Mokshapadam

HomeNew

••••••••••••••••••••••••••••••••••••••

MOKSHAPADAM

13-ാം നൂറ്റാണ്ടിലെ കവിയും സിദ്ധനുമായിരുന്ന ജ്ഞാനദേവൻ കുട്ടികൾക്ക് കളിക്കുവാൻ വേണ്ടി നിർമ്മിച്ച ചതുരംഗത്തിലെ കളിയാണ് മോക്ഷപദം. വൈദേശിക ശക്തികളുടെ വരവോടെ അവർ അതിനെ പാമ്പും ഗോണിയും (Snake & Ladder) എന്ന പേരിൽ എത്തിക്കുകയും കളിയുടെ യഥാർത്ഥ മൂല്യങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്തു. പിന്നീട് അത് വെറും നേരംകൊല്ലിനുള്ള വിനോദമായി മാത്രം അവഗണിക്കപ്പെട്ടു.

മോക്ഷപദത്തിൽ 100 ചതുരങ്ങളാണ് ഉള്ളത്. അതിൽ 12-ാമത്തെ ചതുരം ആത്മധൈര്യവും 51-ാമത്തെ ചതുരം വിശ്വാസ്യതയും 57-ാമത്തെ ചതുരം മഹാമനസ്കതയും 76-ാമത്തെ ചതുരം വിജ്ഞാനവും 78-ാ മത്തെ ചതുരം താപസ്യവൃത്തിയും സൂചിപ്പിക്കുന്നു. ഇവിടെയാണ് മോക്ഷപദത്തിലെ ഏണികൾ ഉള്ളത്. അവിടെ എത്തുന്നവർക്ക് മനോധർമ്മം അനുസരിച്ച് ഉന്നതികളിൽ എത്തുവാനുള്ള സാദ്ധ്യതയാണ് ആർജ്ജിക്കപ്പെടുന്നത്.

അതുപോലെ തന്നെ 41-ാമത്തെ ചതുരം ആജ്ഞാലംഘനം, 44-ാമത്തെ ചതുരം ദുരഹങ്കാരം, 49-ാമത്തെ ചതുരം ആഭാസത്തരം, 52-ാമത്തെ ചതുരം തസ്കരത്വം, 58-ാമത്തെ ചതുരം കള്ളം പറയൽ, 62-ാ മത്തെ ചതുരം മദ്യപാനം, 69-ാമത്തെ ചതുരം കടം, 73-ാമത്തെ ചതുരം നിഗ്രഹം, 84-ാമത്തെ ചതുരം ക്രോധം, 92-ാമത്തെ ചതുരം അത്യാഗ്രഹം, 95-ാമത്തെ ചതുരം ഗർവ്വ്, 99 -2 മത്തെ ചതുരം കാമാന്ധതയേയും സൂചിപ്പിക്കുന്നു. ഈ ചതുരങ്ങളിലാണ് സർപ്പങ്ങൾ അവയുടെ വായ് വിളർത്തിയിരിക്കുന്നത്. ഉന്നതിയിൽ നിന്നും വീഴ്ചയിലേക്കുള്ള കാലതാമസം അധികമില്ല എന്ന് ഇത് സൂചിപ്പിക്കുന്നു.

അതായത് ഉന്നതിയിലേക്കുള്ള പടവുകളും അധോഗതിയിലേക്കുള്ള ഇറക്കവും ഇവിടെയുണ്ട്. ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുവാൻ പ്രാപ്തിയുളവാക്കുന്ന കല. 100-ാമത്തെ ചതുരം സൂചിപ്പിക്കുക നിർവ്വാണം അഥവാ മോക്ഷമാണ്.

കളി പുരോഗമിക്കുമ്പോൾ അത് നിങ്ങളെ ഉന്നതിയിലേക്കും താഴ്ന്ന നിലകളിലേക്കും പല പ്രാവശ്യം നയിക്കുന്നു, ഒരാളുടെ ജീവിതത്തിലെ പല വ്യതിയാനങ്ങളാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

ചെറിയ പ്രായത്തിൽ കുട്ടികളുടെ മനസ്സിൽ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും ജീവിതത്തിന്റെ ഗതിവിഗതികളിൽ ഉണ്ടായേക്കാവുന്ന നന്മ തിന്മകളെ തിരിച്ചറിയുന്നതിനും സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങൾ എടുക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഇങ്ങനെയുള്ള കളികളുടെ നിർമ്മാണ ഉദ്ദേശ്യ ലക്ഷ്യങ്ങൾ …
ചിത്രം പ്രതീകാത്മകം.
Ashok Nair Muthukulam

••••••••••••••••••••••••••••••••••••••

Leave a comment

Design a site like this with WordPress.com
Get started