BK-COURSE INTRODUCTION

HOME

*എന്താണ് രാജയോഗം?*

*🙏🙏🙏രാജയോഗ ധ്യാനമെന്ന* ആത്മീയ വിദ്യ വിശ്വ വ്യാപകമായി പ്രദാനം ചെയ്തുകൊണ്ട് *ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം* പ്രവര്‍ത്തിക്കുന്നു.

🏵️🏵️സങ്കീര്‍ണ്ണമായ ജീവിത പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് ജാതി മത, സ്ത്രീ പുരുഷ, പ്രായ ഭേദമില്ലാതെ എല്ലാവര്‍ക്കും സൗജന്യമായി രാജയോഗ പരിശീലനവും ആത്മീയ മാര്‍ഗ്ഗദര്‍ശനങ്ങളും നല്‍കിക്കൊണ്ട് ബ്രഹ്മാകുമാരീസ് ഓരോ ഗ്രാമ നഗരങ്ങളിലും പ്രവര്‍ത്തനനിരതമാണ്.🏵️🏵️
🙏🙏🙏*ഈശ്വരനുമായി സ്നേഹപൂര്‍ണ്ണമായ മാനസിക ബന്ധം പുലര്‍ത്തി ആത്മാവില്‍ ഗുണങ്ങളും ശക്തികളും സ്വാംശീകരിച്ച് ജീവിത ത്തിലെ പ്രായോഗിക തലങ്ങളിലെ പ്രശ്നങ്ങളെ സഹജമായി പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ സാധാരണക്കാരെപ്പോലും പ്രാപ്തരാക്കുന്ന സഹജമായ ധ്യാനമാണ് *രാജയോഗം.* 🙏🙏🙏

♦️♦️ആഴമനസില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അബോധ സംസ്കാരങ്ങളെപ്പോലും മാറ്റിയെടുക്കുവാനുള്ള ശേഷി ഈ ധ്യാനത്തിനുണ്ട്.
🛎️🛎️ആത്മീയതയും ഭൗതീകതയും ജീവിത രഥത്തിന്‍റെ രണ്ട് ചക്രങ്ങളാണെന്നും, ഈ രണ്ടിന്‍റെയും കൃത്യമായ സന്തുലനത്തിലൂടെ മാത്രമേ ജീവിതം സുഖശാന്തി സമ്പന്നമായ അനുഭവമായി മാറുകയുള്ളൂ എന്ന് രാജയോഗം സമര്‍ത്ഥിക്കുന്നു.

💠💠💠ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 7 ദിവസത്തെ പ്രാഥമിക കോഴ്സിലൂടെ ആര്‍ക്കും ഈ ആത്മീയ വിദ്യാലയത്തിലെ വിദ്യയഭ്യസിക്കാവുന്നതാണ്.
*🧘‍♀️🧘‍♂️രാജയോഗ ധ്യാനത്തിന്‍റെ ഗുണഫലങ്ങള്‍*

•👉 ശാശ്വതമായ മനശാന്തിയും സന്തോഷവും,

•👉 ആരോഗ്യകരമായ ജീവിതശൈലി

•👉 ദുശീലങ്ങളില്‍ നിന്ന് മുക്തി,

• 👉കെട്ടുറപ്പുള്ള കുടുംബാന്തരീക്ഷ നിര്‍മ്മാണം

• 👉ശ്രേഷ്ഠ സംസ്കാര നിര്‍മ്മാണം,

• 👉ഭാവിഭയം, അരക്ഷിതാവസ്ഥയില്‍ നിന്ന് മുക്തി,

• 👉ഉറക്കക്കുറവ് ജോലിക്കിടയിലെ അസ്വസ്ഥത എന്നിവയില്‍ നിന്ന് മുക്തി

• 👉സ്വന്തം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള കഴിവ് വര്‍ദ്ധിക്കുന്നു,
*പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം*

🌎ലോകരാജ്യങ്ങളിലെല്ലാം പ്രവർത്തിക്കുന്ന ഈ അന്താരാഷ്ട്ര ആത്മീയ സംഘടന ഐക്യരാഷ്ട്ര സഭയിൽ എൻ.ജി.ഓ. അംഗത്വവും ഇക്കോസോകിലും യൂനിസെഫിലും പ്രത്യേക ഉപദേശക പദവിയും അലങ്കരിക്കുന്നു.
*🌻🌻സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം എന്നതാണ് പ്രസ്ഥാനത്തിന്റെ പ്രവർത്തന തത്വം.*

*🌹🌹അതിനായി ജ്ഞാനം, യോഗം, ധാരണ, സേവനം എന്നീ മാർഗങ്ങൾ നിഷ്കർഷിക്കുന്നു.*
*🌺🌺ബ്രഹ്മകുമാരീസിൻറെ പാലക്കാട് മലപ്പുറം ജില്ലയിലേ രാജയോഗ മെഡിറ്റഷൻ കേന്ദ്രങ്ങളാണ്* ഈ വാട്സ്ആപ് കോഴ്സ് നിങ്ങൾക്കായി സമർപ്പിക്കുന്നത്. രാജയോഗം പരിശീലനത്തിനായി ഞങ്ങളുടെ രാജയോഗം കേന്ദ്രത്തിൽ നേരിട്ടുവന്നു ഈ വിദ്യ സ്വീകരിക്കേണ്ടതാണ്. എന്നാൽ ഇപ്പോഴത്തെ സാമൂഹികാവസ്ഥ പരിഗണിച്ചു കൊണ്ട് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
അതിനാൽ ഈ സേവനം ഞങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ എത്തിക്കുവാൻ ശ്രമിക്കുകയാണ്. വാട്സ്ആപ് ലൂടെ രാജയോഗ കോഴ്‌സുകൾ നൽകിവരുന്നു…🤝🤝🤝

പരിസ്ഥിതികൾ മെച്ചപെട്ടതിനുശേഷം കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ ആരംഭിക്കുമ്പോൾ നേരിൽ വന്ന് കൂടുതൽ മനസിലാക്കാനും താങ്കളെ സാദരം ക്ഷണിക്കുന്നു,💐💐💐 അതുവരെ ഈ ഓണ് ലൈൻ ക്ലാസ്സുകൾ വളരെയധികം സഹായകരമായിരിക്കും.🙏🙏🙏
[14/07, 5:18 PM] +91 88488 55278: *രാജയോഗ ഓൺലൈൻ കോഴ്സിൽ പങ്കെടുക്കുന്നവർ അറിയാനുള്ള നിർദ്ദേശങ്ങൾ :-*

✴️ *ഈ കോഴ്സിനു 3ഘട്ടങ്ങൾ ഉണ്ടായിരിക്കും. ആദ്യത്തെ 10 ദിവസം*

✴️ *പ്രൈമറി ലെവൽ കോഴ്സ്*

✴️ *പിന്നീടുള്ള 10 ദിവസങ്ങൾ ഇന്റർമീഡിയറ്റ് ലെവൽ കോഴ്സ്*

✴️ *പിന്നീട് 22 ദിവസങ്ങൾ അഡ്വാൻസ്ഡ്കോഴ്സ്*

*എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 42 ദിവസം…..*

ഓരോ ഘട്ടത്തിലേക്ക് കോഴ്സ് പ്രവേശിക്കുമ്പോൾ അതിനായുള്ള നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.

Leave a comment

Design a site like this with WordPress.com
Get started