LEARN IN LEISURE 3

HOME

പുനർജന്മരഹസ്യം – സമയം ലഭിക്കുമ്പോൾ വായിക്കു..*.
🌠🌠🌠🌠🌠🌠🌠🌠🌠
*ശാസ്ത്രം പറയുന്നു – ഊർജ്ജത്തിന് നാശമില്ല*.
💫💫💫💫💫💫💫💫💫 *ആത്മീയത പറയുന്നു- നമുക്ക് മരണമില്ല**മരണം ഇല്ല* എന്ന് പറയുമ്പോൾ, ഈ വാക്ക് അംഗീകരിക്കാൻ സാധിക്കുന്നുണ്ടോ? എതർത്ഥത്തിലാണ്‌ നമുക്ക് മരണം ഇല്ല എന്ന് പറയുന്നത്? മരണം എന്നത് എനിക്കല്ല സംഭവിക്കുന്നത്, എന്റെ ശരീരത്തിനാണ് സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ് നമ്മളെ അമരന്മാരാക്കുന്നത്. ഒരു ഉദാഹരണം നോക്കൂ… മാലയായിരുന്ന സ്വർണ്ണം ഉരുക്കി അതുകൊണ്ടു വളകൾ ഉണ്ടാക്കിഎന്നിരിക്കട്ടെ, അപ്പോൾ മാല മരിച്ചു, വള ജനിച്ചു. പക്ഷെ സ്വർണ്ണം എന്ന ലോഹം അവിടെ മരിക്കുകയോ ജനിക്കുകയോ ചെയ്തില്ല. അത് പുതിയൊരു നാമവും രൂപവും സ്വീകരിച്ചു എന്ന് മാത്രം. ഇതുപോലെ നമ്മുടെ മരണത്തെയും മനസിലാക്കൂ. ഈ രൂപത്തിൽ, ഈ നാമത്തിൽ പ്രകടമാകാനുള്ള കാലാവധി തീരുമ്പോൾ മരണ ദിവസമെത്തുന്നു. അതിനു ശേഷം അടുത്ത നാമരൂപാദികൾ സ്വീകരിച്ച് ആത്മാവ് ജീവിതയാത്ര തുടരുന്നു എന്ന് മനസിലാക്കുക.

*രണ്ടു രീതിയിൽ മരണചിന്തയില്ലാതാക്കാം.*

❄️❄️❄️❄️❄️

1 ) ഞാൻ അനശ്വര ബോധസ്വരൂപമായ ആത്മപ്രകാശമാണ് എന്ന സത്യത്തെ അറിയുക. ഞാൻ മരിക്കുന്നില്ല ശരീരമാണ് മരിക്കുന്നതതെന്ന് മനസിലാക്കുക. ആത്മാവിന്റെ വസ്ത്രമോ വാഹനമോ വീടോ ആയി ശരീരത്തെ പരിഗണിക്കുക. അങ്ങനെയെങ്കിൽ ഒരു വാഹനം അല്ലെങ്കിൽ വീട് പഴയതാകുമ്പോൾ അതിനെ സഹജമായി ഉപേക്ഷിക്കാൻ തോന്നുന്നപോലെ മരണം ഒരു തുച്ഛമായ കാര്യമായി തോന്നും. മാത്രമല്ല, വീണ്ടും ജീവിക്കുവാനാണ് ഞാൻ പോകുന്നതെന്നും കാണാത്ത സ്ഥലങ്ങളും, അറിയാത്ത അനുഭവങ്ങളും എന്നെയും കാത്തിരിക്കുകയാണ് എന്ന് ചിന്തിച്ചു ചിന്തിച്ചു മരണ ഭയം അകറ്റാം.
❄️❄️❄️❄️❄️❄️❄️❄️❄️❄️

2 ) ഞാൻ മരിക്കുന്നു എന്നുതന്നെയിരിക്കട്ടെ…. എന്നാലും ഭയക്കാനില്ല. കാരണം അവിചാരിതമായോ അപ്രതീക്ഷിതമായോ അനീതിയോടെയോ എന്തെങ്കിലും നടക്കുമ്പോഴല്ലേ ഭയത്തിനു സ്ഥാനമുള്ളൂ. മരണമെന്നത് കാലാകാലങ്ങളായി ഇവിടെ കണ്ടുവരുന്ന പ്രതിഭാസമാണ്. ജനിച്ചവരെല്ലാം മരണത്തിലേക്കാണ് ഓടുന്നത്. എല്ലാവര്ക്കും ഉള്ളതാണീ മരണം. സർവ്വ സാധാരണമായി കാണപ്പെടുന്ന ഒന്ന്,, കണ്ടു പഴകിയ ഒന്ന്…. അതെങ്ങനെ നമ്മളെ ഭയപ്പെടുത്തും..?ഇത് പരിഹാരമില്ലാത്ത കാര്യമാണ്. അല്ലെങ്കിലും ഇതിനു പരിഹാരം ആവശ്യമില്ല. പ്രശ്നങ്ങൾക്കല്ലേ പരിഹാരം കണ്ടെത്തുക. മരണമെന്നത് ഒരു പ്രശ്നമല്ല, ഒരനുഗ്രഹമാണ്. അഥവാ മരണമില്ലാത്തവരായിരുന്നു നമ്മൾ എങ്കിൽ ജീവിതത്തിനെ ഒന്ന് പുതുക്കി പണിയുവാനോ ഒരു സ്ത്രീക്ക് പുരുഷനായി നോക്കാനോ പുരുഷന് സ്ത്രീയായി നോക്കാനോ ഒന്നും അവസരം കിട്ടാതെ പോകുമായിരുന്നു. മരണം എന്നൊന്ന് ഉള്ളത് കൊണ്ട്. പുനർജന്മത്തിലൂടെ എല്ലാവർര്ക്കും എല്ലാ അവസരവും ലഭിക്കുന്നു. അതിനാൽ ഇതൊരു അനിവാര്യതയാണ് എന്ന് തിരിച്ചറിയൂ.
ഇപ്രകാരമെല്ലാം ചിന്തിച്ചും അനശ്വര ആത്മാവിനെ ധ്യാനിച്ചും മരണ ബോധത്തെ അകറ്റി അമര ബോധം ഉണ്ടാക്കാവുന്നതാണ്.

*******************

Leave a comment

Design a site like this with WordPress.com
Get started