BK ADVANCED 4

HOME

DAY 61

⭐☀️⭐☀️⭐☀️⭐☀️ 13 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 ആവേശത്തിന്റെ അംശത്തെ പോലും ത്യാഗം ചെയ്യുന്ന സ്വമാനധാരി പുണ്യാത്മാവായി ഭവിക്കട്ടെ.

⭐☀️⭐☀️⭐☀️⭐☀️

🌞  സ്വമാനം 🌞

💥 ഞാൻ അംശസഹിതം ആവേശത്തെ ത്യാഗം ചെയ്ത പുണ്യാത്മാവ്

⭐☀️⭐☀️⭐☀️⭐☀️

🌞 അഭ്യാസം 🌞

⭐☀️⭐☀️⭐☀️⭐☀️

➢➢ ഞാൻ ആത്മാവ്… ബാബയുടെ സ്നേഹത്തിൽ… മുഴുകിയിരിക്കുന്നു… സർവ്വ സംബന്ധത്തിലും… ബാബയെ ഓർമ്മിച്ച്… ലൗകിക ബന്ധനങ്ങളിൽ നിന്നും… മുക്തമായിരിക്കുന്നു… ഞാൻ ആത്മാവ്… ബാബയുടെ സ്നേഹിയായി മാറുന്നു… ബാബയുടെ സ്നേഹത്തിന്റെ കിരണങ്ങൾ… എന്റെ ക്രോധ സംസ്കാരം… സമാപ്തമായിരിക്കുന്നു… ഞാൻ ആത്മാവ്… എന്റെ നിജസ്വരൂപമായ… ശാന്തിയിൽ ഇരിക്കുന്നു… ഏതൊരു ആത്മാവിനെ പ്രതിയുമുള്ള… ഈർഷ്യ… ദേഷ്യം… എല്ലാം സമാപ്തമായിരിക്കുന്നു… എന്നിൽ ഇപ്പോൾ… ദയാസംസ്കാരം… നിറഞ്ഞിരിക്കുന്നു… എന്റെ സമീപം വരുന്ന… ഓരോ ആത്മാവിനും… ഞാൻ സ്നേഹം കൊടുത്തു കൊണ്ടിരിക്കുന്നു… എത്ര ആസുരീയ സ്വഭാവമുള്ള
ആത്മാവായാലും… എനിക്ക് അവരോട് വെറുപ്പില്ല… ആ പരവശ ആത്മാക്കൾക്ക്… ശുഭ ഭാവനയുടെ… വൈബ്രേഷൻ നൽകി… അവരുടെ പരിവർത്തനത്തിന് സഹയോഗം നൽകുന്നു… എല്ലാ ആത്മാക്കളും… എന്റെ സഹോദരങ്ങളാണ്… ഞാനെന്റെ… എല്ലാ സഹോദരാത്മാക്കളെ പ്രതിയും… ദയയുടെ ഭാവന വെക്കുന്നു… എല്ലാവരെയും… മുന്നോട്ടു ഉയർത്തുന്നതിനുള്ള… സഹയോഗം നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️
➢➢ ഏതൊരു ആത്മാവിനെ പ്രതിയും… എന്നിൽ ഇപ്പോൾ…
യാതൊരു വിദ്വേഷവും ഇല്ല… ഓരോ ആത്മാവിനും… ഞാനിപ്പോൾ… സ്നേഹവും പരിഗണനയും നൽകി… അവരുടെ ആശിർവാദങ്ങൾക്ക്… പാത്രമായിക്കൊണ്ടിരിക്കുന്നു… ഈ സംഗമയുഗത്തിൽ… “ആശീർവാദങ്ങൾ നൽകുക… ആശിർവാദങ്ങൾ എടുക്കുക…” ഇതാണ് ബ്രാഹ്മണ ആത്മാവായ എന്റെ കർത്തവ്യം… ഇക്കാര്യം സദാ സ്മൃതിയിൽ വച്ച്… ഒരോ ആത്മാവിനെ പ്രതിയും… ശുഭഭാവന… ശുഭ കാമന വെച്ച്… ഞാനിപ്പോൾ ആശീർവാദങ്ങളുടെ ലിഫ്റ്റിൽ ഇരുന്ന്… ഉയരുന്ന കലയുടെ… അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️
➢➢ ശുദ്ധ സങ്കല്പങ്ങളാൽ… സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്തുകൊണ്ടിരിക്കുന്നു… സർവരെയും… സുഖ ശാന്തിയുടെ അനുഭവം ചെയ്യിക്കുന്നു… ഇപ്പോൾ എന്നിൽ ആവേശം … വരുവാൻ ഉള്ള സമയം പോലും ലഭിക്കുന്നില്ല… അത്രയും ഞാൻ വിശ്വ മംഗള കാര്യത്തിൽ ബിസി ആയിരിക്കുന്നു… ഇപ്പോൾ ഞാൻ… രോപമുക്ത ആത്മാവ് ആയി തീർന്നിരിക്കുന്നു… മായാ ജീത്ത് ആയിത്തീർന്നിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

DAY 62

⭐☀️⭐☀️⭐☀️⭐☀️ 14 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 ബാബക്കുസമാനം വരദാനിയായി ഓരോരുത്തരുടെയും മനസ്സിനെ രമിപ്പിക്കുന്ന മാസ്റ്റര് ദിലാരാമനായി ഭവിക്കട്ടെ.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ മാസ്റ്റർ വരദാനീ ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️

🌞 അഭ്യാസം 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ഈ സ്ഥൂലശരീരം ഉപേക്ഷിച്ച്… അശരീരിയായി… ശാന്തി ധാമിലേക്ക് പറന്നുയരുന്നു… ഞാൻ ആത്മാവ്… ശാന്തി ധാമിൽ… അഗാധമായ ശാന്തിയുടെ അനുഭവം ചെയ്യുന്നു… ഞാൻ മഹാദാനീ വരദാനീ സ്ഥിതിയിൽ… ദാതാവായ… സർവ്വശക്തിവാനായ… ശിവ ഭഗവാന്റെ സമീപം ഇരിക്കുന്നു… ശിവ ഭഗവാനിൽ നിന്ന് പ്രവഹിച്ചുകൊണ്ടിരിക്കുന്ന… ശക്തിശാലി കിരണങ്ങൾ… ഞാനെന്നിൽ… ധാരണ ചെയ്തുകൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… സർവ്വ ശക്തികളാലും… സമ്പന്നമായി കൊണ്ടിരിക്കുന്നു… വരദാനിയായ… പരമാത്മാവിന്റെ സന്താനമായ… ഞാൻ ആത്മാവ്… ഇപ്പോൾ മാസ്റ്റർ വരദാതാവായി… ഓരോ ആത്മാവിനെയും… മഹാദാനി ദൃഷ്ടിയിലൂടെ… നോക്കിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ശാന്തി ദാതാവായ പരമാത്മാവിന്റെ സന്താനമായ… ഞാൻ ആത്മാവ്…ശാന്തി സ്വരൂപമാണ്… മാസ്റ്റർ മഹാദാനിയാണ്… ഭഗവാൻ എന്നെ… വരദാനങ്ങളാലും… ഗുണങ്ങളാലും… അലങ്കരിച്ച് സർവ്വ ആത്മാക്കളെയും… ദുഃഖങ്ങളിൽ നിന്നും… അശാന്തിയിൽ നിന്നും… മുക്തമാക്കുന്നതിനു വേണ്ടി… നിമിത്തമാക്കി തീർത്തിരിക്കുന്നു… എനിക്ക് സർവ്വ ആത്മാക്കളെയും… സുഖ… ശാന്തി… പ്രേമത്തിന്റെ… അനുഭൂതി ചെയ്യിക്കേണ്ടതുണ്ട്… ഞാൻ ആത്മാവ്… അശരീരിയായി… സർവ്വാത്മകളിലേക്കും… ശാന്തിയുടെ തരംഗങ്ങൾ… നൽകിക്കൊണ്ടിരിക്കുന്നു… സ്വദർശന ചക്ര ധാരിയായി… സുഖത്തിന്റെ തരംഗങ്ങൾ… നാലു ഭാഗത്തേക്കും… വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

 🔥 ഞാൻ കോടികോടി സൗഭാഗ്യശാലീ ആത്മാവാണ്… സ്വയം ഭഗവാൻ വന്ന്… എന്നെ തന്റേതാക്കി… സർവ്വ ഖജനാവുകളാലും… സമ്പന്നമാക്കിയിരിക്കുന്നു… ഞാൻ ആത്മാവ്… സദാ സമ്പന്നതയുടെ… ലഹരിയിൽ ഇരിക്കുന്നു… സന്തോഷത്തിന്റെ പരമോന്നതിയിൽ ഇരിക്കുന്നു… ബാബ തന്റെ വരദാനീ ഹസ്തങ്ങൾ… എൻറെ ശിരസ്സിൽ വച്ച്… എന്നെ വരദാനങ്ങളാൽ സമ്പന്നമാക്കി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് വരദാനീ മൂർത്തിയായി… അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു… ഞാൻ… നിസ്വാർത്ഥ ഭാവത്തിൽ… ബാബയിൽ നിന്ന് ലഭിച്ച ഖജനാവ്… സർവ്വ ആത്മാക്കൾക്കും… ദാനമായി നൽകിക്കൊണ്ടിരിക്കുന്നു… സർവ്വ ആത്മാക്കളെ പ്രതിയും… ശ്രേഷ്ഠ ശുഭ ഭാവന വച്ച് സർവ്വർക്കും മംഗളം ചെയ്തുകൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് പരിധിയുള്ള കാമനകളിൽനിന്നെല്ലാം വേറിട്ട്… നിഷ്കാമ സേവനം ചെയ്തു കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് മഹാ ത്യാഗി യായി… മഹാദാനീ വരദാനീ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ശാന്ത സ്വരൂപ ആത്മാവ്… ആത്മീയ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ശാന്തി സാഗരനായ പരമാത്മാവിന്റെ കൂടെയിരുന്ന്… ഗഹനമായ ശാന്തിയുടെ അനുഭവം ചെയ്യുന്നു… അന്യ ആത്മാക്കൾക്ക്… ശാന്തിയുടെ വരദാനം നൽകി കൊണ്ടിരിക്കുന്നു… ദുർബല ആത്മാക്കളിൽ… ശക്തി നിറച്ച് കൊണ്ടിരിക്കുന്നു… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കൾക്കും… അവരുടെ യാചന കൂടാതെ തന്നെ… ശാന്തി നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കളെ പ്രതിയും… ശുദ്ധവും ശുഭവുമായ ഭാവന നൽകുന്നു… മഹാദാനിയായി ഓരോ ആത്മാവിനും… സുഖ ശാന്തിയുടെ അനുഭൂതി… നൽകിക്കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… എന്റെ പവിത്ര സങ്കല്പങ്ങളുടെ പ്രഭാവം… സർവ്വ ആത്മാക്കളിലും… എത്തിച്ചു കൊണ്ടിരിക്കുന്നു… ശുദ്ധ സങ്കൽപങ്ങളിലൂടെ… സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്തുകൊണ്ടിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

━━━━━━━━━━━━━━━━━

DAY 63

⭐☀️⭐☀️⭐☀️⭐☀️

15 / 09 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *സ്ലോഗൻ* 🌞

🔱 *ശരീരം- മനസ്സ്- ധനം, മനസ്സ്-വാക്ക്- കർമ്മം ഏതെങ്കിലും വിധത്തില് ബാബയുടെ കർത്തവ്യങ്ങളിൽ സഹയോഗിയാകൂ എങ്കില് സഹജയോഗിയായി മാറും.*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ ബാബയുടെ കർത്തവ്യങ്ങളിൽ സഹയോഗി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 എന്റെ ആത്മീയ പിതാവ്… എന്നിൽ ആത്മീയ സോഷ്യൽ വർക്കർ… എന്ന സംസ്കാരം നിറച്ചു തന്നിരിക്കുന്നു… അതിനാൽ എന്നിലെ വികാരങ്ങളെല്ലാം… പൂർണമായും ഭസ്മം ആയിരിക്കുന്നു… *ഞാൻ സ്വയത്തെ… ഒരു ആത്മീയ സോഷ്യൽ വർക്കിന്റെ സ്വരൂപത്തിൽ… കണ്ടുകൊണ്ടിരിക്കുന്നു…* ഈ ഭാരതത്തിൽ… സ്വർഗ്ഗീയ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നതിൽ ബാബ എന്നെ സഹയോഗി ആക്കിയിരിക്കുന്നു… ഞാനെത്ര ഭാഗ്യശാലിയാണ്… സ്വയം ഭഗവാൻ വന്ന് എന്നെ തിരഞ്ഞെടുത്തു… എന്നിലെ മുഴുവൻ വികർമ്മങ്ങളെയും ഭസ്മമാക്കി… ഒരു ആത്മീയ സോഷ്യൽ വർക്കർ ആക്കി… ഭാരതത്തെ സ്വർഗ്ഗം ആക്കുന്ന ഉത്തരവാദിത്വം… എന്നിൽ അർപ്പിച്ചു… ഞാനിപ്പോൾ എന്റെ ബാബയോടൊപ്പം ഇരുന്ന്… ബാബ ഏൽപ്പിച്ച ഉത്തരവാദിത്വം… നിറവേറ്റുന്നതിനുള്ള… പ്ലാനുകൾ തയ്യാറാക്കുകയാണ്…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ എനിക്ക് രാമ രാജ്യത്തിന്റെ ദൃശ്യം കാണിച്ചു തരുന്നു… പ്രകൃതി സൗന്ദര്യം നിറഞ്ഞ ഈ ദേവഭൂമിയിൽ… 16 കലാ സംപൂർണരും… മര്യാദാപുരുഷോത്തമൻമാരൂമായ ദേവീദേവതമാർ… പുഷ്പക വിമാനത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു… *ലക്ഷ്മി നാരായണന്റെ ഈ ഭൂമിയിൽ… രാജാവും പ്രജയും… എല്ലാവരും സുഖ ശാന്തിയിൽ… സമ്പന്നമാണ്…* ഇവിടെ ദുഃഖ അശാന്തിയുടെ… പേര് പോലുമില്ല… ഞാൻ ഇവയെല്ലാം കണ്ടു… ഭ്രമിച്ചു നിൽക്കുകയാണ്…മനസ്സും ബുദ്ധിയും കൊണ്ട് രാമരാജ്യത്തിലൂടെ യാത്രചെയ്ത ഞാൻ… അസീമായ ആനന്ദം… അനുഭവിച്ചുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഇപ്പോൾ ഞാൻ എന്റെ… ബ്രാഹ്മണ സ്വരൂപത്തിൽ… സ്ഥിതി ചെയ്യുന്നു… രാമ രാജ്യത്തെ കുറിച്ച്… ചിന്തിച്ചു കൊണ്ടിരിക്കുന്നു… ഈ ഭാരതം എത്ര സമ്പന്നമായിരുന്നു… എന്നാൽ വികാര രൂപിയായ രാവണൻ പ്രവേശിച്ച്… ഈ സമൃദ്ധ ഭാരതത്തെ… എത്ര ദുഃഖിയും കളങ്കിതവും… ആക്കിയിരിക്കുന്നു… എന്നാൽ ഇപ്പോൾ ഈ രാവണ രാജ്യത്തെ… വീണ്ടും രാമരാജ്യമാക്കുന്നതിനായി… എന്റെ പ്രഭു വന്നിരിക്കുന്നു… *എനിക്കും എന്റെ പ്രഭുവിന്റെ സഹയോഗിയായി… രാമരാജ സ്ഥാപനത്തിനായി സേവനം ചെയ്യേണ്ടതുണ്ട്…*
⭐☀️⭐☀️⭐☀️⭐☀️

🔥 *ഞാൻ ആത്മാവ്… ഭാരതത്തെ രാമ രാജ്യമാക്കുന്ന സേവനത്തിൽ… എന്റെ ശരീരം… മനസ്… ധനം… എല്ലാം സഫലമാക്കി കൊണ്ടിരിക്കുന്നു…* ഓരോ ശ്വാസത്തിലും… എന്റെ പിതാവായ ശിവ ബാബയുടെ ഓർമ്മയിൽ മുഴുകി… മനസാ… വാചാ… കർമ്മണാ… സംപൂർണ്ണ പവിത്രമായി… പവിത്രയുടെ സഹയോഗം നൽകി… ഭാരതത്തെ രാമരാജ്യം ആക്കുന്ന കാര്യത്തിൽ… ബാബയുടെ സഹായിയായി മാറിയിരിക്കുന്നു… *ഏതൊരു സത്യ ജ്ഞാനമാണോ… എന്റെ ജീവിതം ഇത്രയും സുഖകരം ആക്കിയത്… ആ സത്യ ജ്ഞാനം… വിശ്വത്തിലെ മുഴുവൻ ആത്മാക്കളിലും എത്തിച്ച്… അവരുടെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്നതിൽ… ഞാൻ ആത്മാവ് നിമിത്തമായി മാറിയിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ഇപ്പോൾ… എന്റെ ബാബയോട് പ്രതിജ്ഞ ചെയ്യുന്നു… എന്റെ ഓരോ ശ്വാസവും… ഓരോ സങ്കല്പവും… ഈശ്വരിയ ഓർമ്മയിൽ ആയിരിക്കും… ഓരോ ചുവടും… ബാബയുടെ ഓർമ്മയിൽ ആയിരിക്കും… ഞാൻ സത്യമായ സഹയോഗി ആയിരിക്കും… ഒരേയൊരു ബാപ്പയെ… മനസ്സിൽ പ്രിയതമനാക്കി വെക്കും… *എന്റെ മനസ്സും ബുദ്ധിയും… സദാ ഞാൻ ഈ പ്രിയതമന് മുന്നിൽ സമർപ്പിക്കുന്നു… സദാ സന്തുഷ്ടനായി… പുഞ്ചിരിയോടെ കൂടി ഈശ്വരീയ സേവനത്തിൽ സഹയോഗിയായിരിക്കും…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 64

⭐☀️⭐☀️⭐☀️⭐☀️

16 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *വരദാനം* 🌞

🔱 *മധുര മധുരമായ കുട്ടികളേ – ബാബ വന്നിരിക്കുന്നത് എല്ലാവരുടെയും ദുഖത്തെ ഹരിച്ച് സുഖം നല്കുന്നതിനായാണ്, അതുകൊണ്ട് നിങ്ങൾ ദുഖഹർത്താവിന്റെ കുട്ടികൾ ആർക്കും തന്നെ ദുഖം നൽകാൻ പാടില്ല.*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ മാസ്റ്റർ ദു:ഖഹർത്താ സുഖകർത്താ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… എന്റെ മനസ്സിനെ ഏകാഗ്രമാക്കി… എന്റെ പിതാവായ… പരമാത്മാ ശിവ ഭഗവാന്റെ സുഖദായീ ഓർമ്മയിൽ ഇരിക്കുന്നു… ഞാൻ എന്റെ മനസ്സും ബുദ്ധിയും… ശിവഭഗവാനിൽ അർപ്പിച്ച ഉടനെതന്നെ… പരംധാമിൽ നിന്നും… അനേകം കിരണങ്ങൾ… എന്നിൽ വന്നു പതിച്ചുകൊണ്ടിരിക്കുന്നു… *ഞാൻ ആത്മാവ്… സുഖ സാഗരത്തിലേക്ക്… ആഴ്ന്ന് പോകുന്ന… അനുഭവം ചെയ്യുന്നു…*

🔥 ഈ അനന്തമായ സുഖത്തിന്റെ അനുഭവം ചെയ്തുകൊണ്ടിരിക്കേ… എന്റെ മനസ്സിൽ ഈ സൃഷ്ടിയിൽ… സ്വയത്തിനേയും സ്വന്തം പിതാവിനെയും… മറന്നത് കാരണം… അപരമപാരം ദുഖം അനുഭവിക്കുന്ന… സർവ്വ ആത്മാക്കളെ കുറിച്ചും ഓർമ്മ വരുന്നു… അവരെല്ലാം എന്റെ… ആത്മീയ സഹോദരങ്ങളാണ്… *അതിനാൽ മാസ്റ്റർ സുഖദാതാവായി… ആത്മീയ സഹോദരങ്ങൾക്ക്… സുഖം നൽകുക എന്നത്… എന്റെ കർത്തവ്യമാണ്…* ഇത് സുഖദാതാവായ… എന്റെ ബാബയുടെ ആജ്ഞയുമാണ്… അതിനാൽ സുഖദാതാവായ ബാബയുടെ… സന്താനമായ മാസ്റ്റർ സുഖദാതാവായ എനിക്ക്… എല്ലാവർക്കും സുഖം നൽകുക തന്നെ വേണം… *മറ്റുള്ളവർക്ക് ദുഃഖം നൽകുന്ന വിധത്തിലുള്ള… യാതൊരുവിധ സങ്കല്പങ്ങളോ… സംസാരമോ… കർമ്മമോ… എന്നിൽ നിന്ന് ഇനി ഒരിക്കലും ഉണ്ടാവുകയില്ല…* ബാബയ്ക്ക് സമാനം…സർവ്വർക്കും സുഖം നൽകുക എന്നത്… എന്റെ കർത്തവ്യമാണ്…

🔥 എന്റെ ഈ കർത്തവ്യം പൂർത്തീകരിക്കുന്നതിനായി… ഞാൻ എന്റെ പ്രകാശ ശരീരം…ധാരണ ചെയ്യുന്നു… സുഖദായീ ഫരിസ്തയായി… വിശ്വത്തിൽ ദുഃഖത്താൽ… അലഞ്ഞു തിരിഞ്ഞു നടക്കുന്ന അനേകം ആത്മാക്കൾക്ക്… സുഖത്തിന്റെ അനുഭവം നൽകുന്നതിനായി… ഞാൻ ഫരിസ്ത യാത്ര തിരിക്കുകയാണ്… ഞാൻ ഫരിസ്ഥ മുകളിലേക്ക് പറന്നുയർന്ന്… താഴെയുള്ള ഓരോ ദൃശ്യവും… കണ്ടുകൊണ്ടിരിക്കുകയാണ്… വികാരങ്ങളുടെ അഗ്നിയിൽ… ജ്വലിക്കുന്നത് കാരണം… കരഞ്ഞുകൊണ്ടലയുന്ന… അനേകം ആത്മാക്കൾ… ഈ ദുഃഖമയി ദൃശ്യം കണ്ട ഞാൻ… സുഖദാതാവായ ബാബയെ… ആഹ്വാനം ചെയ്യുന്നു… *ബാബയിൽ നിന്ന് സുഖ കിരണങ്ങൾ… നേടിയെടുത്ത ഞാൻ… വിശ്വം മുഴുവൻ സുഖതരംഗങ്ങൾ… വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നു…*

🔥 വികാരങ്ങളുടെ അഗ്നിയിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന… അശാന്തരായ ആത്മാക്കളിൽ… സുഖത്തിന്റെ ഈ ശക്തിശാലി കിരണങ്ങൾ… അവരെ വികാരങ്ങളുടെ താപത്തിൽ നിന്നും മോചിപ്പിച്ച്… ശീതളതയുടെ അനുഭവം ചെയ്യിപ്പിക്കുന്നു… *ഞാൻ ആത്മാവ് സുഖദാതാവായ ബാബയുടെ തണലിൽ ഇരുന്നു… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കൾക്കും… മനസാ വാചാ കർമ്മണാ… സുഖകിരണങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു…* ഞാനെന്റെ ബാബയ്ക്ക് സമാനം… മാസ്റ്റർ ദുഃഖഹർത്താ… സുഖകർത്താവായി… സർവ്വരെയും ദുഃഖത്തിൽ നിന്നും മോചിപ്പിച്ച്.. സുഖികളാക്കുന്ന വ്യാപാരം… സദാ ചെയ്തുകൊണ്ടിരിക്കുന്നു… ഓം ശാന്തി

⭐☀️⭐☀️⭐☀️⭐☀️

DAY 65

⭐☀️⭐☀️⭐☀️⭐☀️

17 / 09 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *സ്ലോഗൻ* 🌞

🔱 *ദേഹബോധമാകുന്ന മണ്ണിന്റെ ഭാരത്തിന് ഉപരിയായിരിക്കൂ എങ്കിൽ ഡബിള് ലൈറ്റ് ഫരിസ്തയായി മാറും.*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ ഡബിൾലൈറ്റ് ഫരിസ്ത*

⭐☀️⭐☀️⭐☀️⭐☀️


🌞 *അഭ്യാസം* 🌞


⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… എന്റെ സർവ്വ ഭാരങ്ങളും… ബാബ്ദാദയ്ക്ക് സമർപ്പിക്കുന്നു… ഞാൻ നിശ്ചിത ചക്രവർത്തിയായി… ഉണർവിന്റയും… ഉത്സാഹത്തിന്റെയും… ചിറകിനാൽ പറന്നുയരുന്നു…
നിശ്ചിത സ്ഥിതിയുടെ ഈ അനുഭവം… എന്നെ പറക്കുന്ന കലയുടെ അനുഭവം ചെയ്യിക്കുന്നു… *ഞാൻ പൂർണമായും ഭാരരഹിതമായ ഒരവസ്ഥ അനുഭവം ചെയ്യുന്നു…* ഈ ഭാര രഹിതവും നിശ്ചിന്തവുമായ സ്ഥിതി എന്നിൽ ആനന്ദം നിറച്ചു തരുന്നു… ഞാൻ എത്ര ഭാഗ്യവാൻ ആണ്… ഓരോ ചുവടും എന്നെ കൈപിടിച്ചു നടത്തി ശ്രേഷ്ഠനാക്കി മാറ്റി കൊണ്ടിരിക്കുന്ന അച്ഛനേയും… ദാദയേയും… എനിക്ക് കിട്ടിയിരിക്കുന്നു… ശ്രേഷ്ഠ മതമനുസരിച്ച് നടത്തി… ശ്രേഷ്ഠരാക്കി മാറ്റുന്ന ബാബ്ദാദയെ ലഭിച്ച… ബ്രാഹ്മണ ആത്മാക്കൾ… വളരെ വളരെ ഭാഗ്യശാലികളാണ്…
   
🔥 *എപ്പോഴെങ്കിലും എനിക്ക് ഒരു പ്രയാസം വന്നാൽ… എന്റെ ബാബ്ദാദ എന്റെ സഹായത്തിനു എത്തുന്നു… “കുട്ടീ… നീ എന്തിനു ചിന്തിക്കുന്നു… ഞാനില്ലേ കൂടേ…”* ഇത് എന്നെ തികച്ചും ഭാര രഹിതം ആക്കുന്നു… ഈ ഓർമ എന്നിൽ ബാബ്ദാദയെ കാണാൻ ഉള്ള ആഗ്രഹം ജനിപ്പിക്കുന്നു… ഞാൻ അവ്യക്ത ഫരിസ്ത… അവ്യക്ത വതനത്തിലേക്ക്… പറന്നുയരുന്നു…

🔥 *സൂക്ഷ്മ ആകാരീ പ്രകാശ ശരീരം ധാരണ ചെയ്ത്… ഞാൻ ഫരിസ്ത… സാകാര ലോകം മറികടന്ന്… അതിന് ഉപരിയുള്ള… അന്തരീക്ഷവും കടന്ന്… പ്രകാശത്തിന്റെ സൂക്ഷ്മ ദേഹധാരീ ഫരിസ്തകളുടെ ലോകത്തിൽ എത്തി ചേരുന്നു…* ഈ അവ്യക്ത വതനത്തിൽ… ഞാൻ അവ്യക്ത ബ്രഹ്മാബാബയുടെ… സമ്പൂർണ്ണ ഫരിസ്താ സ്വരൂപം കാണുന്നു… ആ ഭൃകുടി മധ്യത്തിൽ… തിളങ്ങി കൊണ്ടിരിക്കുന്ന… ശിവബാബയേയും കാണുന്നു… ബാബ്ദാദയുടെ മസ്തകത്തിൽ നിന്ന്… പ്രവഹിച്ചു കൊണ്ടിരിക്കുന്ന… അതിശക്തമായ പ്രകാശധാര… സൂക്ഷ്മ വതനം മുഴുവൻ പ്രകാശമയമാക്കുന്നു… സർവ്വ ശക്തികളുടെയും… ശക്തിശാലീ തരംഗങ്ങൾ… നാലു ഭാഗത്തേക്കും വ്യാപിച്ചുക്കൊണ്ടിരിക്കുന്നു…
 
🔥 ഈ ശക്തിശാലീ തരംഗങ്ങളുടെ ആകർഷണം… എന്നെ ബാബ്ദാദയിലേക്ക്… ആകർഷിച്ചു കൊണ്ടിരിക്കുന്നു… ഞാൻ ഫരിസ്ത… ബാബ്ദാദയ്ക്ക് സമീപം ചെന്ന് ഇരിക്കുന്നു… ന ബാബ്ദാദയുടെ മസ്തകത്തിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന… ശക്തി ശാലിന കിരണങ്ങൾ… എന്നിൽ വന്ന് പതിച്ചുകൊണ്ടേയിരിക്കുന്നു… ഞാൻ ഫരിസ്ത സർവ്വ ശക്തികളാലും… സമ്പന്നമായി തീരുന്നു… *തന്റെ വരദാനീ ഹസ്തങ്ങൾ… എന്റെ ശിരസിൽ വെച്ച്… “സർവ്വ ഭാരങ്ങളിൽ നിന്നും മുക്തമാകട്ടെ” എന്ന വരദാനം ബാബ്ദാദ എനിക്ക് നൽകുന്നു…*

🔥 ബാബ്ദാദയിൽ നിന്ന് വരദാനങ്ങൾ സ്വീകരിച്ച്… സർവ്വ ശക്തി സ്വരൂപമായി ഞാൻ ഫരിസ്ത… തിരികെ സാകാരീലോകത്തിലേക്ക് മടങ്ങുന്നു… എന്റെ സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു… *എന്റെ ബ്രാഹ്മണ സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ഓരോ ചുവടും… ബാബയുടെ ശ്രീമതമനുസരിച്ച് നടന്ന്… എന്റെ സർവ്വ ഭാരവും ബാബ്ദാദയ്ക്ക് സമർപ്പിച്ച്… ഡബിൾലൈറ്റ് സ്ഥിതിയുടെ അനുഭവം ഞാൻ സദാ അനുഭവിച്ചു കൊണ്ടിരിക്കുന്നു…* ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️

DAY 66

⭐☀️⭐☀️⭐☀️⭐☀️

18 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *മുഖ്യധാരണ* 🌞

🔱 *ഉള്ളിൽ തന്റെ പരിശോധന ചെയ്യണം നമ്മളിൽ നിന്ന് ഒരു വികർമ്മവും ഉണ്ടാകുന്നില്ലല്ലോ. അശാന്തമാകുന്നതിന്റെയോ അതുപോലെ അശാന്തി പരത്തുന്നതിന്റെയോ ശീലമൊന്നും ഇല്ലല്ലോ?*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ വികർമാജീത്ത് ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ജന്മ ജന്മാന്തരങ്ങളായി മായാ രാവണന്റെ തടവറയിലായിരുന്നു… വികാരങ്ങൾക്ക് വശപ്പെട്ടു… വികർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു… വികാരങ്ങളുടെ ബന്ധത്തിൽ… ബന്ധിക്കപ്പെട്ടു നടക്കുകയായിരുന്നു… മായാ രാവണന്റെ ദംശനമേറ്റ്… എന്നിൽ കാമ ക്രോധ ലോഭ മോഹ അഹങ്കാരങ്ങളാകുന്ന വിഷം… നിറഞ്ഞിരിക്കുകയായിരുന്നു… ഞാൻ ആത്മാവ്… ഇന്ദ്രിയങ്ങളുടെ ആകർഷണ വലയത്തിൽ… കുടുങ്ങി കിടക്കുകയായിരുന്നു… *എന്നാൽ ഇപ്പോൾ പരമാത്മാ ശിവഭഗവാൻ മകുടി ഊതി ഊതി… മുഴുവൻ വിഷയത്തെയും പുറത്തേക്കെടുത്തു കൊണ്ടിരിക്കുന്നു…* ഞാൻ ആത്മാവ്… ശിവ ബാബയുടെ മധുര മുരളീ മകുടീ നാദത്തിനൊപ്പം… നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 *അതി സ്നേഹിയായ എന്റെ ബാബയിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന കിരണങ്ങൾ… എന്നിലെ വികാരരൂപീ വിഷത്തെ പുറത്തേക്ക് കളഞ്ഞ് കൊണ്ടിരിക്കുകയാണ്…* എന്നിലെ വികാരങ്ങളുടെ സൂക്ഷ്മവും… രാജകീയവുമായ സ്വരൂപം… അംശസഹിതം നശിച്ചുകൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… കറുപ്പിൽ നിന്നും… വെളുപ്പായി മാറിയിരിക്കുന്നു… ഇന്ദ്രിയങ്ങളുടെ ആകർഷണങ്ങൾക്ക്… അതീതമായ ഞാൻ ആത്മാവ്… ഇപ്പോൾ എന്റെ സുന്ദരമായ… നിജ സ്വരൂപം കണ്ടുകൊണ്ടിരിക്കുകയാണ്…പവിത്ര… സതോഗുണീ… ശക്തികളാൽ എത്ര സമ്പന്നമാണ്… എന്റെ നിജസ്വരൂപം…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ബ്രാഹ്മണ ആത്മാവ്… ബാബയുടെ മുന്നിൽ ശ്രേഷ്ഠ സങ്കല്പം വയ്ക്കുകയാണ്… *
“ഞാൻ ശ്രേഷ്ഠ കർമ്മം ചെയ്ത്… ശ്രേഷ്ഠബ്രാഹ്മണ ആത്മാവായി തീരും… വികാരങ്ങൾക്ക് വശപെട്ട്… യാതൊരുവിധ വികർമ്മവും ചെയ്യുകയില്ല…” *ഇപ്പോൾ ഞാൻ ശ്രേഷ്ഠ കർമ്മങ്ങൾ ചെയ്തു… വികർമ്മങ്ങളുടെ സന്യാസം ചെയ്തു… വികർമാജീത്ത് ആയി മാറിയിരിക്കുന്നു…* ഞാൻ ബ്രാഹ്മണ ആത്മാവ്… ഓരോ കർമ്മവും ബാബയുടെ ഓർമ്മയിൽ ചെയ്തുകൊണ്ട്… വികർമ്മങ്ങളിൽ നിന്നും… വേറിട്ടു നിൽക്കുന്നു… ഓം ശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 67

⭐☀️⭐☀️⭐☀️⭐☀️ 19 / 09 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  മുഖ്യ ധാരണ 🌞

🔱 സത്യം സത്യമായ പവിത്ര ബ്രാഹ്മണ ആത്മാവായി മാറണം. ഒരിയ്ക്കലും ശൂദ്രനായി(പതിതം) മാറുന്നതിനെക്കുറിച്ച് മനസ്സില് ചിന്തിക്കുക പോലും ചെയ്യരുത്, അല്പം പോലും ദൃഷ്ടി പോകരുത്, ഇങ്ങനെയുള്ള അവസ്ഥയുണ്ടാക്കണം.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ പവിത്ര ബ്രാഹ്മണ ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് എന്റെ മതം അനുസരിച്ചും… മറ്റുള്ളവരുടെ മതമനുസരിച്ചും നടന്ന്… പതിതമായി മാറിയിരുന്നു… ഇപ്പോൾ എന്റെ പ്രിയപ്പെട്ട ബാബ… എന്നെ പാവനമാക്കുന്നതിനായി വന്നിരിക്കുന്നു… ഞാൻ ആത്മാവ് എന്റെ ബാബയോടൊപ്പം ഇരുന്ന്
എന്നിലെ വികാര രൂപീ കിടങ്ങളെ… പുറത്തു കളഞ്ഞ് കൊണ്ടിരിക്കുന്നു… ബാബ എന്നെ പവിത്രമാക്കി മാറ്റി കൊണ്ടിരിക്കുന്നു… പതീത പാവനനായ…
എന്റെ ബാബ… എനിക്ക് ശ്രേഷ്ഠ ശ്രീമതം നൽകിക്കൊണ്ടിരിക്കുന്നു…
എന്റെ ജീവിതം ശ്രേഷ്ഠം ആക്കി മാറ്റി കൊണ്ടിരിക്കുന്നു…

🔥 ഞാൻ ആത്മാവ് പ്രിയങ്കരനായ ബാബയുടെ… ശ്രീമതം അനുസരിച്ച് നടന്ന്… പാവനമാകുന്നു… അതിനാൽ… പവിത്ര ലോകത്തിന്റെ… മുഴുവൻ സുഖത്തിന്റെയും അധികാരി ആയിതീരുന്നു… മനുഷ്യ മതമനുസരിച്ച് നടന്നാൽ… സമ്പൂർണ പവിത്രമായി തീരാൻ സാധിക്കുകയില്ല… സത്യയുഗ ലോകത്ത്… അധികാരി ആകാനും സാധിക്കില്ല… ഇക്കാര്യം പിതാവായ ഈശ്വരനല്ലാതെ… മറ്റാർക്കും തന്നെ… ചെയ്യാൻ സാധിക്കില്ല… പതിത പാവനൻ ബാബ മാത്രമാണ്… ആരാണോ സ്വയം പവിത്രമായിട്ടുള്ളത്… അവർക്ക് മാത്രമേ… പവിത്രമാക്കി മാറ്റാനും സാധിക്കൂ… മനുഷ്യൻ സ്വയം പതിതത്തിന്റെ ചക്രത്തിൽ ആണ്… പിന്നെ എങ്ങനെ മറ്റുള്ളവരെ പവിത്രമാക്കി മാറ്റാൻ സാധിക്കും… ഈശ്വരന്റെ മതം മാത്രമാണ്… സർവ്വ പ്രാപ്തികളുടെയും ആധാരം… ശ്രീ മതം തന്നെയാണ്… മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റുന്നത്…” ഇവയെല്ലാം എനിക്ക് ഇപ്പോൾ നിശ്ചയമുണ്ട്…

🔥 ഞാൻ ആത്മാവ്… എന്റെ ജീവിതമാകുന്ന വണ്ടി… ശ്രീമതമാകുന്ന പാളത്തിലൂടെ ഓടിച്ച്… ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നു… ഞാനെത്ര ഭാഗ്യശാലിയാണ്… ഈ ഭാഗ്യം എല്ലാം നൽകിയത് ശ്രീമതമാണ്… ശ്രീമതത്തിന്റെ വിരലുകൾ പിടിച്ച്… ഞാൻ ആത്മാവ്… പവിത്രതയുടെ സൗന്ദര്യത്താൽ… തിളങ്ങിക്കൊണ്ടിരിക്കുന്നു…
ശ്രീ മതത്തിലൂടെ സമ്പൂർണ്ണ പവിത്രമായിമാറി… സത്യയുഗത്തിന്റെ രാജ്യാധികാരിയായി മാറിക്കൊണ്ടിരിക്കുന്നു…

🔥 ഞാൻ ആത്മാവ്… പവിത്രതയുടെ പരിമളം പരത്തി സന്തോഷത്തിന്റെ ഊഞ്ഞാലിൽ സദാ ആടി കൊണ്ടിരിക്കുന്നു… ഈ പരിമളം എല്ലാവർക്കും നൽകി സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നു… ഓരോ ശ്വാസത്തിലൂടെയും… മറ്റുള്ളവരുടെ ആശീർവാദം നേടിയെടുത്ത് കൊണ്ടിരിക്കുന്നു… എന്നെ പോലെ മറ്റുള്ളവരെയും… പവിത്രമാക്കി ഭാവി രാജ്യാധികാരിയാക്കി മാറ്റി കൊണ്ടിരിക്കുന്നു… നിരാശയുടെ പടുകുഴിയിൽ… വീണു കിടക്കുന്ന… സർവ്വരേയും… പുറത്തെടുത്ത്… സുഖത്തിന്റെ മഞ്ചലിൽ ഇരുത്തി അലങ്കരിച്ച് കൊണ്ടിരിക്കുന്നു… നന്ദി ബാബാ… വളരെ വളരെ നന്ദി… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 68

⭐☀️⭐☀️⭐☀️⭐☀️

20 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  *വരദാനം* 🌞

🔱 *ശക്തിശാലി മനോഭാവനയിലൂടെ മനസാ സേവനം ചെയ്യുന്ന വിശ്വമംഗളകാരിയായി ഭവിക്കട്ടെ.*

⭐☀️⭐☀️⭐☀️⭐☀️

🌞  *സ്വമാനം* 🌞

💥 *ഞാൻ വിശ്വമംഗളകാരി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 *ഞാൻ ദയാ സാഗരനും… വിശ്വമംഗളകാരിയുമായ ശിവ ഭഗവാന്റെ സന്താനം… മാസ്റ്റർ വിശ്വമംഗളകാരി ആത്മാവാണ്…* വിശ്വത്തിലെ സർവ്വ ആത്മാക്കളുടെയും മംഗളം ചെയ്യുന്നതിനായി… ഞാൻ ആത്മാവ്… എന്റെ ഫരിസ്താ സ്വരൂപം ധാരണ ചെയ്ത്… വിശ്വ ഗ്ലോബിൽ പറന്നിറങ്ങുന്നു…. ഞാൻ ഇവിടെ ഇരുന്ന്… വിശ്വത്തിലെ സർവ്വ ആത്മാക്കളെയും നോക്കിക്കാണുകയാണ്… വികാരങ്ങൾക്ക് വശപ്പെട്ട്… പരസ്പരം ദുഃഖം നൽകുന്നവർ… ഒരു സെക്കൻഡ് നേരത്തേക്കെങ്കിലും ശാന്തി ലഭിക്കുന്നതിനായി അലഞ്ഞുനടക്കുന്നവർ… രോഗപീഡയാൽ അവശത അനുഭവിക്കുന്നവർ… ഇങ്ങനെ ദുഃഖികളും… അശാന്തരുമായ ആത്മാക്കളെ… ഞാൻ സാക്ഷിയായി നോക്കി കാണുന്നു…

🔥 ഞാൻ ബാബ്ദാദയെ ആഹ്വാനം ചെയ്യുന്നു… ബാബ എനിക്ക് സമീപം വന്നിരിക്കുന്നു… തന്റെ വരദായി ഹസ്തങ്ങൾ എന്റെ ശിരസ്സിൽ വച്ച്… എന്നെ പരമാത്മ ശക്തികളാൽ സമ്പന്നമാക്കി തീർക്കുന്നു… *സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്യുന്നതിന്… എന്നെ നിമിത്തമാക്കുന്നു…* ബാബയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്ന… സർവ്വ ശക്തികളും സ്വയത്തിൽ സമാഹരിച്ച്… വിശ്വം മുഴുവൻ നൽകി കൊണ്ടിരിക്കുന്നു…
ദു:ഖികളും അശാന്തരുമായ ആത്മാക്കളിൽ… ഈ ശക്തികൾ… കുളിർ മഴയായി അനുഭവപ്പെടുന്നു… അവർ ഗഹനമായ ശാന്തി അനുഭവിക്കുന്നു… ഞാൻ ഫരിസ്ത ആ ആത്മാക്കൾക്ക്… പരമാത്മാവിന്റെ പരിചയം നൽകി… സദാ കാലത്തേക്ക് ദുഃഖങ്ങളിൽ നിന്നും മുക്തമാകുന്നതിനുള്ള… ഉപായം പറഞ്ഞു കൊടുക്കുന്നു… പരമാത്മാ പരിചയം നേടി… പരമാത്മാ സ്നേഹം നേടി… സർവ്വ ആത്മാക്കളും… പ്രസന്നരായി തീർന്നിരിക്കുന്നു… അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നിരിക്കുന്നു… ഓരോ മുഖവും… ആത്മീയതയാൽ തിളങ്ങി കൊണ്ടിരിക്കുന്നു…

🔥 പരമാത്മാ പരിചയം നൽകി… സർവ്വ ആത്മാക്കൾക്കും മംഗളം ചെയ്ത്… ഞാൻ ആത്മാവ് എന്റെ സാകാരീ ശരീരത്തിൽ തിരികെ പ്രവേശിക്കുന്നു… ബ്രാഹ്മണ സ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു… *സർവ്വ ആത്മാക്കളേ പ്രതിയും… മംഗളകാരീ ഭാവന വെച്ച്… മാസ്റ്റർ വിശ്വമംഗളകാരിയായി… എല്ലാവർക്കും ബാബയുടെ പരിചയം നൽകി… ഞാൻ ആത്മാവ് സദാ വ്യർത്ത മുക്തമായി ഇരിക്കുന്നു…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 69

⭐☀️⭐☀️⭐☀️⭐☀️ 22 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 തന്റെ ശുഭഭാവനയിലൂടെ ദുർബലരായ ആത്മാക്കൾക്ക് ശക്തി നല്കുന്ന സദാ ശക്തി സ്വരൂപമായി ഭവിക്കട്ടെ.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ ശക്തിസ്വരൂപ ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ പ്രകാശശരീരധാരി ഫരിസ്ത… ഈ ദേഹത്തിൽ നിന്ന്… പുറത്തേക്ക് വരുന്നു… മുകളിലേക്ക് പറന്നുയരുന്നു… ബാബ്ദാദയുടെ ശക്തിശാലി കിരണങ്ങൾ… എന്നെ ആകർഷിച്ചു കൊണ്ടിരിക്കുന്നു… സെക്കൻഡിൽ ഞാൻ ഫരിസ്ത… ഈ സാകാരി ലോകത്തിൽനിന്നും… ആകാശവും മറികടന്നു… ഫരിസ്തകളുടെ സുന്ദരമായ ലോകത്ത് എത്തിച്ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ഫരിസ്ത… ഇപ്പോൾ എന്റെ ബാബയുടെ സമീപത്താണ്… ബാബ തന്റെ കിരണങ്ങൾ ആകുന്ന കൈകൾകൊണ്ട്… എന്നെ ആലിംഗനം ചെയ്യുന്നു… എന്നെ സ്നേഹത്താൽ… സമ്പന്നമാക്കി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ പുഞ്ചിരിയോട് കൂടി… എന്നെ സമീപമിരുത്തി… എന്റെ കൈകൾ പിടിച്ച്… സർവ്വ ശക്തികളും എന്നിലേക്ക് പ്രവഹിപ്പിച്ചുകൊണ്ടിരിക്കുന്നു… ബാബയുടെ സർവ്വ ശക്തികളും… അതിശക്തമായ കരണ്ടിന്റെ രൂപത്തിൽ… എന്നിലേക്ക് പ്രവഹിക്കുന്നത്… ഞാൻ അറിയുന്നു… ഞാൻ വളരെ ശക്തിശാലിയായി… അനുഭവം ചെയ്യുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ തന്റെ വരദാനീ ഹസ്തങ്ങൾ… മുകളിലേക്കുയർത്തി… തന്റെ സർവ്വ ശക്തികളും… ഗുണങ്ങളും… എന്നിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു… ബാബയിൽ നിന്ന്… സർവ്വ ശക്തികളുടെയും അനന്തമായ കിരണങ്ങൾ… എന്നിൽ വന്ന് പതിച്ചു കൊണ്ടിരിക്കുന്നു… ബാബ സർവ്വശക്തികളാലും എന്നെ സമ്പന്നമാക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 പരമാത്മാ പ്രാപ്തികളാൽ സമ്പന്നമായി… ബാബയ്ക്ക് സമാനം ശക്തിസ്വരൂപമായി… ഞാൻ എന്റെ ബിന്ദു രൂപത്തിൽ താഴെ വരുന്നു… എന്റെ സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു… ഇപ്പോൾ ഞാൻ എന്റെ ഒരോ കർമ്മവും… യോഗയുക്ത സ്ഥിതിയിൽ സ്ഥിതി ചെയ്യ്ത് ചെയ്യുന്നു… സമീപം വരുന്ന ഓരോ ആത്മാവിനെയും… ശുഭഭാവനാ ദൃഷ്ടിയോടെ കാണുന്നു… ദുർബലരായ ആത്മാക്കൾക്ക്… ശക്തി നൽകി തനിക്ക് സമാനം ശക്തിസ്വരൂപരാക്കി മാറ്റുന്നു. ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️

DAY 70

⭐☀️⭐☀️⭐☀️⭐☀️ 23 / 09 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞  വരദാനം 🌞

🔱 വിനയത്തിന്റേയും അധികാരത്തിന്റേയും സന്തുലനത്തിലൂടെ ബാബയുടെ പ്രത്യക്ഷത ചെയ്യുന്ന വിശേഷ സേവാധാരിയായി ഭവിക്കട്ടെ.

⭐☀️⭐☀️⭐☀️⭐☀️🌞  *സ്വമാനം* 🌞

💥 ഞാൻ വിശേഷ സേവാധാരി ആത്മാവ്

⭐☀️⭐☀️⭐☀️⭐☀️ 🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ സ്വയത്തെ… ഒരു ആത്മീയ ആത്മീയ സേവാധാരിയോടെ സ്വരൂപത്തിൽ… കണ്ടുകൊണ്ടിരിക്കുന്നു… ഞാൻ ഈ ഭാരതത്തിൽ… സ്വർഗ്ഗീയ സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ശിവ ബാബ ഭൂമിയിൽ വന്ന് ഈ പവിത്ര ഭൂമിയായ ഭാരതത്തെ സ്വർഗമാക്കി മാറ്റുന്ന കാര്യത്തിൽ എന്നെ സഹായി തിരഞ്ഞെടുത്തിരിക്കുന്നു… പരം പിതാ പരമാത്മാവ്… എന്റെ കൂടെ തന്നെയുണ്ട്… എനിക്ക് ഇക്കാര്യം വളരെ പക്വമായി ചെയ്യേണ്ടതുണ്ട്… വിനയത്തോടെ ആത്മീയ സേവാധാരിയായി … ഈ ഭൂമിയിൽ സ്വർഗം സ്ഥാപന ചെയ്യക തന്നെ വേണം…
⭐☀️⭐☀️⭐☀️⭐☀️

🔥 *ഞാൻ എത്ര സൗഭാഗ്യശാലീ ആത്മാവാണ്… സ്വയം ഭഗവാൻ വന്ന്… എന്നെ ഭാരത ഭൂമിയെ സ്വർഗ്ഗം ആകുന്ന കാര്യത്തിൽ സഹയോഗിയാക്കി തീർത്തിരിക്കുന്നു… *ഞാൻ ആത്മാവ്… വിനയത്തോടെയും… സന്തോഷത്തോടെയും… സേവനം ചെയ്ത്… സഫലത പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാനെന്റെ ബ്രാഹ്മണ സ്വരൂപത്തിലൂടെ… സങ്കല്പം… വാക്ക്… കർമ്മം… ഈ മാധ്യമത്തിലൂടെ… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കളുടെയും പരിധിയില്ലാത്ത സേവനവും… വിശ്വത്തിലെ സർവ്വ ആത്മാക്കളുടെയും സേവനവും… സദാ ചെയ്തുകൊണ്ടിരിക്കുന്നു… ഓം ശാന്തി.
⭐☀️⭐☀️⭐☀️⭐☀️

Leave a comment

Design a site like this with WordPress.com
Get started