- രാജയോഗം കർമ്മയോഗമാണ്. ഓരോ ദിവസവും ആരംഭിക്കുന്നതു തന്നെ ബാട്ടറി ചാർജ്ജിങ്ങിലൂടെയായിരിക്കണം.
- നേരത്തെ കിടന്നുറങ്ങി, അതിരാവിലെ നേരത്തെ എഴുന്നേറ്റ്, പതിനഞ്ചു നിമിഷം ആത്മ സ്മൃതിയിൽ ഇരുന്നു പവർഹൌസുമായി സംബന്ധം യോജിപ്പിക്കണം.
- ഈശ്വരീയ കറന്റ് നിറയ്ക്കണം. അതിലൂടെ ശരീരം ഉപയോഗിച്ച് ഊർജ്ജ്വസ്വലമായി കർമ്മം ചെയ്യാൻ സാധിക്കുന്നു. ആത്മാവാകുന്ന ബാട്ടറി ഡിസ്ചാർജ്ജ് ആകുമ്പോൾ പാപങ്ങളും അബദ്ധങ്ങളും ഉണ്ടാകുന്നു.
- രാജയോഗാധ്യാനത്തിലൂടെ യോഗ്യ ജീവിതം നയിക്കുവാൻ സാധിക്കും രാജാവിനെപ്പോലെ നിയന്ത്രണ ശക്തിയും ഭരണ ശക്തിയും കൈവരിച്ച് ആവശ്യമുളളത് മാത്രം ചെയ്യാൻ സാധിക്കുന്നു.
- പകൽ സമയത്ത് കർമ്മയോഗി ജീവിതം നയിക്കണം. എല്ലാ ഒരോ മണിക്കൂർ കൂടുമ്പോഴും കർമ്മം ചെയ്യുന്നത് നിർത്തിവെച്ച്, ആത്മാവിന്റെ സതോ ഗുണങ്ങളെ സ്മരിക്കൂ.
- പരമാത്മാവിൽ നിന്നും ശാന്തിയുടെ കിരണങ്ങൾ നിറക്കൂ, ശരീരം മുഴുവനും വ്യാപിക്കൂ, ഇങ്ങനെ ഓരോ ഗുണങ്ങളുടെയും അഭ്യാസം ചെയ്യൂ.
- ഇതിലൂടെ തിരിച്ചറിയുവാനും തീരുമാനിക്കുവാനും എല്ലാവരുമായും ചേർന്നു പോകുവാനും സാധിക്കും.
Leave a comment