളിലെവിടെയും “ചവിട്ടി താഴ്ത്തി ” എന്നില്ല, അതു വലിയ തട്ടിപ്പാണ്, കഥ വളച്ചൊടിച്ചതാണ് !!
—————-
ഒരാൾ തൻറെയൊരു ഭാവനയാൽ പാടിപ്പൊലിപ്പിച്ച നൂറ്റാണ്ട് പ്രായമുളള ഏതോ ഒരു ഓണപ്പാട്ടിന്റെ ബലത്തിൽ മഹാബലിയെ മലയാള മന്നനായി, വാമനനെ ചതിയനായി ചിത്രീകരിച്ചു കൊണ്ടുള്ള കഥകളുണടാക്കിയത് വഞ്ചനയാണ്, സമൂഹത്തെ ഭിന്നിപ്പിക്കാനുണ്ടാക്കിയ ചതിക്കുഴിയാണ്, ഹൈന്ദവ ഉത്സവ ആചാരങ്ങളെ കളിയാക്കാൻ മനഃപൂർവം മെനഞ്ഞെടുത്ത വെറും കെട്ടുകഥയാണ്… !
..,.. പുരാണത്തിലേയും ചരിത്രത്തിലേയും യഥാര്‍ത്ഥ കഥ മാറ്റി മറിക്കാൻ ഹിന്ദുക്കൾ ഇനിയും നിന്നുകൊടുക്കരുത്… !!
ഹിന്ദുനാമധാരികൾ ശരിയറിഞ്ഞുണരുക!!
നല്ല ഓണാശംസകൾ!!!🌷🌷🌷🌼🌼🌼🇳🇪
Leave a comment