BK INTERMEDIATE 2

HOME

DAY 21

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯

📝 പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ഈശ്വരനാല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ്.

📝ഈ ജ്ഞാനവും രാജയോഗ ധ്യാനവും നമുക്ക് പ്രദാനം ചെയ്യുന്നത് സ്വയം പരംപിതാ പരമാത്മാവാണ്.

📝പരമാത്മാവ് സ്വയം അച്ഛന്‍റേയും ടീച്ചറുടേയും ഗുരുവിന്‍റേയും രൂപത്തില്‍ നമ്മുടെയടുത്തെത്തിയിരിക്കുകയാണ്.

📝 നമ്മള്‍ ഉള്ളുകൊണ്ട് ആരെ അന്വേഷിച്ചിരുന്നുവോ ആ പരംശക്തി നമ്മെ തേടിയെത്തിയിരിക്കുകയാണ്.

📝 എല്ലാ പിതാക്കൻമാരുടെയും പിതാവ്, എല്ലാ അധ്യാപകൻമാരുടെയും അധ്യാപകൻ, എല്ലാ ഗുരുക്കൻമാരുടെയും ഗുരു നമുക്കായി, വിളിച്ചന്വേഷിച്ചവർക്കായി വന്നിരിക്കുകയാണ്.

📝സര്‍വ്വാത്മാക്കളുടെയും പിതാവായ പരമാത്മാവു തന്നെയാണ് ഇവിടെ നമുക്ക് സദ്ഗുരു.

📝നിരാകാരനായതു കൊണ്ട് പരമാത്മാവിനു നമുക്ക് ശിക്ഷണം നല്‍കാന്‍ ഒരു മനുഷ്യൻ്റെ മാദ്ധ്യമം ഉപയോഗിക്കുന്നു.

📝1936 പാക്കിസ്ഥാനിലെ സിന്ധ് പ്രവശ്യയില്‍ ദാദ ലേഖരാജ് എന്നറിയപ്പെട്ടിരുന്ന വജ്ര വ്യാപാരിയെയായിരുന്നു പരമാത്മാവ് മാധ്യമമായി സ്വീകരിച്ചിരുന്നത്.

📝 അദ്ദേഹം പിന്നീട് ബ്രഹ്മാബാബ എന്ന പേരിലറിയപ്പെട്ടു.

📝സ്വയം പരമാത്മാവ് ബ്രഹ്മാശരീരത്തിലൂടെയാണ് ഈ ഈശ്വരീയ ജ്ഞാനം നമുക്ക് പ്രദാനം ചെയ്യുന്നത്.

📝 G -Generator
O- Operator
D – Destroyer
ത്രിമൂർത്തികളുടെയും രചയിതാവാണ് പരമാത്മാവ്

📝 ബ്രഹ്മാവിലൂടെ ഗുണങ്ങളുടെ സ്ഥാപന, വിഷ്ണുവിലൂടെ സത്യമായ പാലന, ശങ്കരനിലൂടെ (യോഗിയായി) മോശമായ അവഗുണങ്ങളുടെ വിനാശം ചെയ്യിക്കുന്നു.

DAY 22

🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം 🎯🎯

📝 ആത്മാവ് അഭിനേതാവാണ്, ശരീരം വസ്ത്രവും.

📝ജീവിതമാകുന്ന ഈ നാടകശാലയിൽ ഓരോരുത്തരും വ്യത്യസ്ത ഭാഗങ്ങൾ അഭിനയിക്കുന്നുവെങ്കിലും നമ്മൾ യഥാർത്ഥത്തിൽ ആത്മാക്കളാണ്‌.
📝 രാജയോഗധ്യാനത്തിന്റെ നിത്യേനയുള്ള അഭ്യാസവും ഈ സൃഷ്ടിനാടകത്തെക്കുറിച്ചുള്ള അറിവും നമ്മെ ജീവിതയാത്രയിൽ ഉണ്ടാകുന്ന വിഘ്‌നങ്ങളിൽ നിന്നും മുക്തമാക്കുന്നു, നിരാശ മാറി പ്രത്യാശ വരുന്നു.

📝 ഈ ജീവിതനാടകം സുഖ-ദു:ഖത്തിന്റെ ജയപരാജയത്തിന്റേയും നേടലിന്റേയും നഷ്ടപ്പെടുത്തലിന്റേയും കളിയാണ്.

ഈ ജീവിതനാടകം അനാദിയാണ്, അവസാനമില്ലാത്തതാണ്. കാരണം ഇത് ചാക്രികമാണ്.

📝 പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനെ നോക്കുകയാണെങ്കിലും അതിലെല്ലാം ഒരു ചാക്രിക വ്യവസ്ഥ നമുക്ക് കാണപ്പെടും. മഴയുടെ ചക്രം, ദിനരാത്രങ്ങളുടെ ചക്രം, ഋതുചക്രം പോലെ..

📝എങ്ങനെയാണോ പ്രഭാതം, മദ്ധ്യാഹ്നം, സായാഹ്നം, രാത്രി എന്നീ എന്നീ അവസ്ഥകളിലൂടെ ഒരു ദിവസം കടന്നുപോകുന്നത് അതുപോലെ കാലചക്രവും 4 അവസ്ഥകളിലൂടെ കടന്നുപോകുന്നുണ്ട്.

📝 ആ 4 അവസ്ഥകളാണ് അല്ലെങ്കിൽ 4 ഘട്ടങ്ങളാണ് 4 യുഗങ്ങളായി അറിയപ്പെടുന്നത്. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയാണവ.

📝 അനാദിയായ ഈ കാലചക്രത്തിനൊപ്പം നമ്മൾ ഓരോ ആത്മാക്കളും സഞ്ചരിക്കുന്നുണ്ട്. കാലത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആത്മാക്കളെയും സ്വാധീനിക്കുന്നുണ്ട്.

📝 അനാദിയായ ഈ കാലചക്രത്തിനൊപ്പം നമ്മൾ ഓരോ ആത്മാക്കളും സഞ്ചരിക്കുന്നുണ്ട്. കാലത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആത്മാക്കളെയും സ്വാധീനിക്കുന്നുണ്ട്.

📝 സത്യയുഗം ആത്മാവിന്റെ സതോപ്രധാനസമയമാണ്, ത്രേതായുഗം സതോയും ദ്വാപര-കലിയുഗം രജോ-തമോ അവസ്ഥകളിലൂടെയും കടന്നുപോകുന്നു.

📝 സത്യയുഗത്തിൽ ഗുണങ്ങളാലും ശക്തികളാലും കലകളാലും സമ്പന്നമായിരുന്ന ആത്മാക്കൾ കലിയുഗമെത്തുമ്പോഴേക്കും കലാഹീനരും ഗുണങ്ങളും ശക്തികളും ക്ഷയിച്ചിരിക്കുന്ന അവസ്ഥ നമുക്ക് കാണപ്പെടാം.

📝 ഏതോരു ഇറക്കത്തിനും ഒരു കയറ്റമെന്നതുപോലെ കലിയുഗത്തിനുശേഷം നന്മ നിറഞ്ഞ സത്യയുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ സമയമാണിത്.

📝 ഈ പരിവർത്തനസമയത്തെ സംഗമയുഗം എന്നറിയപ്പെടുന്നു… ഈ യുഗത്തിലാണ് സ്വയം പരമാത്മാവ് അവതരിച്ച് അധർമ്മത്തെ ഇല്ലാതാക്കി സത്യധർമ്മത്തെ സ്ഥാപിക്കുന്നത്.

📝 ഈ പരിവർത്തനവേളയിൽ നമുക്കോരോരുത്തർക്കും ഈശ്വരീയ ജ്ഞാനത്തിലൂടെയും ധ്യാനത്തിലൂടെയും ഗുണങ്ങളും ശക്തികളും ആർജിച്ച് പുതുയുഗത്തിലേക്ക് തയ്യാറാവാം….

DAY 23

🎯 🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯 🎯

📝 ആത്മാവ് നാലു യുഗങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ജന്മങ്ങളുടെ പടിയിറങ്ങുന്നു.

📝 ആത്മലോകത്തുനിന്ന് നാടകശാലയിലേക്ക് പൂർണതയോടെ വരുന്നു. പിന്നീട് ആത്മാവാകുന്ന രാമൻ്റെ അയനം അതായത് യാത്രയാണ്.

📝 ആത്മഭാവം പടിയിറങ്ങി ഇപ്പോൾ പൂർണമായി ആത്മാവാണെന്നത് മറന്നു. ശരീരഭാവത്തിലായി.

📝 യാത്ര പൂർത്തിയാകുന്നത് വീട്ടിലെത്തിച്ചേരുന്നതോടെയാണ്. വീട്ടിൽ നിന്ന് ഇറങ്ങി വന്ന അതേ പൂർണതയോടെ വേണം തിരികെ പോകുവാൻ.

നാടകാരംഭത്തിൽ ദേവശരീരമായിരുന്നു ആത്മാവിൻ്റെ വസ്ത്രം.

📝 ദൈവത്തിനു സമാനരായിരുന്നാണ് സത്യത്രേതായുഗങ്ങളിൽ ജീവിച്ചിരുന്നത്.ആ സംസ്കാരമാണ് ആദി സനാതന ദേവീദേവതാ സംസ്കാരം.

📝 ദൈവികസംസ്കാരത്തോടെ അന്നുണ്ടായിരുന്നവരാണ് മുപ്പത്തിമുക്കോടി.

📝 കുറവുകളില്ലാതെ ജീവിച്ചിരുന്ന കാലത്ത് ദൈവത്തിനെ ആരാധിച്ചിരുന്നില്ല. ദ്വാപരയുഗം മുതൽ ജ്യോതിസ്വരൂപമായ പരമാത്മാവിൻ്റെ ഓർമയ്ക്ക് ജ്യോതിർലിംഗപൂജയാരംഭിച്ചു. ഏകദൈവ ആരാധനയായിരുന്നു.

📝 ദേഹബോധത്തിൽ വന്നതോടെ ദേവീദേവൻമാരെയും പൂജിക്കാൻ തുടങ്ങി. മണ്ണിനെയും ജലത്തെയും വായുവിനെയും മരത്തെയുമെല്ലാം പൂജിക്കാൻ തുടങ്ങി.

കലിയുഗാവസാനത്തിൽ അശുദ്ധിയുടെ പൂര്ർണതയിലെത്തി. പടിയിറങ്ങി ക്ഷീണിച്ചവർക്ക് ഈശ്വരൻ്റെ ജ്ഞാനയോഗത്തിന്ർറെ ലിഫ്റ്റ് ലഭിക്കുകയാണ്.

📝 ഈ ലിഫ്റ്റ് ബ്രഹ്മാബാബ ആദ്യം ഉപയോഗിച്ചു. ബ്രഹ്മാകുമാരന്മാരും ബ്രഹ്മാകുമാരിമാരും ഉപയോഗിക്കുന്നു.

📝 ആത്മബോധമുള്ള ഒരു സമൂഹമായതിനാൽ ആദ്യം ഈ ഈശ്വരീയ വിശ്വവിദ്യാലയം ഓം മണ്ഡലി എന്നറിയപ്പെട്ടു. ഓം അർഥം ആത്മാവ്.

📝 തിരിച്ച് പൂർണതയോടെ വീട്ടിലെത്താൻ നമുക്ക് ആത്മബോധത്തിന്ർറെ ഉയർച്ച നേടണം.

📝 പരമാത്മാവ് നിത്യേന നാം യാത്രയിൽ മറന്നു പോയതെല്ലാം ഓർമിപ്പിച്ചു തരികയാണ്.

DAY 24

🎯 🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯 🎯

📝 മനുഷ്യസൃഷ്ടിയാകുന്ന വൃക്ഷത്തിൻ്റെ ബീജമാണ് പരമാത്മാവ്. വൃക്ഷത്തിൻ്റെ പകുതി കാലവും ഒറ്റത്തടിയിലാണു ജീവിതം. ബീജമായ പരമാത്മാവ് മുകളിലായതിനാൽ ഇതിനെ തലകീഴായ വൃക്ഷമെന്നു പറയുന്നു.

📝.അരകല്പം മനുഷ്യർ പരമാത്മാവിൻ്റെ അതേ ഗുണങ്ങളോടും സംസ്കാരത്തോടും കൂടി ഒരേ നിയമസംഹിതയിൽ ജീവിച്ചിരുന്നു. അതിനാൽ ദേവലോകം, സ്വർഗം എന്നെല്ലാം ആ സമയത്തെ വാഴ്ത്തുന്നു.

📝 ദ്വാപരയുഗം മുതൽ ശാഖകൾ വന്നു.

📝 കലിയുഗത്തിൽ ശാഖകൾക്ക് ഉപശാഖകളും ചില്ലകളും ഉണ്ടാകുന്നു.

📝ഇപ്പോൾ അനേക സംസ്കാരങ്ങളുടെ ജാതിമത വർഗ ദേശ ഭേദങ്ങളുടെ നാനാത്വത്തിൽ ചേക്കേറിയിരിക്കുകയാണ്.

📝 വൃക്ഷം ജീർണിച്ച പോലെ ലോകം സർവനാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ പരമാത്മാവ് ഇവിടെ അവതരിക്കുകയാണ്.

📝 വൃക്ഷത്തിൻ്റെ വേരിലിരിക്കുന്നവരായി നമുക്ക് മാറണം. വെള്ളവും വളവും വലിച്ചടുക്കുന്നതു പോലെ ബീജമായ പരമാത്മാവിൽ നിന്ന് നാം ഈശ്വരീയഗുണങ്ങളും ശക്തികളും എടുത്ത് ചുറ്റുപാടുള്ളവരിലേക്കും നല്കണം.

📝 ഇങ്ങനെ ഈശ്വരീയസേവനം ചെയ്യുന്നവരാണ് ബ്രാഹ്മണർ. നേരിട്ട് ഈശ്വരനോടടുത്ത് ജീവിക്കുന്നവർ. വീഴാറായ വൃക്ഷത്തെ പുനസ്ഥാപിക്കുന്നവർ

📝 ലോകമെമ്പാടുമുള്ളവരും ഒരു ബീജത്തിൽ നിന്നുണ്ടായ ഒരേ വൃക്ഷത്തിലെ ആത്മസഹോദരങ്ങളാണ്.

📝 ജ്ഞാനസൂര്യൻ നേരിട്ടു നമുക്ക് നിത്യന ജ്ഞാനം നല്കുകയാണ്. ആ വെളിച്ചമെടുത്താൽ മാത്രമേ സേവനം ചെയ്യാൻ സാധിക്കുകയുള്ളൂ.

DAY 25


🎯 🎯 *ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം* 🎯 🎯 📝 വിശ്വത്തെ ഒരു ഘടികാരമായി കാണിച്ചാൽ സൂചി കറക്കം പൂർത്തിയാക്കി 12ലേക്ക് അടുക്കുകയാണ്. കലിയുഗം അവസാനിക്കുന്നു, സത്യയുഗം പുലരാറായി എന്നു സാരം
. 📝 ഒരു കല്പം പൂര്ർത്തിയായി അടുത്ത കല്പം ആരംഭിക്കുന്നതിനിടയ്ക്കുള്ള ഈ ചുരുങ്ങിയ സമയത്തെ ,രണ്ടു കല്പങ്ങൾ തമ്മിൽ സംഗമിക്കുന്ന ഈ കാലത്തെ സംഗമയുഗമെന്നു പറയുന്നു.

📝 ഈശ്വരീയജ്ഞാനം നല്കി തിരിച്ചറിവിൻ്റെ വെളിച്ചം നല്കിയ അന്നു മുതല്ർ സംഗമം എന്നു പറയുന്നു. 1936ൽ ഭഗവാൻ ഇവിടെ വന്നു ജ്ഞാനം നല്കാനാരംഭിച്ചു


📝 നമ്മൾ ഇനി കലിയുഗത്തിലല്ല, സംഗമയുഗമെന്ന ഈ മുഹൂർത്തം പുരുഷോത്തമയുഗമാണ്.ആത്മാവ് അതായത് പുരുഷനെ ഉത്തമനാക്കുന്ന സമയം.


📝 ഗുപ്തരൂപത്തിൽ പരമാത്മാവിൻ്റെ കർത്തവ്യം നടക്കുന്ന ഈ സമയത്ത് ആത്മാവിനെ സതോഗുണിയാക്കി മാറ്റുന്നു. അതിനാൽ മംഗളകാരി യുഗമെന്നും അറിയപ്പെടുന്നു.

📝 നമ്മൾ മംഗളകാരിയായ പരമാത്മാവിൻ്റെ മക്കളും സ്വമംഗളം, കുടുംബത്തിന്ർറെ മംഗളം, സമൂഹത്തിനു മംഗളം, വിശ്വമംഗളം നിർവഹിക്കേണ്ട സമയമാണിത്.


📝 രാവിലെ ഉണരുന്നതു മുതൽ എല്ലാവർക്കും മംഗളം അതായത് നന്മ ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കണം.


📝 മംഗളം അതായത് കല്യാണം ആയിരിക്കണം ഓരോ ബന്ധത്തിലും ഉണ്ടാകേണ്ടത്. അല്ലാത്തപക്ഷം ബന്ധം ബന്ധനം ആയിമാറും.


📝 നമ്മുടെ മംഗളത്തിനായി പരമാത്മാവ് സ്ഥാപിച്ച ഈ മഹാജ്ഞാനയജ്ഞമാണ് പ്രജാപിതാബ്രഹ്മാകുമാരീസ് ഈശ്വരീയവിശ്വവിദ്യാലയം.


📝 ഈശ്വരീയജ്ഞാനം കേട്ടുകൊണ്ട് പരമാത്മാവിൻ്റെ നിർദേശ പ്രകാരം ജീവിക്കുന്നവരെയാണ് ബ്രഹ്മാകുമാർ, ബ്രഹ്മാകുമാരി എന്നു പറയുന്നത്.


📝 രാജസ്ഥാനിലെ മൌണ്ട് അബുവാണ് ആസ്ഥാനം. വിശ്വത്തിൽ 147 രാജ്യങ്ങളിൽ രാജയോഗ കേന്ദ്രങ്ങളുണ്ട്.


📝 കലിയുഗത്തിലെ ഇരുട്ടുനിറഞ്ഞ ജീവിതത്തിനു കാരണമായ സ്ത്രീയിലും പുരുഷനിലുമുള്ള ദുശ്ചിന്തകളും ദുസ്വാഭാവങ്ങളും ദുർവികാരങ്ങളും ഇല്ലാതാക്കാനുള്ള ആത്മബോധവത്കരണമാണ് ഈ യജ്ഞത്തിൽ നടക്കുന്നത്


📝 ഭൂമിയെ നരകമാക്കിത്തീർത്ത നമ്മുടെ മനസിൽ തന്നെയാണ് ജ്ഞാനയോഗത്തിൻ്റെ അഗ്നി തെളിയുന്നത്. നിത്യേനയുള്ള ഈ ശുദ്ധീകരണത്തിലൂടെ നമുക്ക് ഓരോരുത്തർക്കും സ്വര്ർഗം തീർക്കുവാൻ സാധിക്കും

DAY 26

🎯 🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯 🎯

📝 സന്ധ്യാവന്ദനം – ആത്മാവായ എനിക്ക് അച്ഛനുമമ്മയുമായ ഈശ്വരനെ വന്ദിക്കാനുള്ള സമയം

📝 രാവിലെ ചാർജ് ചെയ്ത ആത്മാവെന്ന ബാറ്ററി വൈകിട്ടാകും വരെ ഉപയോഗിച്ചുപയോഗിച്ച് ഡിസ്ചാർജാകുന്നതിനാൽ വീണ്ടും ‘ റീചാർജ് ‘ ചെയ്യണം

📝 അന്തരീക്ഷം നിശബ്ദവും ശാന്തവുമായിരിക്കുന്നതിനാൽ നന്നായി ധ്യാനിക്കാം.

📝 ആത്മാവിനെ ശുദ്ധമാക്കാം, റിചാർജ് ചെയ്യാം.

📝 വിളക്കു വെച്ചാലും മെഴുകുതിരി വെച്ചാലും ദീപത്തെയാണ് – അണയാത്ത ദീപമായ പരമാത്മാവിനെയാണ് – ആരാധിക്കുന്നത് .

📝 ധ്യാനിക്കുമ്പോൾ പരമാത്മാ ജ്യോതിയുടെ ഓർമയ്ക്ക് ദീപം, ലൈറ്റ് അല്ലെങ്കിൽ ബ്രഹ്മാകുമാരീസ് സെൻ്ററിൽ നിന്നു വാങ്ങിക്കാവുന്ന ഫോട്ടോ വെക്കാം.

വീട്ടിൽ പൂജാമുറിയിൽ അല്ലെങ്കിൽ അനുയോജ്യമായ സ്ഥലം മെഡിറ്റേഷനിരിക്കാൻ വേണ്ടി ഒരുക്കുക .

📝 ഈ കണ്ണുകൊണ്ട് പരമാത്മാ പിതാവിനെ കാണാനാവില്ല. വിളക്കിലെ ദീപം ആത്മാവാണ്, തൊഴുന്നത് പരമ ആത്മാവിനെയാണ് .

കൈകൾ കൂപ്പാൻ കാരണം അവിടെ കൂടിച്ചേരലാണ് ആത്മാവിൻ്റെയും പരമാത്മാവിൻ്റെയും.

മനസുകൊണ്ട് വിചാരിച്ചാൽ അകക്കണ്ണു കൊണ്ട് ഏതു സമയത്തും നമുക്കു പരമാത്മാവിനെ കാണാം.

📝 ധ്യാനിക്കുമ്പോൾ ഒന്നാകേണ്ടത് മനസും ബുദ്ധിയുമാണ് . മനസിലെ വിചാരങ്ങളും ബുദ്ധിയിലെ ചിത്രങ്ങളും ഒന്നാകണം .അങ്ങനെ പരമാത്മാവിൻ്റെ അനുഭൂതിയുണ്ടാകുന്നു.

📝 ത്രിസന്ധ്യ പരമാത്മാവിനെ വന്ദിക്കാനായി മാറ്റിവെക്കണം. ആ സമയത്ത് ശബ്ദമുണ്ടാക്കുന്ന ജോലികൾ , മുറ്റമടി ഇവയൊന്നും ചെയ്യാറില്ല.

📝 6.30 മുതൽ 7.30 വരെ എല്ലാ ദിവസവും ബ്രഹ്മാ കുമാരീസ് വിദ്യാർഥികളെല്ലാം മെഡിറ്റേഷൻ ചെയ്യുന്നു. ഭഗവാനിൽ നിന്ന് നിറച്ച ചാർജ് വിശ്വ മംഗളത്തിനു വേണ്ടി അർപ്പിക്കാൻ, സർവരുടെ സുഖ ശാന്തിക്കായി പ്രാർഥിക്കാനുള്ള സമയം.
📝 ആത്മാവാകുന്ന ദീപം പരമാത്മാവിനടുത്തു ചെന്ന് വെളിച്ചം നേടുന്നു. നമ്മുടെ പ്രകാശം കൂടുന്നു.

DAY 27

🎯 🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯 🎯

📝 ശരിയായി ഉറക്കം ലഭിക്കാൻ ദിവസവും രാജയോഗീ ജീവിത ശൈലി സ്വായത്തമാക്കുക – ദിവസവും അതിരാവിലെ മെഡിറ്റേഷൻ, സത്സംഗം, ട്രാഫിക് കൺട്രോൾ എല്ലാ മണിക്കൂറിലും, സന്ധ്യാ യോഗം

📝 കിടക്കയിൽ ഇരുന്ന് മനസുകൊണ്ട് ഉറങ്ങാൻ തയ്യാറാകണം. അപ്പോൾ ഫോൺ ഉപയോഗിക്കരുത്.

📝 പ്രകൃതിക്കനുയോജ്യമായ ജീവിതമനുസരിച്ച് ജന്തുജാലങ്ങളും സൂര്യാസ്തമനം കഴിഞ്ഞ് എല്ലാം നിർത്താനാരംഭിക്കുന്നു.

📝 പകൽ ദിനചര്യ കൃത്യമായിരിക്കണം.

📝 മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന തരത്തിൽ മനസുകൊണ്ടോ, വാക്കു കൊണ്ടോ, പ്രവൃത്തി കൊണ്ടോ ഉപദ്രവിക്കരുത്.

📝 എല്ലാവർക്കും മനസാ വാചാ കർമണാ സുഖം നൽകൂ .

📝 എല്ലാ സമയത്തും എഴുതാനും പഠിക്കാനും ഒരു പുസ്തകവും പേനയും കയ്യിൽ വെക്കുക .

📝 രാവിലെ മുതൽ വൈകുന്നതു വരെ എന്തെല്ലാം നല്ലതു ചെയ്തു എന്ന് കുറിക്കുക. സർവർക്കും ആരോഗ്യമുള്ള ഈ ശരീരത്തിനും നന്ദി പറയുക .
📝 എന്തെങ്കിലും തെറ്റ്, അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ എഴുതുക. ഈശ്വരനോട് , ആർക്കാണോ ബുദ്ധിമുട്ടുണ്ടാക്കിയത് അവരോട്, നമ്മളോട് സോറി പറയുക .

📝 മനസിലെ ഭാരം പോകാൻ, നാളെ വീണ്ടും തെറ്റ് പറ്റാതിരിക്കാൻ ഈ പ്രോഗ്രസീവ് ചാർട്ട് സഹായിക്കും.

📝 നാളെ എന്തെല്ലാം പ്രധാനമായി ചെയ്യാനുണ്ട് അതും ഈശ്വരനോട് പറയുക അല്ലെങ്കിൽ എഴുതുക.

📝 നേരിട്ട് മറ്റുള്ളവരോട് സംസാരിച്ചു തീർക്കാൻ ആവുന്നില്ലെങ്കിൽ മനസുകൊണ്ട് പറയുക .

📝 ഈശ്വരനാകുന്ന മാതാപിതാവിനോടൊപ്പം കുട്ടിയായി ഉറങ്ങുക.

📝 സർവശക്തിവാൻറെ പ്രകാശത്തിൻറെ ആയിരം കൈകൾ എനിക്കു ചുറ്റും കാണുക. കുടുംബത്തിനു ചുറ്റും നാടിനു ചുറ്റും കാണുക. സർവരും സുഖമായി ഉറങ്ങട്ടെ.

📝 ഭഗവാനെ രാവിലെ കണികാണുവാനായി ഉറങ്ങുക

DAY 28

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯

📝 ദിവസേന, അല്ലെങ്കിൽ ആഴ്ചയിലൊരിക്കൽ, മനസിന് ഭാരം തോന്നുമ്പോൾ നിങ്ങൾക്ക് ഈശ്വരന് എഴുതാം. മറുപടി ലഭിക്കുമോ എന്നു നോക്കൂ.

ഹൃദയം തുറന്നെഴുതുന്നതിലൂടെ ഭഗവാനും നമ്മളും തമ്മിലുള്ള ബന്ധം ദൃഢമാകും

📝 മറ്റാരോടും പറയാനാവാത്ത കാര്യം ഉള്ളിലുണ്ടെങ്കിൽ ഭാരമുണ്ടാക്കും. എന്തും തുറന്നു പറയാവുന്ന സുഹൃത്താണ് ഈശ്വരൻ.

📝 തെറ്റായ വ്യക്തികളോട് തുറന്നു പറയുന്നതിലൂടെ ഭാവിയിൽ പ്രശ്നങ്ങളുണ്ടാകാം.

ഒരിക്കലും ദുരുപയോഗം ചെയ്യാത്ത ഒരേയൊരാൾ ഈശ്വരനാണ്. .

📝 നമ്മുടെ ഭാരമെടുക്കാനാവുന്നയാൾ .

എഴുതിക്കഴിഞ്ഞ് പിന്നീട് കീറിയോ കത്തിച്ചോ കളഞ്ഞാലും കുഴപ്പമില്ല.

📝 ഈശ്വരൻ തൻ്റെ നിത്യേനയുള്ള സത്സംഗത്തിൽ നമുക്കായി മറുപടി ലഭിക്കുന്നു..

ആരെങ്കിലും നിമിത്തമായി നമുക്കു മുന്നിലേക്ക് ഒരു മറുപടിയെത്തിച്ചേരും.

DAY 29

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯

📝 ഇത് ജീവിച്ചിരിക്കെ രണ്ടാം ജന്മമാണ് മൂന്നാം കണ്ണ് തുറന്നു തന്ന പുതിയ കാഴ്ചപ്പാടിലൂടെ ലഭിച്ചിരിക്കുന്നത്.

📝 നാം എല്ലാവരെയും പരമാത്മാവിൻ്റെ മക്കളായി ആത്മബന്ധുക്കളായി കാണുന്നു .

📝 സ്നേഹവും സമത്വവും സാഹോദര്യവും എല്ലാവരോടും ഉണ്ടാകാൻ തുടങ്ങുന്നു. കോപം, അഹങ്കാരം, പക, പ്രതികാരം എല്ലാം ഇല്ലാതാകുന്നു.

📝 രണ്ടാമത് ജന്മമെടുത്തയാളെ ദ്വിജൻ – ബ്രാഹ്മണൻ എന്നു പറയുന്നു. ഭഗവാൻ പറയുന്ന പ്രകാരം ജീവിത ശൈലി തിരഞ്ഞെടുത്ത വർ.

📝 ശൂദ്രൻ – വികാരങ്ങൾക്കടിപ്പെട്ടു ജീവിക്കുന്ന ദേഹമാണെന്ന ബോധത്തിൻ്റെ അഴുക്കോടെ, ദുർഗന്ധത്തോടെ ജീവിക്കുന്നവർ .

📝ആത്മാവാണെന്ന ബോധം നമ്മളെ സതോ ഗുണങ്ങളുടെ സുഗന്ധം നിറഞ്ഞ പുഷ്പമാക്കി മാറ്റുന്നു .

📝 നാം ശൂദ്രനിൽ നിന്ന് ബ്രാഹ്മണരായി മാറിയിരിക്കുകയാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കെത്തിയവരാണ്.

📝 പരമാത്മാവ് ബ്രഹ്മാവിൻ്റെ ശരീരത്തിലേക്ക് പ്രവേശിച്ച് നമുക്കു നൽകിയ ഈശ്വരീയ ജ്ഞാനമാണ് മുരളി

📝 ആര് ഈശ്വരൻ്റെ നിർദേശപ്രകാരം (ശ്രീമതം ) പുലരുന്നതു മുതൽ ഉറങ്ങുന്നതു വരെ ജീവിക്കുന്നുവോ അവരാണ് ബ്രാഹ്മണൻ.

📝 ഭഗവാൻ നമുക്കു ജീവിത വിധി പറഞ്ഞു തരുന്നു. എങ്ങനെ ഉണരണം, ഉറങ്ങണം എന്തു കഴിക്കണം, എങ്ങനെ കഴിക്കണം, എങ്ങനെ മറ്റുള്ളവരോട് ഇടപഴകണം എന്നിങ്ങനെ എല്ലാ ചുവടിനും ശ്രീമതമുണ്ട്.

📝 പ്രഭാതത്തിൽ ബ്രഹ്മാമുഹൂർത്തത്തിൽ ( 5 മണിക്കു മുമ്പ്) ഉണരുക. പരമാത്മാവിനെ ഓർമിച്ച് സ്വയം ചാർജ് ചെയ്യുക

📝 ആദ്യം ശരീരത്തിനു ഭക്ഷണം കൊടുക്കും മുമ്പ് ആത്മാവിനുള്ള ഭക്ഷണമായ ജ്ഞാനമുരളി കേൾക്കുക. ജീവിതത്തിൽ ആ ഈശ്വരീയ വാക്യങ്ങൾ പാലിക്കുക.

📝 അപ്പോൾ മനസ് മുഴുവൻ ദിവസവും ശേഷം ശ്രേഷ്ഠ ചിന്തനം ചെയ്യും.

📝ശുദ്ധമായ സാത്വികാഹാരം ഉണ്ടാക്കിക്കഴിക്കുക..

📝 ഏതു ജോലിയും ഈശ്വരൻ്റെ സൂക്ഷിപ്പുകാരനായി…, ചെയ്യിപ്പിക്കുന്നയാൾ ചെയ്യിക്കുന്നുവെന്ന ബോധത്തോടെ.., കർമയോഗിയായി ചെയ്യുക.

📝 എല്ലാ ഒരു മണിക്കൂറിലും ഓർമിക്കുക ഞാൻ ആരാണ്, ആരുടേതാണ് (ഈശ്വരൻ്റെ സന്താനമായ ആത്മാവാണ് ഞാൻ)

📝 സന്ധ്യക്ക് ബാറ്ററി വീണ്ടും ചാർജ് ചെയ്യുക

📝 രാത്രിയിൽ ഭഗവാന് കത്തെഴുതി അന്നത്തെ ചാർട്ടെഴുതി സമർപ്പിച്ച് ഉറക്കത്തെ യോഗ നിദ്രയാക്കുക

📝 കൂട്ടുകെട്ട് ശുദ്ധമായിരിക്കണം, വസ്ത്രധാരണം ശുദ്ധമായിരിക്കണം

📝 ഭഗവാൻ നൽകിയ ഈ പൂണൂലിൽ, ലക്ഷ്മണ രേഖയ്ക്കുള്ളിലാണ് ജീവിതമെങ്കിൽ ഈശ്വരീയ സംരക്ഷണമുണ്ടാകും.

📝 ഈശ്വരനെ അച്ഛനായി, അമ്മയായി, എല്ലാ ബന്ധങ്ങളിലും കാണുന്ന ഉയർന്ന ജീവിതം ജീവിക്കുമ്പോൾ എല്ലാവർക്കും ശ്രേഷ്ഠ ജീവിതം ജീവിക്കാനുള്ള പ്രേരണ നൽകാനാവും.

DAY 30

🎯🎯 ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം 🎯🎯

📝 ബ്രാഹ്മണ ജീവിതം എന്നാൽ ഉയർന്ന ജീവിതം ജീവിക്കുക

📝 നമ്മളെയെല്ലാം പഠിപ്പിക്കുന്നത് പരമപിതാവായ പരമാത്മാവാണ്

📝 പഠനവിഷയങ്ങളാണ് – ജ്ഞാനം, യോഗം, ധാരണ, സേവനം

📝 നമ്മുടെ ജീവിത ലക്ഷ്യം ശ്രേഷ്ഠരായി (ശ്രീ) മാറുക എന്നതാണ്

📝 മനുഷ്യൻ്റെ പൂർണതയാണ് ദേവത. നരന് ശ്രീനാരായണനും നാരിക്ക് ശ്രീലക്ഷ്മിയും ആകണം

📝 മനുഷ്യന് എല്ലാം വേണം വേണമെന്ന ഇച്ഛയാണ്, ദേവത- എപ്പോഴും കൊടുത്തു കൊണ്ടിരിക്കുന്നവർ

📝 പരമാത്മാവ് സദാ ദാതാവായി കൊടുക്കുന്നയാളാണ്.

📝 അവരെന്തു തന്നു എന്നു നോക്കേണ്ടതില്ല, ഞാൻ എന്താണ് അവർക്കായി ചെയ്യുന്നത് എന്നു നോക്കുക

📝 ഭഗവാൻ പറയുന്നു സർവ ഗുണങ്ങൾ നിറയ്ക്കണം

📝 ഓരോ കർമത്തിലും പൂർണതയോടെ കലയായി ചെയ്യണം.

📝 ഡബിൾഅഹിംസ – ശരീരത്തെയും മനസിനെയും ഹിംസിക്കരുത് (ഉപദ്രവിക്കരുത്)

📝 ഒരു കുടുംബത്തിൽ ജീവിക്കുമ്പോൾ, ഓഫിസിൽ ജോലി ചെയ്യുസോഴെല്ലാം ഈശ്വരീയ നിർദേശ പ്രകാരം മര്യാദയോടെ പോകുക.

📝 ഭഗവാൻ്റെ മഹാവാക്യങ്ങളായ മുരളി കേൾക്കുമ്പോൾ നമുക്ക് നമ്മുടെ കുറവുകൾ മനസിലാക്കാനും തിരുത്താനും കഴിയും.

Leave a comment

Design a site like this with WordPress.com
Get started