🌸🌻🌸🌻🌸🌻🌸🌻🌸
*സഹജരാജയോഗം*
🌸🌻🌸🌻🌸🌻🌸🌻🌸
*ജ്ഞാനത്തിന്‍റെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കടക്കുന്നു. കാലമെന്ന അനന്തപ്രവാഹത്തെക്കുറിച്ച് സിസ്റ്റര്‍ പറഞ്ഞുതരുന്നു. നമ്മളോരോരുത്തരും കാലചക്രത്തിലെ ചെറിയ കണികകളാണ്. ആ അര്‍ത്ഥത്തില്‍ നമ്മുടെ തന്നെ ചരിത്രം പാലിക്കുകയാണിവിടെ*
. 💎🏵️💎🏵️💎🏵️💎🏵️💎
▶️1സഹജരാജയോഗപരിശീലനത്തിനായി ആത്മജ്ഞാനത്തെക്കുറിച്ചും, പരമാത്മജ്ഞാനം, സ്മൃതിയെക്കുറിച്ചും, പ്രാപ്തമാകുന്ന ശക്തികളെക്കുറിച്ചും പറഞ്ഞുതന്നു.
💢🔘💢🔘💢🔘💢🔘💢
▶️2 രാജയോഗജീവിതത്തില്‍ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. നമുക്ക് സമയത്തെക്കുറിച്ച് ശരിയായ അവബോധമുണ്ട്. ആ അവബോധത്തോടൊപ്പം സമയത്തിന്‍റെ ചേതനയേയും മനസ്സിലാക്കാന്‍ പോകുന്നു.
💧🍥💧🍥💧🍥💧🍥💧
▶️3. നമുക്കുള്ള പരാതിയാണ്, സമയമില്ല, സമയം വൈകി, സമയത്ത് കിട്ടിയില്ല, ചെയ്തില്ല എന്നൊക്കെ. ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍, സംഭവങ്ങള്‍, വര്‍ത്തമാനങ്ങള്‍ എല്ലാം നമ്മെ സ്വാധീനിക്കുന്നുണ്ട്. വര്‍ത്തമാനകാലത്തിലിരുന്ന് ചിന്തിച്ചാല്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടില്ല.
🎍🍡🎍🍡🎍🍡🎍🍡🎍
▶️4. എനിക്ക് മാത്രം, ഞാന്‍ മാത്രം, അവരെന്താ അങ്ങിനെ – എല്ലാറ്റിനുമുള്ള ഉത്തരം കാലത്തിലുണ്ട്. കാര്യകാരണതത്വം കാലത്തിലൊളിപ്പിച്ചുവച്ചിട്ടുണ്ട്. ലോകചരിത്രത്തില്‍ ഞാന്‍ അഭിനയിച്ചു പൂര്‍ത്തിയാക്കിയ എന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും. കാലചക്രത്തെ പഠിച്ചാല്‍ മതി.
❣️💧❣️💧❣️💧❣️💧❣️
▶️5. മനുഷ്യചരിത്രത്തിന്‍റെ ആദ്യപകുതി വെളിച്ചം നിറഞ്ഞതാണ്. പ്രകാശമാനമായത്. രണ്ടാം പകുതി അന്ധകാരം നിറഞ്ഞതും. തിന്‍മകള്‍ നിറഞ്ഞത്. ആത്മബോധത്തിന്‍റെ വെളിച്ചമാണ് ആദ്യപകുതിയില്‍. രണ്ടാം പകുതിയില്‍ ആ ബോധത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടു.
♻️⭕♻️⭕🍭⭕♻️⭕♻️
▶️6. ഷേക്സ്പിയര്‍ വരെ പറഞ്ഞു ജീവിതം ഡ്രാമയാണെന്ന്. ഓരോരുത്തര്‍ക്കും അവരവരുടെ നിശ്ചിത പാര്‍ട്ട്. ആത്മാക്കളാണ് അഭിനേതാക്കള്‍. ലോകം രംഗവേദിയും. ഇശ്വരന്‍ സംവിധായകനാണ്. കാലം ഡ്രാമയാകുന്നു.
7. കുറേ കഴിയുമ്പോള്‍ കാലത്തിന്‍റെ കോലം മാറുന്നു? എങ്ങിനെ? കാലചക്രത്തെ അറിയുകയേ വഴിയുള്ളു. ദിനരാത്രം ചക്രമാണ്. നാലു ഋതുക്കളും ചാക്രികമാണ്. ഋതുമാറ്റത്തിനനുസരിച്ച് പരിസ്ഥിതി മാറുന്നു. വര്‍ഷം, വേനല്‍, മഞ്ഞ്, കാറ്റ് അങ്ങിനെ.
🍭🍡🍭🍡🍭🍡🍭🍡🍭
▶️8. തനിയാവര്‍ത്തനമാണ്. ചാക്രികമായ പ്രക്രിയ. ജനനമരണചക്രവും അതുതന്നെ. കുഞ്ഞായി, യുവാവായി, വൃദ്ധരായി മരണം. വീണ്ടും ജനനം. ആത്മാവ് ശരീരമെടുക്കുന്നു. തനിയാവര്‍ത്തനം. കാലചക്രം ഇങ്ങിനെ നോക്കുമ്പോള്‍ യുഗപരിവര്‍ത്തനചക്രമാണ്.
👑💍👑💍👑💍👑💍👑
▶️9. സൂര്യന്‍ ദിനരാത്രങ്ങള്‍, കാലാവസ്ഥാ ഋതുക്കള്‍ക്കും ആധാരമാകുമ്പോള്‍ ജനനമരണചക്രത്തിന്‍റെ ആധാരമെന്താണ്? ഊര്‍ജ്ജനിലവാരം. ആദ്യപാദത്തില്‍ ഉയര്‍ന്ന ഊര്‍ജ്ജമായിരുന്നു. അതായിരുന്നു സത്യ,ത്രേതായുഗങ്ങള്‍. രണ്ടാം പാദത്തില്‍ ഊര്‍ജ്ജം താഴേക്ക് താഴേക്ക് പോയി. അതാണ് ദ്വാപര, കലിയുഗം.
🌴🍁🌴🍁🌴🍁🌴🍁🌴
▶️10. ഊര്‍ജ്ജനിലവാരത്തിന്‍റെ താഴ്ച്ചയിലാണ്, ജയപരാജയങ്ങള്‍, നന്‍മതിന്‍മകള്‍, വലുപ്പച്ചെറുപ്പം മുതലായവ. ഏറ്റവും താഴ്ന്ന അറ്റത്തില്‍നിന്ന് വീണ്ടും പുതിയ തുടക്കം തന്നെ വരും. ആത്മാക്കളുടെ ചാക്രികമായ ഊര്‍ജ്ജനിലവാരം തന്നെയാണ് കാലചക്രത്തിന് ആധാരം. ജനനമരണത്തിന്‍റെ തുടര്‍ച്ച ആ ചിത്രമാണ് കാണിക്കുന്നത്.
🔆🤎🔆🤎🔆🤎🔆🤎🔆
▶️11. സുന്ദരവും, രമണീയവുമായ ഒരു ചിത്രത്തിലൂടെ എളുപ്പത്തില്‍ മനസ്സിലാക്കുന്നു. ഇലച്ചാര്‍ത്തിലെ മഞ്ഞുതുള്ളിയും, പര്‍വ്വതനിരകളിലെ തേനരുവിയും പുഴയില്‍ ലയിക്കുന്നു. തുള്ളിക്കും അരുവിക്കും പവിത്രതയുടെ സ്വഭാവമാണ്. ഒട്ടും കലര്‍പ്പില്ലാത്ത ചാരുത. പക്ഷേ നദിക്ക് ആ പവിത്രത ഇല്ല. ഗ്രാമങ്ങളും, നഗരങ്ങളും താണ്ടിയെത്തുന്ന നദി മലിനമാണ്. വിഷമാണ്. ധാതുലവണങ്ങളും മാലിന്യവും നദിയിലുണ്ട്. പര്‍വ്വതമുകളിലെ ആദ്യജലകണത്തിനും അഴിമുഖത്തെ നദിക്കും വ്യത്യാസമുണ്ട്. കടലില്‍ ചേര്‍ന്ന് വീണ്ടും സൂര്യകിരണങ്ങളുടെ ചൂടില്‍ ജലകണികകള്‍ നിറഞ്ഞ മഴമേഖമായി, പര്‍വ്വതനിരകളില്‍ തട്ടി… അതെ! ഈ ചക്രം പോലെ കാലമാകുന്ന നാല് പാദങ്ങളിലൂടെയും ആത്മാവ് സഞ്ചരിച്ച്, ആത്മബോധത്തിനു പകരം ശരീരബോധം വന്ന് എനര്‍ജ്ജി ലെവല്‍ താഴ്ന്ന് വരുമ്പോള്‍, ജ്ഞാനസൂര്യന്‍റെ കിരണങ്ങളേറ്റ്, ആത്മാവ് വീണ്ടും ശുദ്ധകണികയായി മാറും. ഉന്നതമായ ഊര്‍ജ്ജലെവലില്‍ രംഗവേദി ശുദ്ധമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ആവര്‍ത്തിക്കും.
♠️♦️♠️♦️♠️♦️♠️♦️♠️
▶️12. സത്യ, ത്രേതാ, ദ്വാപര, കലിയുഗത്തിലൂടെ നാടകം കടന്നുപോകുമ്പോള്‍, എന്തിനാണ് ഭഗവാന്‍ ഈ നാടകം ഉണ്ടാക്കിയതെന്ന് ചോദിച്ചേക്കാം. കാര്യകാരണനിയമമനുസരിച്ച് നോക്കുകയാണെങ്കില്‍ നാടകകര്‍ത്താവ് ഭഗവാനല്ല. ഭഗവാന്‍റെ കര്‍ത്തവ്യത്തെക്കുറിച്ച് ഗീതയില്‍ പറയുന്നത് ദിവ്യമായ കര്‍ത്തവ്യം എന്നാണ്. അശുദ്ധമായ ആത്മാക്കളെ, വീണ്ടും ശുദ്ധീകരിച്ച് ജ്ഞാനതീര്‍ത്ഥങ്ങളില്‍ പവിത്രമാക്കുന്നതാണ് ദിവ്യകര്‍ത്തവ്യം.
🟤🔺🟤🔺🟤🔺🟤🔺🟤
13. നാടകത്തിലും ഭഗവാന് റോളുണ്ട്. മക്കളുടെ വീഴ്ച്ചയില്‍ താങ്ങി ഉയര്‍ത്തേണ്ട ജോലി ഭഗവാനുണ്ട്. നാടകത്തിന്‍റെ ആദി, മധ്യ, അന്ത്യത്തിന്‍റെ രംഗം തേടി നടക്കേണ്ടതില്ല. അത് സമയം പാഴാക്കലാണ്. ചക്രത്തിന് തുടക്ക, ഒടുക്കമില്ലാത്തതുപോലെ കാലചക്രത്തിനുമില്ല. വേണമെങ്കില്‍ സത്യയുഗത്തില്‍ തുടങ്ങി കലിയുഗത്തില്‍ അവസാനിക്കുന്നു എന്ന് പറയാം.
🟠🟡🟠🟡🟠🟡🟠🟡🟠
▶️14. കലിയുഗാവസാനത്തില്‍, 12 മണിക്കുമുനപേയായി കുറച്ച് സമയമുണ്ട്. അതാണ് സംഗമയുഗം. അഞ്ചാം പാദം. നാമെല്ലാം ഇവിടെ നില്‍ക്കുന്നു. ജ്ഞാനസൂര്യന്‍ വന്നുകഴിഞ്ഞു. പരംപിതാ പരമാത്മാവ് കര്‍ത്തവ്യം തുടങ്ങി. നമ്മള്‍ അതറിഞ്ഞുകൊണ്ടാണ് ഭാഗ്യവാന്‍മാരായ മക്കളെ എന്ന് വിളിക്കുന്നത്. ആ സന്തോഷത്തില്‍ കാലത്തിന്‍റെ ഇലയറ്റത്തുള്ള, പവിത്രജന്‍മജലത്തുള്ളിയായി നമുക്ക് മാറാം.
🟣🔵🟣🔵🟣🔵🟣🔵🟣
*ഓം ശാന്തി*.
⚜️🎀⚜️🎀⚜️🎀⚜️🎀
*സഹജരാജയോഗം-45*
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
*കോടീശ്വരന്‍ ഭിക്ഷക്കാരനായ കഥ. അത് കഥയായിരുന്നില്ല. ആത്മാക്കളുടെ അവസ്ഥയായിരുന്നെന്ന നേര് നമ്മളറിയുന്നു.*
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸1. മനുഷ്യവംശത്തിന്‍റെ ജീവിതകഥ കാലചക്രത്തിലൂടെയാണെന്ന് മനസ്സിലാക്കി. സ്വര്‍ഗ്ഗത്തില്‍നിന്ന് പടികളിറങ്ങി നരകത്തിലെത്തി. ഇറങ്ങിയ പടികള്‍ എങ്ങിനെ കയറാം എന്ന് ചിന്തിക്കുന്നു.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸2. ആദ്യം പരമാത്മാവിനോടൊപ്പമായിരുന്നു എല്ലാ ആത്മാക്കളും. നക്ഷത്രം താണിറങ്ങുന്നതുപോലെ രംഗവേദിയില്‍ ആത്മാക്കള്‍ വന്നു. ആദ്യം സ്വര്‍ണ്ണയുഗമായിരുന്നു. ഗോള്‍ഡന്‍ ഏജ്. പിന്നെ സില്‍വര്‍ ഏജ്, കോപ്പര്‍ ഏജ്. അവസാനം ബ്ലാക്ക് ഏജ്. നിറം കുറഞ്ഞ് കുറഞ്ഞ് കലിയുടെ (കറുപ്പ്) നിറമായി. ചാതുര്‍വര്‍ണ്ണ്യം ജാതിയുടേയോ വംശത്തിന്‍റേയോ കാര്യമല്ല. ആത്മജാതിയുടെ വര്‍ണ്ണം മങ്ങിപ്പോകുന്നതാണ് സ്വര്‍ണ്ണനിറത്തില്‍നിന്ന് കറുപ്പ്.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸3. സുവര്‍ണ്ണയുഗത്തില്‍ എല്ലാം നിറഞ്ഞ അവസ്ഥയായിരുന്നു. മനുഷ്യനും പ്രകൃതിയും ഒരുപോലെ ആനന്ദചിത്തരായിരുന്നു. സത്യ,ത്രേതായുഗങ്ങള്‍ ദേവകാലമായിരുന്നു. സൂര്യ, ചന്ദ്രവംശങ്ങള്‍. സത്യയുഗത്തില്‍ 8 ജന്‍മങ്ങള്‍. ത്രേതായില്‍ 12ഉം. ആയുസ്സ് വളരെ കൂടുതലായിരുന്നു. നൈസര്‍ഗ്ഗികമായ ഗുണങ്ങളോടെയുള്ള ദൈവികമായ ജീവിതം. വീട്ടില്‍നിന്ന് ഇറങ്ങി വന്നതാണല്ലോ. അച്ഛന്‍റെ മക്കളാണല്ലോ ദേവനും, ദേവിയും.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸4. ജനസംഖ്യ 9 ലക്ഷത്തില്‍നിന്നും തുടങ്ങി 33 കോടിയിലെത്തും. മുപ്പത്തിമുക്കോടി ദേവതകള്‍. ദേവകാലഘട്ടം. അത് സ്വര്‍ഗ്ഗമായിരുന്നു. സുഖം, സന്തോഷം, സമ്പത്ത്, സമാധാനം. രണ്ടുയുഗത്തിലും ആദര്‍ശങ്ങള്‍ അല്ല. സ്വഭാവീകഗുണങ്ങളായിരുന്നു.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸5. ദ്വാപരത്തില്‍ (കോപ്പര്‍ ഏജ്) ജന്‍മങ്ങള്‍ കൂടി. ആയുസ്സ് കുറഞ്ഞു. ദ്വന്ദം വന്നു. നിറം കുറഞ്ഞു. സ്വര്‍ണ്ണം മാറി ചെമ്പ് നിറമായി. ശരീരത്തിന് ഇച്ഛ വന്നു. ആത്മബോധം കുറഞ്ഞു. പവിത്രത കുറഞ്ഞു. മനസ്സ് ശൂന്യമായി. വേദകാലം ഇവിടെനിന്നാരംഭിക്കുന്നു. അന്വേഷണം തുടങ്ങി. എന്തുപറ്റി മനുഷ്യന്? അവന്‍ ശൂന്യനും, ദു:ഖിയുമാകാന്‍ കാരണം? അവനൊരു നഷ്ടബോധം വരാനുള്ള കാരണം?
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸6. ഋഷികളുടെ ജനനം ഇവിടെനിന്നാണ്. അവര്‍ ഈശ്വരാന്വേഷണം തുടങ്ങി. ശാന്തിയും സമാധാനവും നേടിയെടുക്കാനുള്ള ഉപാധി തേടി. അങ്ങിനെയുള്ള ഋഷിവര്യന്‍മാര്‍ക്ക് ആത്മബോധം ഉണ്ടായിരുന്നു. അവര്‍ തപസ്സിരുന്നു. തത്വജ്ഞാനികളായി. ഈശ്വരാന്വേഷണം തൃപ്തി നല്‍കിയില്ല. നേതി.. നേതി.. ഇതൊന്നുമല്ല. അവര്‍ അന്വേഷിച്ചുകൊണ്ടേയിരുന്നു. അന്വേഷണത്തില്‍നിന്ന് കിട്ടിയ ജ്ഞാനബിന്ദുക്കള്‍ അവര്‍ ഭക്തര്‍ക്ക് നല്‍കി.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸7. ഭക്തര്‍ക്ക് ആരാധിക്കാന്‍ ജ്യോതിര്‍ലിംഗമുണ്ടായി. ഭഗവാന്‍റെ ഓര്‍മ്മചിഹ്നമായിരുന്നു അത്. വിലപിടിച്ചതെല്ലാം അവര്‍ നിവേദിച്ചു. അപ്പോഴാണ് ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടത്. അതിനെല്ലാം ചരിത്രം സാക്ഷിയായി നിന്നു.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸8. സത്യ, ത്രേതായില്‍ നല്ല ചിത്രകാരന്‍മാര്‍ ഉണ്ടായിരുന്നു. ദ്വാപരത്തിലും അത്തരം ജന്‍മങ്ങള്‍ ഉണ്ടായി. ശിവലിംഗപൂജക്കൊപ്പം ദേവീദേവന്‍മാരുടെ ചിത്രങ്ങളും ഉണ്ടാക്കി. ശ്രീരാമനും, ശ്രീകൃഷ്ണനും ചിത്രങ്ങളിലായി. ആരാധനയും തുടങ്ങി. ഭക്തര്‍ വര്‍ദ്ധിച്ചു. ഗൃഹങ്ങളില്‍ പൂജാമുറികളില്‍ ദേവീദേവന്‍മാരുടെ ചിത്രങ്ങള്‍ വന്നു.
🎀⚜️🎀⚜️🎀⚜️🎀⚜️🎀
🩸9. അപ്പോഴേക്കു പ്രകൃതിയേയും മനുഷ്യന്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരുന്നു. അതില്‍നിന്ന് അവനെയൊന്ന് വിലക്കാനായി ദൈവീകശക്തികളെ പ്രകൃതിശക്തികളുമായി ബന്ധിപ്പിച്ചു. ആരാധനയോടെ കാണാന്‍ പഠിപ്പിച്ചു. 5 തത്വങ്ങള്‍ ദേവന്‍മാരേയും കല്‍പിച്ചു. മനുഷ്യന്‍ ഭയന്നിരുന്നതിനെയെല്ലാം അവന്‍ ആരാധനാപാത്രമാക്കി.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸10. ദ്വാപരത്തില്‍ അനേകധര്‍മ്മസ്ഥാപകര്‍ വന്നു. ധര്‍മ്മങ്ങളും മതങ്ങളും സ്ഥാപിക്കപ്പെട്ടു. കലഹങ്ങളുണ്ടായി. വംശങ്ങള്‍ തമ്മില്‍ യുദ്ധം ചെയ്തു. ആത്മാവില്‍ മാലിന്യം വര്‍ദ്ധിക്കയായിരുന്നു. പടികള്‍ ഇറങ്ങുന്തോറും അവഗുണങ്ങള്‍ കൂടിക്കൊണ്ടിരുന്നു.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸11. പിന്നെ പിന്നെ ഭക്തി ആര്‍ഭാടമായി. വഴിപാട് തുടങ്ങി. ഭഗവാനെ കാര്യം കാണാനായി കൂട്ടുപിടിച്ചു. ഭക്തിയും തമോ അവസ്ഥയിലാവുകയായിരുന്നു. പൂജിച്ച വിഗ്രഹങ്ങള്‍ മുക്കിക്കളഞ്ഞു. മനുഷ്യത്വം ഇല്ലാതായി. അറിവുകളാവുന്ന സമ്പത്ത് മൂടിവെച്ച് ഭിക്ഷ യാചിച്ച് നടന്നു.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸12. കലിയുഗാന്ത്യമായി. ഭഗവാന്‍ വന്നു. പടികള്‍ കയറണം. അച്ഛന്‍ പറഞ്ഞു. വേണ്ട മക്കളെ! ലിഫ്റ്റ് തരാം. ഈ സമയം അതാണ്. ജ്ഞാനവും യോഗവും നേടി യോഗ്യരായി വീട്ടിലെത്തണം. പടികള്‍ കയറി കഷ്ടപ്പെടേണ്ട. പരിധിയില്ലാത്ത അച്ഛന്‍റെ സ്നേഹവായ്പ്പ് ആണ്. പവിത്രതയുടെ നീര്‍കണങ്ങളായി ബാബ ആത്മാക്കളെ സ്വര്‍ഗ്ഗത്തിലെത്തിക്കുകയാണ്.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸13. ഇത് ഭാരതത്തിന്‍റെ ഉയര്‍ച്ച താഴ്ച്ചയുടെയും കൂടെ ചരിത്രമാണ്. നാടകം തുടങ്ങി അവസാനിക്കുന്നത് ഭാരതഖണ്ഡത്തിലാണ്. അതുകൊണ്ടാണ് മഹത്തായ ഭാരതഭൂമിയായി മഹാഭാരതം ആയത്.
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
🩸14. എന്നും പ്രഭാതത്തില്‍ മധുരമായ കുട്ടികളെ, എന്ന് വിളിച്ച് അരികില്‍ വരുന്ന ഭഗവാന് കുട്ടികള്‍ വേദനിക്കുന്നത് കാണാന്‍ പറ്റില്ല. അതിനാല്‍ പമരാത്മാവ് ബ്രഹ്മാവിലൂടെ അവന് ജ്ഞാനയോഗം നല്‍കി. പുരുഷാര്‍ത്ഥം ചെയ്ത് അവന് കയറാന്‍ പാകത്തില്‍ ലിഫ്റ്റ് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
ആനന്ദിക്കാന്‍ ഇനിയെന്ത് വേണം…
⚜️🎀⚜️🎀⚜️🎀⚜️🎀⚜️
*ഓം ശാന്തി*.
Leave a comment