പരമാത്മാവ് (God) സർവ്വജ്ഞനും സർവ്വ ശക്തി വാനും ആണ്. എന്നാൽ സർവ്വവ്യാപിയല്ല …….
ഇന്ന് ആളുകൾ പരമാത്മാവിനെ മാതാവായിട്ടും ,പതിതപാവന നായിട്ടും കണക്കാക്കുന്നുവെങ്കിലും മറുവശത്ത് പരമാത്മാവ് സർവ്വവ്യാപിയാണെന്നും അതായത് പരമാത്മാവ് കല്ലിലും മുള്ളില്ലും സർപ്പത്തിലും തേളിലും വരാഹത്തിലും മുതലയിലും കള്ളനിലും കൊള്ളക്കാരനിലും എല്ലാത്തിലും ഉണ്ടെന്നു പറയുന്നു.
ഇതെത്രയോ ആശ്ചര്യകരമാണ്.
തന്റെ പരമപ്രിയനായ പരമ പാവനനായ പരമപിതാവ് പട്ടിയിലും പൂച്ചയിലും എല്ലാത്തിലും ഉണ്ടെന്നു പറയുക- ഇതെത്രയോ വലിയ തെറ്റാണ്. ഇതെത്രയോ വലിയ പാപമാണ് ! ഏതൊരച്ചനാണ് നമ്മുക്ക് മുക്തിയും ജീവൻ മുക്തിയും തരുന്നത്
നമ്മെപതിതരിൽ നിന്നും പാവനമാക്കി സ്വർഗ്ഗരാജ്യം തരുന്നത്, ആ പരമാത്മാവിനേ ഇങ്ങനെയെല്ലാം പറയുന്നത് നന്ദികേടല്ലേ.
പരമാത്മാവ് സർവ്വവ്യാപിയാണെങ്കിൽ പരമാത്മാവിന്റെ ശിവലിംഗ രൂപത്തിലുള്ള പൂജ എങ്ങനെയുണ്ടായീ ? പരമാത്മാവ് സർവ്വസ്ത്ഥലത്തും ഉണ്ടെങ്കിൽ ദിവ്യ ജന്മം എങ്ങനെ എടുക്കുന്നു ?
മനുഷ്യർ പരമാത്മാ വിന്റ അവതരണത്തിനു വേണ്ടി എന്തിനു വിളിക്കുന്നു ? ശിവരാത്രി മഹോത്സവം എന്തുകൊണ്ട് ആഘോഷിക്കപ്പെടുന്നു ? പരമാത്മാവ് സർവ്വവ്യാപിയാണെങ്കിൽ പരമാത്മാവ് ഗീതാജ്ഞാനം എങ്ങനെ തന്നു ? ഗീതയിൽ എഴുതിയിട്ടുള്ള ഈ മഹാവാക്യം എങ്ങനെ സത്യസിദ്ധമാകുന്നു.
” ഞാൻ പരമപുരുഷൻ
( പുരുഷോത്തമൻ) ആണ്. ഞാൻ സൂര്യന്റയും താരാഗണങ്ങളുടേയും പ്രകാശത്തിനുമുപരി, പരംന്ധാം നിവാസി ആകുന്നു. ഈ സൃഷ്ടി തലകീഴായ വൃക്ഷം ആകുന്നു. ഞാൻ അതിന്റെ ബീജമായി മുകളിൽ നിവസിക്കുന്നു …….
ഓം ശാന്തി:
Leave a comment