BK ADVANCED 5

HOME

DAY 71

⭐☀️⭐☀️⭐☀️⭐☀️ *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ ധാരണ 🌞

🔱 ഈശ്വരീയ ലോട്ടറി പ്രാപ്തമാക്കുന്നതിനുവേണ്ടി ആത്മീയ സേവനത്തില് മുഴുകണം.

⭐☀️⭐☀️⭐☀️⭐☀️🌞  സ്വമാനം 🌞

💥 ഞാൻ ആത്മീയ സേവാധാരീ ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 വിശ്വത്തിലെ സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്യുന്നതിനായി… ബാബ എന്നെ നിമിത്തമാക്കിയിരിക്കുന്നു… സർവ്വ ശക്തികളും നിറച്ച് തന്നു കൊണ്ടിരിക്കുന്നു… വിശ്വത്തിലെ മുഴുവൻ ആത്മാക്കളെയും… അജ്ഞാന അന്ധകാരത്തിൽ നിന്നും… പുറത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്… സർവരുടെയുംം.. അശാന്തി നിറഞ്ഞ ജീവിതത്തെ… ശാന്തമാക്കേണ്ടതുണ്ട്… ഭഗവാനെ അന്വേഷിച്ചു നടക്കുന്ന… പരമേശ്വരനിലേക്കുള്ള വഴി കാണിച്ചു കൊടുക്കണം…
⭐☀️⭐☀️⭐☀️⭐☀️

🔥 ഇപ്രകാരമുള്ള പരിധിയില്ലാത്ത സേവനം ചെയ്യുന്നതിനായി… ബാബ സർവ്വശക്തികളും… സർവ്വ ഗുണങ്ങളും നൽകി… എന്നെ സമ്പന്നമാക്കി കൊണ്ടിരിക്കുന്നു… ബാബ്ദാദയിൽ നിന്നും ലഭിച്ച… വരദാനങ്ങളിലൂടെയും… ശക്തികളിലൂടെയും… ശക്തി ശാലിയായ ഞാൻ എന്റെ… പ്രകാശ രൂപി ഫരിസ്താ രൂപം ധാരണ ചെയ്ത്… വിശ്വ ഗ്ലോബിൽ എത്തിച്ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ഫരിസ്ത… ബാബ്ദാദയെ ആഹ്വാനം ചെയ്ത്… വിശ്വം മുഴുവൻ ചുറ്റിക്കറങ്ങുന്നു… ബാബയിൽ നിന്ന് സർവ്വ ശക്തികളും… എന്നിൽ വന്നു നിറയുന്നു… വെളുത്ത പ്രകാശരശ്മികൾ ആയി… അവ എന്നിലൂടെ… വിശ്വം മുഴുവൻ വ്യാപിക്കുന്നു…
 എനിക്ക് ചുറ്റും ശക്തി ശാലിയായ… ഒരു പ്രകാശവലയം രൂപപ്പെടുന്നു… ഈ പ്രകാശ വലയത്തിൽ നിന്ന്… പ്രവഹിച്ചു കൊണ്ടിരിക്കുന്ന തരംഗങ്ങൾ… സർവ്വർക്കും സുഖ ശാന്തിയുടെ… അനുഭവം ഉണ്ടാക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ഡബിൾ ലൈറ്റ് ഫരിസ്താ രൂപം ധാരണ ചെയ്ത്… പരമാത്മാവിന്റെ… സന്ദേശവാഹകനായി മാറി… സൂക്ഷ്മ രീതിയിൽ… വിശ്വത്തിലെ മുഴുവൻ ആത്മാക്കൾക്കും… പരമാത്മാവ് ഈ ഭൂമിയിൽ അവതരിച്ചു… എന്ന സന്ദേശം നൽകിക്കൊണ്ടിരിക്കുന്നു… പരമാത്മാവിന്റെ സന്ദേശം ലഭിച്ച… സർവ്വ ആത്മാക്കളുടെ മുഖത്തും… അലൗകികമായ ഒരു ദിവ്യ മന്ദഹാസം വിടരുന്നു… എല്ലാവരുടെ വദനത്തിലും… സന്തോഷത്തിന്റെ ഒരു തിളക്കം കാണപ്പെടുന്നു… വിശ്വത്തിലെ സർവ്വ ആത്മാക്കളെയും… സന്തോഷത്തിന്റെ അനുഭവം ചെയ്യിച്ച്… ഞാൻ വീണ്ടും എന്റെ… സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഇപ്പോൾ ഞാൻ ബ്രാഹ്മണ രൂപത്തിൽ സ്ഥിതി ചെയ്ത്… എന്റെ സംബന്ധ സമ്പർക്കത്തിൽ വരുന്ന… ആത്മാക്കളെ എനിക്ക് സമാനം ആക്കി… സത്യമായ സന്തോഷത്തിന്റെ അനുഭവം ചെയ്യിക്കുന്നു… എന്റെ മുഖത്തിലൂടെ വരുന്ന… വരദാനീ വാക്കുകൾ… അവരുടെ ജീവിതത്തെ… സുഖമയമാക്കി തീർക്കുന്നു… സന്തോഷത്തിന്റെ ഖജനാവിന്നാൽ എന്നെ സമ്പന്നമാക്കി… ആനന്ദ സാഗരനായ എന്റെ പിതാവ്… സർവ്വ ആത്മാക്കളുടെയും… സന്തോഷത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിന്… എന്നെ നിമിത്തമാക്കിയിരിക്കുന്നു… എന്നെ സർവ്വാത്മകളുടെയും… ആശിർവാദത്തിന്… പാത്രമാക്കി തീർത്തിരിക്കുന്നു… ഓം ശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 72

⭐☀️⭐☀️⭐☀️⭐☀️

25 / 09 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *സ്ലോഗൻ* 🌞

🔱 *ത്രികാലദർശിയായി ഓരോ കർമ്മവും ചെയ്യൂ എങ്കിൽ സഫലതാ സഹജമായി കിട്ടും*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ മാസ്റ്റർ ത്രികാലദർശീ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 *ഞാൻ പ്രകാശരീരധാരീ ഫരിസ്താ… ഈ സാകാരീ ശരീരത്തിൽ നിന്ന് വേറിട്ട്… പുറത്ത് വരുന്നു… വിശ്വം മുഴുവൻ ചുറ്റി കാണാൻ… യാത്ര തിരിക്കുകയാണ്…* ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്ന്… വളരെ വളരെ ഉയരത്തിൽ സ്ഥിതി ചെയ്ത്… ഞാൻ ഫരിസ്ത… ഭൂമിയെ നോക്കിക്കാണുകയാണ്… വളരെ വലിയ ഒരു സ്റ്റേജിൽ… നാടകം കാണുന്ന… ഒരു അനുഭവമാണ്… എനിക്ക് ഉണ്ടാക്കുന്നത്… വളരെ വ്യത്യസ്തമായ ഈ നാടകത്തിൽ… വ്യത്യസ്തരായ ആളുകൾ… വ്യത്യസ്തമായ പാർട്ടുകൾ അഭിനയിക്കുന്നത് ഞാൻ കാണുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ചിലർ ധനികർ… ചിലർ ദരിദ്രരർ… ചിലർ ദുഃഖികൾ… ചിലർ സുഖികൾ… ഈ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥ മനസുമായി… ഞാൻ സൂക്ഷ്മ വതനത്തിൽ… എന്റെ ബാബയുടെ അടുത്ത് എത്തിച്ചേരുന്നു.. ബാബ എന്റെ മനസ്സിലെ അസ്വസ്ഥത മനസ്സിലാക്കി… എന്റെ സമീപം വന്ന് പറയുന്നു… “കുട്ടീ, ത്രികാല ദർശീ സ്ഥിതിയിലിരുന്നു… നാടകത്തിലെ ഓരോ സീനും കാണുകയാണെങ്കിൽ… മനസ് ചഞ്ചലപ്പെടില്ല… ബാബ എന്റെ കൈകൾ പിടിച്ച്… തന്റെ സമീപം ഇരുത്തുന്നു… “*മാസ്റ്റർ ത്രികാലദർശി ഭവ” എന്ന് വരദാനം നൽകുന്നു…* എന്റെ മസ്തകത്തിൽ… 3 ബിന്ദുക്കൾ ആകുന്ന അവിനാശി തിലകം ചാർത്തുന്നു… സർവ്വ ശക്തികളാലും… എന്നെ സമ്പന്നമാക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സർവ്വശക്തി സമ്പന്ന സ്വരൂപം ധാരണ ചെയ്ത്… മസ്തകത്തിൽ അവിനാശി തിലകം ചാർത്തി… ഞാൻ തിരികെ സാകാരീ ലോകത്തേക്ക് മടങ്ങുന്നു… വീണ്ടും സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു… നാടകത്തിലെ ഓരോ സീനും… ത്രികാല ദർശി സീറ്റിൽ ഇരുന്ന്… സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്നു… എല്ലാം ഒരു കളിയായി തോന്നുന്നു… മനോരഞ്ജനത്തിന്റെ അനുഭവം ഉണ്ടാകുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സൃഷ്ടിയുടെ ആദി മധ്യ അന്ത്യത്തിന്റെ… രഹസ്യം അറിയുന്നത് കൊണ്ടും… സ്വയത്തെ ഒരു അഭിനേതാവ് എന്ന് മനസ്സിലാക്കി… പാർട്ട് അഭിനയിക്കുന്നത് കൊണ്ടും…ഇപ്പോൾ ഞാൻ എല്ലാ ഭയങ്ങളിൽ നിന്നും മുക്തമാണ്… *ചിന്തയില്ലാ ചക്രവർത്തിയായി… ജീവിതത്തിലെ എല്ലാ ആനന്ദവും… അനുഭവിച്ചുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഈ ജീവിത നാടകത്തിൽ… ആരും മിത്രമോ ശത്രുവോ അല്ല… ഇക്കാര്യം സദാ എന്റെ സ്മൃതിയിൽ ഉണ്ടായിരിക്കും… എല്ലാവരും… അവരവരുടെ പാർട്ട്… വളരെ കൃത്യമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു… *ഞാനിപ്പോൾ യാതൊരുവിധ സംശയവും ഇല്ലാതെ… സാക്ഷീ ദൃഷ്ടാവായി… ത്രികാലദർശി സീറ്റിൽ ഇരുന്ന്… ഈ സൃഷ്ടി നാടകത്തിൽ എന്റെ പാർട്ട്… അഭിനയിച്ചുകൊണ്ടിരിക്കുന്നു*… ഓം ശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 73

⭐☀️⭐☀️⭐☀️⭐☀️

26 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *വരദാനം* 🌞

🔱 *സ്വസ്ഥിതിയുടെ ഇരിപ്പിടത്തിൽ ഉറച്ചിരുന്ന് പരിസ്ഥിതികളിൽ വിജയം പ്രാപ്തമാക്കുന്ന മാസ്റ്റർ രചയിതാവായി ഭവിക്കൂ*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ മാസ്റ്റർ രചയിതാ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ… വിദേഹിയായി തീർന്നിരിക്കുന്നു… *ഞാൻ ആത്മാവ് ഈ ശരീരം ഉപേക്ഷിച്ച്… പ്രകാശ ശരീരം ധാരണ ചെയ്തിരിക്കുന്നു… ഈ ലോകത്തിൽ നിന്ന് പറന്നുയർന്ന്… പ്രകാശ ലോകമായ… മാലാഖാ ലോകത്തിൽ എത്തിച്ചേർന്നിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 സർവ്വ ശക്തിമാനായ ബാബ… എന്നെ സ്നേഹത്തോടുകൂടി… തന്റെ സമീപം ഇരുത്തുന്നു… സർവ്വ ശക്തികളുടെയും സാഗരനിൽ നിന്ന്… സർവ്വ ശക്തികളും… കിരണങ്ങളായി എന്നിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നു… ആ പവിത്ര കിരണങ്ങളാൽ… ഞാൻ ആത്മാവ്… പവിത്രമായി തീർന്നിരിക്കുന്നു… ഞാൻ മാലാഖ അലൗകിക ശക്തികളാൽ സമ്പന്നമായിരിക്കുന്നു… *സർവ്വശക്തിവാനായ ബാബയിൽ നിന്ന്… സർവ്വ ശക്തികളാലും സമ്പന്നമായ ഞാൻ ആത്മാവ്… മാസ്റ്റർ സർവ്വശക്തിവാൻ ആയി തീർന്നിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… സമയാനുസാരം ഏത് ശക്തി ആവശ്യമുണ്ടോ… ആ ശക്തിയെ… കർമ്മത്തിൽ കൊണ്ടുവരുന്നു… *സർവ്വ ശക്തികളേയും ആജ്ഞാനുസാരം നടത്തുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സർവ്വശക്തി സമ്പന്നനായ ഞാൻ ആത്മാവ്… എന്റെ കർമ്മേന്ദ്രിയങ്ങളുടെ രാജാവായി തീർന്നിരിക്കുന്നു…
ഞാൻ ആത്മാവ്… കർമ്മേന്ദ്രിയങ്ങളാൽ കർമ്മം ചെയ്ത്… വേറിട്ടിരിക്കുന്നു… സദാ എന്റെ ആത്മീയ സ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു… ദേഹത്തേയും ദേഹസംബന്ധിയായ എല്ലാ വിസ്താരങ്ങളേയും… സാരത്തിലേക്ക് ചുരുക്കി… എവറെഡിയായി മാറി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… മാസ്റ്റർ സർവ്വശക്തിവാൻ സ്ഥിതിയിൽ സ്ഥിതി ചെയ്ത്… മായയുടെ കൊടുങ്കാറ്റിനെ… ദൃഢതയോടെ നേരിടുന്നു… പർവ്വത തുല്യമായ പരിസ്ഥിതികൾ… സഹജമായി മറികടക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഇപ്പോൾ ഞാൻ ആത്മാവ്… ശക്തി സ്വരൂപമായി… സമയമനുസരിച്ച്… ശക്തികളെ… കാര്യങ്ങളിൽ പ്രയോഗിച്ച്… ശ്രേഷ്ഠ കർമ്മങ്ങൾ… ചെയ്ത് കൊണ്ടിരിക്കുന്നു… *സർവ്വ ശക്തികളേയും… ഓർഡനനുസരിച്ച് നടത്തി… … വിജയം പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 74

⭐☀️⭐☀️⭐☀️⭐☀️ 27 / 09 / 20 *മുരളിയുടെ മുഖ്യ സാരം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ സാരം 🌞

🔱 സദാ കാലത്തെ സ്നേഹിയാകൂ

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ സദാ സ്നേഹി ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ബാബയുടെ സ്നേഹത്തിൽ… മുഴുകിയിരിക്കുന്നു… സർവ്വ സംബന്ധത്തിലും… ബാബയെ ഓർമ്മിച്ച്… ലൗകിക ബന്ധനങ്ങളിൽ നിന്നും… മുക്തമായിരിക്കുന്നു… ഞാൻ ആത്മാവ്… ബാബയുടെ സ്നേഹിയായി മാറുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയിൽ നിന്ന്… സർവ ഗുണങ്ങളും… സർവ്വശക്തികളും… നിറഞ്ഞ സപ്ത വർണ്ണ കിരണങ്ങൾ… എന്നിൽ വന്ന് പതിച്ചുകൊണ്ടിരിക്കുന്നു… എന്നിൽ അതിയായ ആനന്ദം… നിറച്ചു കൊണ്ടിരിക്കുന്നു… ഒരു അലൗകികമായ ദിവ്യത… എന്നിൽ നിറഞ്ഞു കൊണ്ടിരിക്കുന്നു… സ്നേഹ സാഗരനായ എന്റെ പിതാവ്… തന്റെ ശക്തിശാലീ കിരണങ്ങളുടെ രൂപത്തിൽ… അനന്തമായ സ്നേഹം… എന്നിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു… സ്നേഹത്തിന്റെ ആ ശീതള കിരണങ്ങൾ… എന്നിൽ ആഴത്തിൽ പതിച്ച്… എന്നെ ബാബയ്ക്ക് സമാനം… മാസ്റ്റർ സ്നേഹ സാഗരമാക്കി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയുടെ സ്നേഹത്തിന്റെ കിരണങ്ങൾ… എന്റെ ക്രോധ സംസ്കാരം… സമാപ്തമായിരിക്കുന്നു… ഞാൻ ആത്മാവ്… എന്റെ നിജസ്വരൂപമായ… ശാന്തിയിൽ ഇരിക്കുന്നു… ഏതൊരു ആത്മാവിനെ പ്രതിയുമുള്ള… ഈർഷ്യ… ദേഷ്യം… എല്ലാം സമാപ്തമായിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്നിൽ ഇപ്പോൾ… ദയാസംസ്കാരം… നിറഞ്ഞിരിക്കുന്നു… എന്റെ സമീപം വരുന്ന… ഓരോ ആത്മാവിനും… ഞാൻ സ്നേഹം കൊടുത്തു കൊണ്ടിരിക്കുന്നു… എത്ര ആസുരീയ സംസ്കാരമുള്ള… ആത്മാക്കൾ ആയാലും… എനിക്ക് അവരോട് വെറുപ്പില്ല… ആ പരവശ ആത്മാക്കൾക്ക്… ശുഭ ഭാവനയുടെ… വൈബ്രേഷൻ നൽകി… അവരുടെ പരിവർത്തനത്തിന് സഹയോഗം നൽകുന്നു… എല്ലാ ആത്മാക്കളും… എന്റെ സഹോദരങ്ങളാണ്… ഞാനെന്റെ… എല്ലാ സഹോദരാത്മാക്കളെ പ്രതിയും… ദയയുടെ ഭാവന വെക്കുന്നു… എല്ലാവരെയും… മുന്നോട്ടു ഉയർത്തുന്നതിനുള്ള… സഹയോഗം നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയുടെ സ്നേഹത്തിൽ ലയിച്ചിരിന്ന് … യോഗ ബലത്തിലൂടെ പഴയ കർമ്മ ബന്ധനങ്ങളുടെ കണക്കുകളെ… പൂർണമായും ഇല്ലാതാക്കുന്നതോടൊപ്പം… എന്റെ പഴയ ആസുരീയ സ്വഭാവ സംസ്കാരങ്ങളെയും… യോഗാഗ്നിയിൽ ഭസ്മമാക്കി… ശ്രേഷ്ഠ ദേവീക ഗുണങ്ങൾ ധാരണ ചെയ്തു… ഞാൻ എന്റെ ലക്ഷ്യത്തിലേക്ക്… മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐ ☀️

DAY 75

⭐☀️⭐☀️⭐☀️⭐☀️

*28 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *മുഖ്യ ധാരണ* 🌞

🔱 *ഒരിയ്ക്കലും പരസ്പരം പിണങ്ങി ആർക്കും നാം. വിഘ്നരൂപമായി മാറരുത്.*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ വിഘ്നവിനാശക ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് ഈ ജീവിതത്തിലെ… സർവ്വ പ്രാർപ്തികളുടെയും ഓർമ്മയിൽ ഇരിക്കുന്നു… *എപ്പോൾ ഭഗവാനെ ലഭിച്ചുവോ… അപ്പോൾ മുതൽ ഇന്നുവരെ… ഞാൻ സന്തോഷത്തിന്റെ ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കുന്നു…* യാതൊരുവിധ വിഘ്നങ്ങളും ഇല്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഈ കല്യാണകാരീ സംഗമ യുഗത്തിൽ… ആനന്ദസാഗരത്തിൽ ആറാടിക്കൊണ്ടിരിക്കുന്ന*… ഞാനിപ്പോൾ ഈ ശരീരമാകുന്ന വസ്ത്രം ഉപേക്ഷിച്ച്… സൂക്ഷ്മ വതനത്തിലേക്ക് പറന്നു യരുകയാണ്…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാനിപ്പോൾ ബാബയുടെ സന്മുഖത്താണ്… *ബാബയുടെ സ്നേഹി ദൃഷ്ടിയിൽ അലിഞ്ഞ് ഇരിക്കുകയാണ്…* ഞാൻ ബാബയുടെ കൈകൾ പിടിച്ച്… ഭൂമിയിലേക്ക് പറന്നിറങ്ങുന്നു… ബാബയോടൊപ്പം… ആത്മാക്കളെ കണ്ടുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 വായു മണ്ഡലത്തിന്റെ പ്രഭാവത്താൽ… ഈ ആത്മാക്കൾ എല്ലാം വളരെ ചഞ്ചലരാണ്… അവരുടെ സ്ഥിതി മുകളിലേക്കും താഴേക്കും പൊയ്ക്കൊണ്ടിരിക്കുന്നു… ഞാൻ ബാബയോടൊപ്പം ചേർന്ന്… ഈ ആത്മക്കൾക്കെല്ലാം… ശക്തിശാലീ തരംഗങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു… ഈ കിരണങ്ങളുടെ ശക്തിയിലൂടെ… *ഈ ആത്മക്കളെല്ലാം… അചഞ്ചലരായി തീരുന്നു… അവരുടെ സ്വമാനത്തിൽ ഉറച്ചു നിൽക്കുന്നു… സർവ്വ വിഘ്നങ്ങളേയും മറികടക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ബാബയോടൊപ്പം വീണ്ടും മുന്നോട്ടു പോയി… ബാബ തന്റെതാക്കിയ മക്കളെയെല്ലാം കണ്ടു കൊണ്ടിരിക്കുന്നു…ഇവരെല്ലാം തന്നെ ഈ സംഗമയുഗത്തിൽ ബാബയുടെ കുട്ടിയായി… പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു…എന്നാൽ പരിതസ്ഥിതിക്ക് വശപെട്ടോ… സംബന്ധ സമ്പർക്ക വലയത്തിൽ കുടുങ്ങിയോ… ഇവരെല്ലാം തങ്ങളുടെ സീറ്റിൽനിന്ന് ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നു… *ഞാൻ ആത്മാവ് ബാബയോടൊപ്പം… ഈ ആത്മാക്കൾക്ക്… ശക്തിശാലീ വൈബ്രേഷൻ നൽകി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 സർവ്വ ആത്മാക്കളും… ബാബയുടെ ശക്തിയാൽ സമ്പന്നമായി കൊണ്ടിരിക്കുന്നു… *ബാബയുടെ ഛത്രഛായക്ക് കീഴെ സുരക്ഷിതരായിരിക്കുന്നു…* എല്ലാവിധ വിഘ്നങ്ങളിൽ നിന്നും വേറിട്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് വീണ്ടും എന്റെ സ്ഥൂല ശരീരത്തിലേക്ക് പ്രവേശിക്കുകയാണ്… ഇപ്പോൾ എന്നെയും… യാതൊരുവിധ പ്രശ്നങ്ങളും പരാജയപ്പെടുത്തുന്നില്ല… സദാ ഭഗവാന്റെ തണലിൽ ഞാൻ ആത്മാവ് സുരക്ഷിതമാണ്… എല്ലാ വിഘ്നങ്ങളെയും ഞാൻ മറികടന്നു കൊണ്ടിരിക്കുന്നു… *ഞാനിപ്പോൾ വിഘ്നവിനാശകനാണ്… സ്വയം വിഘ്നങ്ങളിൽ നിന്ന് മുക്തി നേടി… സർവ്വ ആത്മാക്കളുടെ വിഘ്നങ്ങളെയും ഭസ്മമാക്കി കൊണ്ടിരിക്കുന്നു…* ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️

DAY 76

⭐☀️⭐☀️⭐☀️⭐☀️ 29 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ ധാരണ 🌞

🔱 ഈ പുരുഷോത്തമ യുഗത്തിൽ സ്വർഗ്ഗത്തിലെ ദേവീ-ദേവതയാകുന്നതിന്റെ പഠിത്തം പഠിച്ച് സ്വയത്തെ യോഗ്യനാക്കണം.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ പൂജ്യ ദേവാത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ബ്രാഹ്മണ ആത്മാവ്… ഏകാന്തതയിൽ ഇരുന്ന്… എന്റെ ജീവിതത്തെക്കുറിച്ച്… പുനർചിന്തനം ചെയ്തുകൊണ്ടിരിക്കുന്നു… മുമ്പ് ദേവിക ഗുണങ്ങളാൽ സമ്പന്നമായിരുന്ന… ഞാൻ ആത്മാവ്… ഇപ്പോൾ ആസൂരീയ ഗുണങ്ങളാൽ… സമ്പന്നമായിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 രാവണ രൂപിയായ അഞ്ച് വികാരങ്ങൾ… എന്നിൽ പ്രവേശിച്ച്… എന്നിലെ ദൈവിക ഗുണങ്ങളെല്ലാം തട്ടിക്കളഞ്ഞു… കാമം… ക്രോധം… മോഹം… ലോഭം… അഹങ്കാരം… എന്നിൽ ഉടലെടുത്തു… എന്റെ ജീവിതം… ശാപ ജന്മമാക്കി കളഞ്ഞു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്നാൽ എന്റെ ഭാഗ്യമെന്നു പറയട്ടെ…. ഇപ്പോൾ സ്വയം ഭഗവാൻ വന്ന്… എന്നെ ആ ശാപ ജീവിതത്തിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു… വീണ്ടുമെന്നെ ദേവതയാക്കി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ദൈവീക ഗുണങ്ങളാൽ സമ്പന്നമായ എന്റെ സ്വരൂപം… സ്മൃതിയിൽ കൊണ്ടുവരുന്നു… മന ബുദ്ധി രൂപീ ദിവ്യ നേത്രങ്ങളാൽ… സുന്ദരമായ ആ രൂപം കണ്ടുകൊണ്ട്… ഞാൻ ആ സ്മൃതിയിൽ ലയിച്ചിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ദൈവീക ഗുണങ്ങളാൽ… അലങ്കരിക്കപ്പെട്ട എന്റെ പൂജ്യ സ്വരൂപം… ഇപ്പോൾ എന്റെ മുന്നിൽ… ഞാൻ കാണുന്നു… ലക്ഷ്മി നാരായണ് തുല്യമായ ആ സുന്ദരരൂപം കണ്ടു… ഞാൻ ആനന്ദ ചിത്തനായിത്തീരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സർവ്വഗുണ സമ്പന്നവും… 16 കലാസംപൂർണവും… മര്യാദാപുരുഷോത്തമനും.. സമ്പൂർണ്ണ നിർവികാരിയുമായ… എന്റെ ആ സ്വരൂപത്തിൽ… ഞാൻ വളരെയധികം… ശോഭിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്റെ മുഖത്തിലെ പ്രസന്നത… നയങ്ങളിലെ ദിവ്യത… ശിരസ്സിന് പിറകിലെ പവിത്രതയുടെ ശോഭ… എല്ലാം നാല് പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന തുല്യമായ… പ്രകാശം എന്നിൽ ഉണ്ടാക്കിയിരിക്കുന്നു… എന്റെ ഈ സുന്ദരരൂപം… എന്നിൽ അതിയായ ആനന്ദം ജനിപ്പിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഈ സുന്ദര സ്വരൂപം എനിക്ക് വീണ്ടും നേടിയെടുക്കുക തന്നെ വേണം… എന്ന് ഞാൻ എന്റെ ഉള്ളിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു… ഈ ലക്ഷ്യം വെച്ച്… ദൈവിക ഗുണങ്ങൾ ധാരണ ചെയ്യുക എന്ന ദൃഢ സങ്കല്പത്തോടെ… 63 ജന്മങ്ങളായി എന്നിൽ അടിഞ്ഞു കൂടിയ ആസുരീയ അവഗുണങ്ങൾ യോഗാഗ്നിയിൽ ദഹിപ്പിക്കുന്നതിനായി… ഞാൻ എന്റെ ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥  ഞാൻ ചൈതന്യ ആത്മാവ്… എന്റെ പിതാവിന്റെ സ്നേഹം… ശക്തിശാലീ കിരണങ്ങളായി… എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നതായി അനുഭവം ചെയ്യുന്നു… പരമാത്മ സ്നേഹത്താൽ സമ്പന്നമായ ഞാൻ ആത്മാവ്… യോഗാഗ്നിയിൽ എന്റെ വികർമ്മങ്ങൾ ദഹിപ്പിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയിൽ നിന്ന് വരുന്ന… ജ്വാലാസ്വരൂപമായ ശക്തി ശാലി കിരണങ്ങൾക്ക് കീഴിലിരുന്ന്… യോഗാഗ്നിയിൽ എന്റെ പഴയ സ്വഭാവ സംസ്കാരങ്ങളെ… ഞാൻ ഭസ്മമാക്കി കൊണ്ടിരിക്കുന്നു… ബാബയുടെ ശക്തിശാലീ കിരണങ്ങൾ… ഘോരാഗ്നിരൂപം ധാരണ ചെയ്ത്… എന്റെ നാലുഭാഗവും… ജ്വലിച്ചുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്നിലെ 63 ജന്മങ്ങളിലെ വികർമങ്ങൾ… വിനാശമായി കൊണ്ടിരിക്കുന്നു… ഞാൻ ശുദ്ധവും… പവിത്രവുമായി മാറിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സത്യമായ സ്വർണത്തിനു സമാനം… ശുദ്ധവും പവിത്രവുമായ ഞാൻ ആത്മാവ്… എന്റെ പിതാവിന്റെ ശ്രേഷ്ഠമത പ്രകാരം നടന്ന്… സ്വയത്തിൽ ദൈവീക ഗുണങ്ങൾ ധാരണ ചെയ്യുന്നതിനായി… എന്റെ ബ്രാഹ്മണ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… പൂജ്യനായി തീരുന്നതിനുള്ള… പുരുഷാർത്ഥത്തിൽ മുഴുകുന്നു… എന്റെ ആദി പൂജ്യ സ്വരൂപത്തെ സദാ സ്മൃതിയിൽ വെച്ച്… ബാബയുടെ ഓർമ്മയിൽ… പഴയ ആസുരീയ സ്വഭാവ സംസ്കാരങ്ങളെ ദഹിപ്പിച്ച്… പുതിയ ദൈവിക സംസ്കാരങ്ങൾ നിറക്കുന്നതിനുള്ള… തീവ്ര പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു… ഓം ശാന്തി.

⭐☀️⭐☀️⭐☀️⭐☀️

DAY 77

⭐☀️⭐☀️⭐☀️⭐☀️ 30 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ ധാരണ 🌞

🔱 എങ്ങനെയാണോ ബാബ ടീച്ചറുടെ രൂപത്തിൽ പഠിപ്പിച്ച് എല്ലാവരിലും ദയ കാണിക്കുന്നത്, അതുപോലെ സ്വയം തന്റെ മേലും മറ്റുളളവരുടെ മേലും ദയ കാണിക്കൂ.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ മാസ്റ്റർ ദയാഹൃദയ ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ഇഷ്ട ദേവി സ്വമാനത്തിൽ സ്ഥിതിചെയ്യുന്നു… ഞാനെന്റെ പൂജ്യ ദേവതാ സ്വരൂപത്തിലാണ്… സർവ്വശക്തി സമ്പന്നയാണ്… മനുഷ്യരുടെ ദുഃഖം നിറഞ്ഞ വിളികൾ ഞാൻ കേട്ടുകൊണ്ടിരിക്കുന്നു
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ശിവശക്തിയാണ്… ദുഃഖികളായ ആത്മാക്കളിൽ എനിക്ക് ദയ തോന്നുന്നു… എല്ലാവരുടെയും ദുഃഖത്തെ ഇല്ലാതാക്കുന്ന… ദുർഗാ മാതാവാണ് ഞാൻ… ഞാൻ ശിവശക്തി ദുർഗ… ദു:ഖീ ആത്മാകളിലേക്ക്… ശാന്തിയുടെ കിരണങ്ങൾ… നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ദയാ സാഗരമായ എന്റെ പിതാവിന് സമാനം… മാസ്റ്റർ ദയാസാഗരനായി മാറിയിരിക്കുന്നു… എന്റെ മുന്നിൽ ദുഃഖികളായ ഭക്തരുടെ നീണ്ട വരി ഞാൻ കാണുന്നു… അവർ ശാന്തി യാചിച്ചു കൊണ്ടേയിരിക്കുന്നു… ഞാൻ ശിവശക്തി ദുർഗ… അവരുടെ മനോകാമനകൾ പൂർത്തിയാക്കി കൊടുക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… മാസ്റ്റർ ദയാ സാഗരനാണ്… സർവ്വ ആത്മാക്കളും… ശാന്തിക്കായി ദാഹിച്ച്… അലഞ്ഞുതിരിഞ്ഞു നടക്കുന്നു… ശാന്തി സാഗരന്റെ സന്താനമായ എനിക്കല്ലാതെ… മറ്റാർക്കും തന്നെ… അവരുടെ ദാഹം തീർക്കാൻ സാധിക്കുകയില്ല… ഞാൻ സർവ്വ ആത്മാക്കൾക്കും… ശാന്തിയുടെ ദാനം നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… പരമാത്മാവിൽ നിന്ന് ശക്തികൾ എടുത്ത്… കൂടുതൽ ശക്തിശാലി ആയിത്തീരുന്നു… മാസ്റ്റർ ദയാസാഗരനായി… എല്ലാ ദുഃഖീ ആത്മാക്കൾക്കും… സ്നേഹ കിരണങ്ങൾ നൽകി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… സർവ്വ ആത്മാക്കൾക്കും… പരമാത്മാവിന്റെ സുഖം നിറഞ്ഞ ലോകത്തിന്റെ പരിചയം നൽകി… സുഖത്തിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നു… ഞാൻ ആത്മാവ് ലൈറ്റ് ഹൗസ് ആണ്… സർവ്വ ആത്മാക്കൾക്കും… സുഖം… പ്രേമം… ആനന്ദം… എന്നീ ശക്തിശാലീ കിരണങ്ങൾ നൽകി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… സ്വയത്തിലും ദയ കാണിച്ച്… മുന്നോട്ടു പോയി കൊണ്ടിരിക്കുന്നു. ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️
   

DAY 78

⭐☀️⭐☀️⭐☀️⭐☀️ 1 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 സർവ്വ ഖജനാവുകളെയും തനിക്കും സർവ്വർക്കും വേണ്ടി ഉപയോഗിക്കുന്ന അഖണ്ഢ മഹാദാനിയായി ഭവിക്കൂ

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ അഖണ്ഢ മഹാദാനി ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ഈ ശരീരം ഉപേക്ഷിച്ച്… ശാന്തി ധാമിലേക്ക് പറന്നുയരുന്നു… ഞാൻ ആത്മാവ്… ശാന്തി ധാമിൽ… അഗാധമായ ശാന്തിയുടെ അനുഭവം ചെയ്യുന്നു… ഞാൻ ദാതാവായ… സർവ്വശക്തിവാനായ… ശിവ ഭഗവാന്റെ സമീപം ഇരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ശിവ ഭഗവാനിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്ന… ശക്തിശാലി കിരണങ്ങൾ… ഞാനെന്നിൽ… ധാരണ ചെയ്തുകൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… സർവ്വ ശക്തികളാലും… സമ്പന്നമായി കൊണ്ടിരിക്കുന്നു… മഹാദാനിയായ… പരമാത്മാവിന്റെ സന്താനമായ… ഞാൻ ആത്മാവ്… ഇപ്പോൾ മാസ്റ്റർ ദാതാവായി… ഓരോ ആത്മാവിനെയും… മഹാദാനി ദൃഷ്ടിയിലൂടെ… നോക്കിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ശാന്തി ദാതാവായ പരമാത്മാവിന്റെ സന്താനമായ… ഞാൻ ആത്മാവ്…ശാന്തി സ്വരൂപമാണ്… മാസ്റ്റർ മഹാദാനിയാണ്… ഭഗവാൻ എന്നെ… വരദാനങ്ങളാലും… ഗുണങ്ങളാലും… അലങ്കരിച്ച് സർവ്വ ആത്മാക്കളെയും… ദുഃഖങ്ങളിൽ നിന്നും… അശാന്തിയിൽ നിന്നും… മുക്തമാക്കുന്നതിനു വേണ്ടി… നിമിത്തമാക്കി തീർത്തിരിക്കുന്നു… എനിക്ക് സർവ്വ ആത്മാക്കളെയും… സുഖ… ശാന്തി… പ്രേമത്തിന്റെ… അനുഭൂതി ചെയ്യിക്കേണ്ടതുണ്ട്…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… അശരീരിയായി… സർവ്വാത്മകളിലേക്കും… ശാന്തിയുടെ തരംഗങ്ങൾ… നൽകിക്കൊണ്ടിരിക്കുന്നു… സ്വദർശന ചക്ര ധാരിയായി… സുഖത്തിന്റെ തരംഗങ്ങൾ… നാലു ഭാഗത്തേക്കും… വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ കോടികോടി സൗഭാഗ്യശാലീ ആത്മാവാണ്… സ്വയം ഭഗവാൻ വന്ന്… എന്നെ തന്റേതാക്കി… സർവ്വ ഖജനാവുകളാലും… സമ്പന്നമാക്കിയിരിക്കുന്നു… ഞാൻ ആത്മാവ്… സദാ സമ്പന്നതയുടെ… ലഹരിയിൽ ഇരിക്കുന്നു… സന്തോഷത്തിന്റെ പരമോന്നതിയിൽ ഇരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ പറയുന്നു… കുട്ടി… കൊടുക്കുന്നത് തന്നെയാണ് നേടൽ… അതിനാൽ… സദാ നൽകിക്കൊണ്ടിരിക്കു… എങ്കിൽ നിന്റെ സഞ്ചി… സ്വതവേ തന്നെ നിറഞ്ഞിരിക്കും… ഏതു സമയത്ത്… ഏതു ശക്തിയേയാണോ വിളിക്കുന്നത്… ഉടനെ തന്നെ ആ ശക്തി മുന്നിൽ ഹാജരാകും… ഞാൻ ആത്മാവ്… ശക്തി സ്വരൂപമായി… മറ്റുള്ളവർക്ക് ശക്തി നൽകിക്കൊണ്ടിരിക്കുന്നു…
അവരെ ശാന്തിയുടെയും… സുഖത്തിന്റെയും… അനുഭവം ചെയ്യിച്ച് കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ശാന്ത സ്വരൂപ ആത്മാവ്… ആത്മീയ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ശാന്തി സാഗരനായ പരമാത്മാവിന്റെ കൂടെയിരുന്ന്… ഗഹനമായ ശാന്തിയുടെ അനുഭവം ചെയ്യുന്നു… അന്യ ആത്മാക്കളിലേക്ക്… ശാന്തി പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്നു… ദുർബല ആത്മാക്കളിൽ… ശക്തി നിറച്ച് കൊണ്ടിരിക്കുന്നു… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കൾക്കും… അവരുടെ യാചന കൂടാതെ തന്നെ… ശാന്തി നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കളെ പ്രതിയും… ശുദ്ധവും ശുഭവുമായ ഭാവന നൽകുന്നു… മഹാദാനിയായി ഓരോ ആത്മാവിനും… സുഖ ശാന്തിയുടെ അനുഭൂതി… നൽകിക്കൊണ്ടിരിക്കുന്നു… എന്റെ പവിത്ര സങ്കല്പങ്ങളുടെ പ്രഭാവം… സർവ്വ ആത്മാക്കളിലും… എത്തിച്ചു കൊണ്ടിരിക്കുന്നു… ശുദ്ധ സങ്കൽപങ്ങളിലൂടെ… സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്തുകൊണ്ടിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 79

⭐☀️⭐☀️⭐☀️⭐☀️ 02 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ ധാരണ 🌞

🔱 പഠിപ്പിന്റെ സാരത്തെ ബുദ്ധിയിൽ വെച്ച് ഓർമ്മയുടെ യാത്രയിൽ കർമ്മ ബന്ധത്തിൽ നിന്നും മുക്ത അവസ്ഥയെ പ്രാപ്തമാക്കണം.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ കർമ്മ ബന്ധന മുക്ത ആത്മാവാണ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ഒരു ആത്മാവാണ്… ഈ ശരീരമല്ല… ഈ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന ഒരു ചൈതന്യ ശക്തിയാണ്…
ഈ ദേഹവുമായോ… ദേഹ സംബന്ധമായ വസ്തുക്കളുമായോ… എനിക്കിപ്പോൾ യാതൊരു മമത്വവും ഇല്ല… ഞാൻ ആത്മാവ്… എന്റെ സത്യസ്വരൂപത്തിൽ… സ്ഥിതി ചെയ്യുന്നു… ഒരു ചൈതന്യ നക്ഷത്രമായ… എന്നിൽ നിന്ന്… ശക്തിശാലീ കിരണങ്ങൾ… പുറത്ത് വന്നുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്റെ ഈ അനാദി ജ്യോതിർ ബിന്ദു സ്വരൂപം മാത്രമാണ്… സത്യവും… സദാകാലത്തേയ്ക്കുള്ളതും…ബാക്കി ഈ കണ്ണുകളാൽ കാണുന്നതെല്ലാം… വിനാശിയാണ്… ഈ ദേഹം പോലും എന്റേതല്ല… ഈ ഓർമ വന്ന ഉടനെ… ഞാൻ മോഹജീത്ത് ആയി തീരുന്നു…
ഈ ദേഹത്തോടുള്ള… മമത്വം കളഞ്ഞ്… ഈ നശ്വര ദേഹം ഉപേക്ഷിക്കുന്നു… ബന്ധനമുക്തമായി തീരുന്നു…
ഞാൻ കൂട്ടിൽ നിന്നും മോചിപ്പിയ്ക്കപ്പെട്ട… ഒരു പക്ഷിയേ പോലെ… ആകാശത്തിലേക്ക്… പറന്നുയരുന്നു… ഞാൻ ശാന്തി സാഗരനായ… എന്റെ പിതാവിന്റെ അടുക്കൽ… എത്തി ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ആത്മാക്കൾക്കളുടെ ഈ പ്രകാശ ലോകം… ഗഹനമായ ശാന്തിയുടെ അനുഭവം ചെയ്യിക്കുന്നു…* മനസിനെ തൃപ്തമാക്കുന്നു… എന്റെ സമീപം ഞാൻ എന്റെ പിതാവായ… ശിവ ഭഗവാനെ കാണുന്നു… അനന്തമായ… ശക്തിശാലീ കിരണങ്ങൾ പ്രവഹിച്ചുകൊണ്ടിരിക്കുന്ന… ആ പ്രകാശ സ്രോതസ്സ്… എന്നെ ആകർഷിച്ചു കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… ആ പ്രകാശ ബിന്ദുവിൽ ലയിച്ചു ചേരുന്നു…
 എന്റെ ശിവ പിതാവിന്റെ സർവ ശക്തികളും എന്നിൽ നിറഞ്ഞൊഴുകുന്നു… എന്റെ പിതാവിന്റെ… അളവറ്റ ധനത്താൽ… സമ്പന്നനായ ഞാൻ ആത്മാവ്… തിരികെ എന്റെ… ശരീരമാകുന്ന കൂട്ടിലേക്ക് മടങ്ങുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 എന്റെ ശരീരത്തിലെ… ഭൃകുടി മധ്യത്തിൽ… സ്ഥിതി ചെയ്യ്ത്… ഞാൻ ആത്മാവ് ഈ സൃഷ്ടി
 നാടകത്തിൽ… കൃത്യമായ പാർട്ട് അഭിനയിക്കുന്നു… ദേഹത്തോടുള്ള എന്റെ മമത്വം ഉപേക്ഷിച്ച്… മോഹജീത്തായി… എന്റെ അനാദി സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ഞാൻ എന്റെ ഓരോ കർമ്മവും ചെയ്യുന്നു… ഓരോ കർമ്മവും… ആത്മീയ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത് ചെയ്യുന്നതിനാൽ… ഞാൻ ആത്മാവ്… കർമ്മത്തിന്റെ പ്രഭാവങ്ങളിൽ നിന്ന് മുക്തമായി… കർമ്മ ബന്ധനത്തിൽ നിന്നും സഹജമായി മുക്തി നേടുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 80

⭐☀️⭐☀️⭐☀️⭐☀️ 03 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 തന്റെ ശ്രേഷ്ഠ ജീവിതത്തിലൂടെ പരമാത്മാ ജ്ഞാനത്തിന്റെ പ്രത്യക്ഷ തെളിവ് നല്കുന്ന മായാ പ്രൂഫായി ഭവിക്കൂ

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ മായാ പ്രൂഫ് ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് എന്റെ മനസ്സും ബുദ്ധിയും പരമാത്മാവിന്റെ ഓർമ്മയിൽ ദൃഢമാക്കി വെക്കുന്നു… നിരാകാരനായ ബാബയുടെ ഓർമ്മയിൽ മുഴുകി ഇരിക്കുന്ന എന്നിൽ… പരമാത്മ പ്രാപ്തികൾ സഹജമായി നിറഞ്ഞു കൊണ്ടിരിക്കുന്നു… പരമാത്മ സ്നേഹത്തിന്റെയും… പരമാത്മാ ശക്തികളുടേയും ഖജനാവുകൾ… എന്നിൽ നിറഞ്ഞ് ഒഴുകുകയാണ്…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… മാസ്റ്റർ സർവ്വശക്തിവാൻ സ്ഥിതിയുടെ… ശക്തി ശാലി അനുഭവം ചെയ്യുന്നു… സദാ മാസ്റ്റർ സർവ്വശക്തിവാൻ… എന്ന സ്ഥിതിയിൽ ഇരിക്കുന്ന ഞാൻ ആത്മാവ്… മായാജീത്ത് ആയി തീരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… എന്റെ പിതാവായ പരമാത്മാവിനെ ദർശിക്കുന്നതിനായി… ഈ ദേഹത്തിന്റെയും… ലോകത്തിന്റെയും… ബന്ധനത്തിൽ നിന്ന് മുക്തമായി യാത്ര തിരിക്കുകയാണ്…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ബിന്ദു രൂപിയായ ആത്മാവ്… എന്റെ വീടായ ശാന്തിധാമിൽ… എന്റെ പിതാവായ ശാന്തി സാഗരന്റെ… സന്മുഖത്താണ് ഇപ്പോൾ ഇരിക്കുന്നത്… ഞാൻ ആത്മാവ് പരമാത്മ സ്നേഹത്താലും… പരമാത്മ പ്രാപ്തികളാലും… സമ്പന്നമായി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 പരമാത്മ സ്നേഹത്താൽ സമ്പന്നമായ ഞാൻ ആത്മാവ്… എന്റെ ഫരിസ്താ വസ്ത്രം ധാരണ ചെയ്ത്… ഈശ്വരീയ വരദാനങ്ങളാൽ സമ്പന്നമാകുന്നതിനായി സൂഷ്മവതനത്തിൽ എത്തിച്ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 സൂക്ഷ്മവതനത്തിൽ ബാബ്ദാദയുടെ സന്മുഖത്തിരിക്കുന്ന ഞാൻ… വരദാനങ്ങളാൽ സ്വയം സമ്പന്നമായിക്കൊണ്ടിരിക്കുന്നു… ബാബ തന്റെ പാവന ദൃഷ്ടിയിലൂടെ… എന്നിൽ അസീമമായ ശക്തിയും സ്നേഹവും… നിറച്ച് കൊണ്ടിരിക്കുന്നു… ബാബയുടെ ശക്തികൾ എന്നിൽ… മായാപ്രൂഫ് ആവരണം തീർത്തിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ സദാ ബാബയുടെ സംരക്ഷണവലയത്തിൽ ഇരുന്ന്… മായയുടെ വലയത്തിൽ നിന്ന് സുരക്ഷിതമായിരിക്കും… ബാബയോട് പ്രതിജ്ഞ ചെയ്ത ഞാൻ… എന്റെ കർമ്മ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… എന്റെ കർമ്മ ക്ഷേത്രത്തിലെ… ഓരോ കർമ്മവും… വിജയീമൂർത്തി സ്ഥിതിയുടെ ലഹരിയിൽ… ചെയ്തുകൊണ്ടിരിക്കുന്നു… സദാ ബാബ്ദാദയുടെ തണലിൽ ഇരുന്ന് കർമ്മങ്ങൾ ചെയ്യുന്നതിനാൽ… ഓരോ കർമ്മത്തിലും സഫലത നേടിക്കൊണ്ടിരിക്കുന്നു… “സ്വയം ഭഗവാൻ കൂട്ടുകാരനായി എന്റെ കൂടെയുണ്ട്…” എന്ന ലഹരി നിർഭയമായി കർമ്മങ്ങൾ ചെയ്ത്… മയാജീത്ത് സ്ഥിതിയുടെ അനുഭവം ചെയ്യിക്കുന്നു… ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️

DAY 81

⭐☀️⭐☀️⭐☀️⭐☀️ 04 / 10 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  സ്ലോഗൻ 🌞

🔱 വരദാനി ആയി ശുഭ ഭാവനയുടേയും ശുഭ കാമനയുടേയും വരദാനം കൊടുത്തു കൊണ്ടിരിക്കൂ.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ വരദാനി ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഈ വരദാനീ സംഗമ യുഗത്തിൽ… എന്നെ വരദാനങ്ങളാൽ സമ്പന്നമാക്കുന്നതിനായി… വരദാതാവായ ബാബ എന്റെ സമീപം വന്നിരിക്കുന്നു… ഞാൻ ആത്മാവ് എന്റെ ബാബയോടൊപ്പം… മുകളിലേക്ക് പറന്നുയരുന്നു… നദികളും… കുളങ്ങളും… പർവതങ്ങളും… ചാന്ദ്ര നക്ഷത്ര ഗണങ്ങളും… എല്ലാം മറികടന്ന് കാർമേഘങ്ങളുടെ ലോകത്തേക്ക്… ബാബ എന്നെ കൊണ്ടുപോകുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയിൽ നിന്ന്… വരദാനങ്ങളുടെ വർഷം… എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നു… ഞാൻ ആ വരദാന മഴയിൽ… കുളിച്ചു കൊണ്ടിരിക്കുകയാണ്… എന്റെ സ്ഥൂല ശരീരം… പൂർണമായും… അപ്രത്യക്ഷമായിരിക്കുന്നു… ഞാൻ ആത്മാവ്… ഈ ദേഹത്തിന്റെയും… കർമ്മേന്ദ്രിയങ്ങളുടേയും… ബന്ധനങ്ങളിൽ നിന്ന് വേറിട്ട്… തികച്ചും ഇന്ദ്രീയജിത്ത് ആയി മാറിയിരിക്കുന്നു… ഞാൻ ആത്മാവ്… ആകാരി പ്രകാശ ശരീരം ധാരണ ചെയ്യുന്നു… എന്റെ പ്രകാശ ശരീരം ആയിരം ലൈറ്റുകൾക്ക് സമാനം പ്രകാശിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ദേഹത്തിന്റെ സ്മൃതിയിൽ നിന്നും വേറിട്ട് ഇരിക്കുന്നു… ദേഹത്തിൻറെ സ്മൃതി ത്യാഗം ചെയ്ത ഉടനെ തന്നെ… ഞാൻ ആത്മാവ്… ദേഹത്തിന്റെ സംബന്ധങ്ങളോടുള്ള മമത്വവും… ത്യാഗം ചെയ്യുന്നു… ഞാൻ ലൗകിക അലൗകിക സംബന്ധങ്ങളുടെ മോഹത്തെ ത്യാഗം ചെയ്തു… നഷ്ടമോഹയായി തീർന്നിരിക്കുന്നു… മഹാത്യാഗിയായ ഞാൻ… ജ്ഞാന, ഗുണ, ശക്തി സമ്പന്നമായി തീർന്നിരിക്കുന്നു… ഗുണ സ്വരൂപവും ധാരണാ സ്വരൂപവും ആയിത്തീർന്നിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ തന്റെ വരദാനീ ഹസ്തങ്ങൾ… എൻറെ ശിരസ്സിൽ വച്ച്… എന്നെ വരദാനങ്ങളാൽ സമ്പന്നമാക്കി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് വരദാനീ മൂർത്തിയായി… അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു… ഞാൻ… നിസ്വാർത്ഥ ഭാവത്തിൽ… ബാബയിൽ നിന്ന് ലഭിച്ച ഖജനാവ്… സർവ്വ ആത്മാക്കൾക്കും… ദാനമായി നൽകിക്കൊണ്ടിരിക്കുന്നു… സർവ്വ ആത്മാക്കളെ പ്രതിയും… ശ്രേഷ്ഠ ശുഭ ഭാവന വച്ച് സർവ്വർക്കും മംഗളം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് പരിധിയുള്ള കാമനകളിൽനിന്നെല്ലാം വേറിട്ട്… നിഷ്കാമ സേവനം ചെയ്തു കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് മഹാ ത്യാഗി യായി… മഹാദാനീ വരദാനീ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

Leave a comment

Design a site like this with WordPress.com
Get started