
*ചിത്രം സസൂക്ഷ്മം ശ്രദ്ധിക്കൂ*
ആന : പൂർവ്വജ്ജന്മ കർമ്മം
മരം : ഇഹ ജന്മം
കൊമ്പ് : ആയുസ്സ്
എലികൾ : (വെള്ള എലി : പകൽ, കറുത്ത എലി : രാത്രി ) ദിനരാത്രങ്ങൾ ആയുസ്സാകുന്ന കൊമ്പിനെ കരണ്ട് തിന്ന് കൊണ്ടേ ഇരിക്കുന്നു..
താഴെയുള്ള കിണർ : അടുത്ത ജന്മം
താഴെ കിണറ്റിനുള്ളിലെ പാമ്പുകൾ : വരാൻ പോകുന്ന ജന്മത്തിൽ അനുഭവിക്കാൻ താൻ സമ്പാദിച്ച കർമ്മം
തേൻ തുള്ളികൾ : സുഖം
തേനീച്ച : ദുഃഖം
( പൂർവ്വ ജന്മകർമ്മ ഫല പ്രതീകമായ ആന മരത്തെ കുലുക്കുന്നതിന് അനുസരിച്ചാണ് തേനും തേനീച്ചയും നിപതിക്കുന്നത് )
മരക്കൊമ്പിൽ തൂങ്ങി കിടക്കുന്ന നമ്മൾ നാവ് നീട്ടി തേനിന് (സുഖത്തിന് ) വേണ്ടി കേഴുന്നു…
ചുറ്റുപാടും നടക്കുന്നതിനെ പറ്റി നാം ബോധവാനല്ല…
തൊട്ടടുത്ത് നമ്മെ രക്ഷിക്കാൻ കൈ നീട്ടി ഭഗവാൻ നിൽപ്പുണ്ട്… ഒരു കൈ കൊമ്പിലും പിടിച്ച് മറുകൈ ഭഗവാനും കൊടുത്ത് നിന്നാൽ (ഉപാസനാദികൾ ചെയ്ത് ജീവിച്ചാൽ ) മരകൊമ്പ് ഒടിഞ്ഞ് വീഴുമ്പൊ ( ആയുസ്സ് ഒടുങ്ങുമ്പൊ ) താഴെയുള്ള കിണറ്റിൽ വീഴാതെ (അടുത്ത ജന്മം) ഭഗവാൻ നമ്മെ രക്ഷിച്ചെടുക്കും…
*( മഹാഭാരതത്തിൽ വിദുരർ യുധിഷ്ഠിരനോട് പറഞ്ഞത് )*
🙏🙏 🙏
Leave a comment