Meaning of “OM”

HomeNew3

#ഓംകാരത്തിന്റെ അർത്ഥം *

ഒരിക്കൽ ബ്രഹ്മാവ്‌ സൗഹൃദ സന്ദർശനത്തിനായി കൈലാസത്തിലെത്തി.
ആ സമയം ഗോപുരവാതിലിന്റെ കാവൽച്ചുമതല സുബ്രഹ്മണ്യനായിരുന്നു.
ഗോപുര കവാടത്തിൽ സുബ്രഹ്മണ്യനെ കണ്ടെങ്കിലും കുമാരനെ മാനിക്കാതെ ബ്ര
ഹ്മാവ്‌ അകത്തു കടക്കാൻ ശ്രമിച്ചു.
പരുഷവാക്കുകൾ ചൊരിഞ്ഞ് സുബ്രഹ്മണ്യൻ ബ്രഹ്മാവിനെ തടഞ്ഞു.
ഉള്ളിൽ ദേഷ്യം തോന്നിയെങ്കിലും അത് പുറത്തു കാട്ടാതെ താൻ ബ്രഹ്മാവാണെന്ന് ആഗതൻ അറിയിച്ചു.

“അതെയോ? ശരി…താങ്കൾ മഹാനായ വേദപണ്ഢിതനാണല്ലോ. ഋഗ്വേദത്തിലെ (പഥമ ശ്ലോകം ഒന്നു ചൊല്ലുക.”

അൽപം ധിക്കാരത്തോടുകൂടി സുബ്രഹ്മണ്യൻ പറഞ്ഞു.
ബാലന്റെ കുസൃതി ചോദ്യം കേട്ട് ബ്രഹ്മാവ് ഒന്നു പുഞ്ചിരിച്ചു.
ഋഗ്വേദത്തിലെ പ്രഥമ ശ്ലോകം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.

“ഓം” എന്നതിന്റെ അർഥം കൂടി ഒന്നു വ്യാഖ്യാനിക്കുക….”

അതു കേട്ട് ബ്രഹ്മാവ്‌ ഒന്നു പരുങ്ങി.

“വീരബാഹൂ…. ഇദ്ദേഹത്തെ കാരാഗൃഹത്തിൽ അടയ്ക്കൂൂ..!!”

കിങ്കരനെ വിളിച്ചു സുബ്രഹ്മണ്യൻ കല്പിച്ചു.
വീരബാഹു സൃഷ്ടിദേവനെ തുറുങ്കിൽ അടച്ചു.
ഭൂതഗണങ്ങൾ വിവരം ശിവനെ ധരിപ്പിച്ചു.

“ബ്രഹ്മാവിനെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു ക്ഷമാപണം നടത്താൻ കുമാരനോട് നാം കല്പിച്ചതായി പറയുക.”

നന്ദികേശൻ വഴി ഈ സന്ദേശം പറഞ്ഞുവിട്ടെങ്കിലും കൈലാസനാഥന്റെ ഉത്തരവനുസരിക്കാൻ സുബ്രഹ്മണ്യൻ കൂട്ടാക്കിയില്ല.
വിവരമറിഞ്ഞ് ശിവൻ ഗോപുരവാതിൽക്കൽ നേരിട്ടെഴുന്നെള്ളി ബ്രഹ്മാവിനെ മോചിപ്പിക്കാൻ പുത്രനോട് ആജ്ഞാപിച്ചു.
യാതൊരു എതിരും പറയാതെ സുബ്രഹ്മണ്യൻ അനുസരിച്ചു.

“ധിക്കാരീ, ഓംകാരത്തിന്റെ അർഥം നീ തന്നെ വയാഖ്യാനിക്ക്,,,നിന്റെ വ്യാഖ്യാനപാടവം എനിക്കൊന്നു ബോധ്യപ്പെടട്ടെ.”
കോപത്തോടു കൂടി ശിവൻ കല്പിച്ചു.

“പിതാവേ, ഓംകാരമന്ത്രം അത്യന്തം പവിത്രമാണെന്നും അത് പരസ്യമായി വെളിപ്പെടുത്താനുള്ളതല്ലെന്നും അവിടുന്ന് മാതാവിനെ ഉപദേശിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ആ സ്ഥിതിക്ക് ബ്രഹ്മദേവന്റെ മുന്നിൽ വച്ച് അങ്ങയെ ഞാനതെങ്ങനെ വ്യാഖ്യാനിച്ചു കേൾപ്പിക്കും? “

വിനയപുരസരം സുബ്രഹ്മണ്യൻ ചോദിച്ചു.
“നീ ഇപ്പോൾ ചോദിച്ചത് ന്യായമായ ചോദ്യം തന്നെ.
ഓംകാരത്തിന്റെ അർഥം നീതന്നെ എന്റെ കാതിൽ പറഞ്ഞു കേൾപ്പിക്കുക.”
ശിവൻ പറഞ്ഞു.

“ഓം” എന്നത് (പണവമന്ത്രത്തെ കുറിക്കുന്നു.
“പ്ര ” എന്നതിന് “വിശേഷപ്പെട്ടത്” എന്നാണ് അർഥം.
“ണവം” എന്നതിന് “നിത്നൂതനം ” എന്ന് അർഥം പറയാം.
ചിന്തിക്കുംതോറും പുതിയ പുതിയ ആശയങ്ങള് രൂപം കൊള്ളുന്നത്‌ എന്നാണ് ഓംകാര മന്ത്രത്തിന്റെ അർഥം.”

സുബ്രഹ്മണ്യൻ ശിവന്റെ കാതിൽ മന്ത്രപ്പൊരുൾ വ്യാഖ്യാനിച്ചു കേൾപ്പിച്ചു.
പുത്രന്റെ വ്യാഖ്യാന പാടവത്തിൽ ശിവൻ അഭിമാനം കൊണ്ടു .
സ്വന്തം മകനിൽ നിന്ന് അങ്ങനെ അച്ഛൻ വിദ്യ സ്വീകരിച്ചു.
അതുകണ്ട് ദേവകൾ പുഷ്പവൃഷ്ടി നടത്തി .
ഹര ഹര മഹാദേവാ

Leave a comment

Design a site like this with WordPress.com
Get started