BK ADVANCED 7

HOME

DAY 91

⭐☀️⭐☀️⭐☀️⭐☀️⭐

14 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി ധ്യാനാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞  *വരദാനം* 🌞

🔱 *ഭൂമിയിലെ പ്രകാശമായി ഭക്തർക്ക് ദൃഷ്ടിയിലൂടെ സായൂജ്യം നല്കുന്ന ദർശനീയ മൂർത്തി ആയി ഭവിക്കട്ടെ*

⭐☀️⭐☀️⭐☀️⭐☀️⭐

🌞  *സ്വമാനം* 🌞

💥 *ഞാൻ ദർശനീയ മൂർത്തി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ഞാൻ ആത്മാവ്
ദൈവീക ഗുണങ്ങളാൽ… അലങ്കരിക്കപ്പെട്ട എന്റെ പൂജ്യ സ്വരൂപം… മനോബുദ്ധി രൂപി നേത്രത്തിലൂടെ എന്റെ മുന്നിൽ കാണുന്നു…* സർവ്വഗുണ സമ്പന്നവും… 16 കലാസംപൂർണവും… മര്യാദാപുരുഷോത്തമനും.. സമ്പൂർണ്ണ നിർവികാരിയുമായ… എന്റെ ആ പൂജ്യ സ്വരൂപത്തിൽ… ഞാൻ വളരെയധികം… ശോഭിച്ചു കൊണ്ടിരിക്കുന്നു… എന്റെ ഈ സുന്ദരരൂപം… എന്നിൽ അതിയായ ആനന്ദം ജനിപ്പിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഈ സുന്ദര സ്വരൂപം എനിക്ക് വീണ്ടും നേടിയെടുക്കുക തന്നെ വേണം… എന്ന് ഞാൻ എന്റെ ഉള്ളിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു… ഈ ലക്ഷ്യം വെച്ച്… *ദൈവിക ഗുണങ്ങൾ ധാരണ ചെയ്യുക എന്ന ദൃഢ സങ്കല്പത്തോടെ… 63 ജന്മങ്ങളായി എന്നിൽ അടിഞ്ഞു കൂടിയ ആസുരീയ അവഗുണങ്ങൾ യോഗാഗ്നിയിൽ ദഹിപ്പിക്കുന്നതിനായി… ഞാൻ എന്റെ ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ പിതാവായ ശിവബാബയുടെ സ്നേഹം… ശക്തിശാലീ കിരണങ്ങളായി… എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നു… പരമാത്മ സ്നേഹത്താൽ സമ്പന്നമായ ഞാൻ ആത്മാവ്… യോഗാഗ്നിയിൽ എന്റെ ആസുരീയ ഗുണങ്ങൾ ദഹിപ്പിച്ചു കൊണ്ടിരിക്കുന്നു… *ബാബയിൽ നിന്ന് വരുന്ന… ജ്വാലാസ്വരൂപമായ ശക്തി ശാലി കിരണങ്ങൾക്ക് കീഴിലിരുന്ന്… യോഗാഗ്നിയിൽ എന്റെ പഴയ സ്വഭാവ സംസ്കാരങ്ങളെ… ഞാൻ ഭസ്മമാക്കി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്നിലെ 63 ജന്മങ്ങളിലെ അവഗുണങ്ങൾ… വിനാശമായി കൊണ്ടിരിക്കുന്നു… ഞാൻ ശുദ്ധവും… പവിത്രവുമായി മാറിക്കൊണ്ടിരിക്കുന്നു… *ഞാൻ നിർവികാരീ ആത്മാവായി
തീർന്നിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ഞാൻ എന്നെ… കമലാസനത്തിൽ… സർവ്വ ശക്തിസമ്പന്നയായ… അഷ്ട ഭുജധാരീ… ദുർഗ്ഗയുടെ രൂപത്തിൽ കാണുന്നു…* എന്റെ മുന്നിൽ… എന്റെ ഭക്തർ… എന്റെ ആരാധന നടത്തി കൊണ്ടിരിക്കുന്നു… എന്നെ ദർശിക്കുന്നതിനായി… നീണ്ട നീണ്ട വരികളായി… മണിക്കൂറുകളോളം കാത്തുനിൽക്കുന്നു… എന്റെ ദിവ്യ നേത്രത്തിലൂടെ… അവർ സുഖ ശാന്തിയുടെ… അനുഭൂതി എടുക്കുന്നു… എന്റെ വരദാനീ ഹസ്തങ്ങളിലൂടെ… ലഭിച്ചുകൊണ്ടിരിക്കുന്ന വരദാനങ്ങൾ… അവരുടെ കാമനകളെ എല്ലാം പൂർണ്ണമാക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐
🔥 *ഞാൻ പൂജ്യ ഇഷ്ട ദേവത… എന്റെ ഭക്തർക്ക്… സുഖ ശാന്തിയുടെ തരംഗങ്ങൾ… നൽകി കൊണ്ടിരിക്കുന്നു…* അവരെ വരദാനങ്ങളാൽ… സമ്പന്നമാക്കി കൊണ്ടിരിക്കുന്നു…* ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️⭐

DAY 92

⭐☀️⭐☀️⭐☀️⭐☀️⭐

15 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി ധ്യാനാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞  *മുഖ്യ ധാരണ* 🌞

🔱 *വളരെ മധുരം, ശാന്തം, അതിമധുരമായ സ്വഭാവമുള്ളവരായി മാറണം. ഒരിയ്ക്കലും ക്രോധിക്കരുത്.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞  *സ്വമാനം* 🌞

💥 *ഞാൻ ശാന്ത സ്വരൂപ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… ബാബയുടെ സ്നേഹത്തിൽ… മുഴുകിയിരിക്കുന്നു… സർവ്വ സംബന്ധത്തിലും… ബാബയെ ഓർമ്മിച്ച്… ലൗകിക ബന്ധനങ്ങളിൽ നിന്നും… മുക്തമായിരിക്കുന്നു… ഞാൻ ആത്മാവ്… ബാബയുടെ സ്നേഹിയായി മാറുന്നു… *ബാബയുടെ സ്നേഹത്തിന്റെ കിരണങ്ങൾ… എന്റെ ക്രോധ സംസ്കാരം… സമാപ്തമായിരിക്കുന്നു…* ഞാൻ ആത്മാവ്… എന്റെ നിജസ്വരൂപമായ… ശാന്തിയിൽ ഇരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 അശരീരി സ്ഥിതിയിൽ സ്ഥിതി ചെയ്ത്… ഞാൻ ആത്മാവ്… ശാന്തി ധാമിൽ… ശാന്തി സാഗരന് സമീപം എത്തി ചേരുന്നു… ശിവ പരമാത്മാവ് എന്നെ… ശാന്തിയുടെ അനന്ത ശക്തികളാൽ… സമ്പന്നമാക്കുന്നു… *ശിവ പരമാത്മാവിൽ നിന്ന് വന്നു കൊണ്ടിരിക്കുന്ന… ശാന്തിയുടെ ശക്തിശാലീ കിരണങ്ങൾ എന്നിൽ സമാഹരിച്ച്… ഞാൻ ആത്മാവ്… ശാന്തിയുടെ ശക്തിയാൽ സമ്പന്നമായി തീരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ശാന്തിയുടെ അനന്തമായ ശക്തികൾ സമാഹരിച്ച്… ഞാൻ ആത്മാവ്… പരം ധാമിൽ നിന്ന് താഴേക്ക് വരുന്നു… സൂക്ഷ്മ വതനത്തിൽ എത്തി… ഫരിസ്താ സ്വരൂപം ധാരണ ചെയ്യുന്നു… ശാന്തി ദൂതനായി… ബാബ്ദാദയോടൊപ്പം… വിശ്വ ഗ്ലോബിൽ ഇരിക്കുന്നു… ബാബ്ദാദയിൽനിന്ന്… ശാന്തിയുടെ ധാര… എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു… *ശാന്തിയുടെ ഈ ധാരയെ… ഞാൻ ഫരിസ്ത… വിശ്വത്തിലേക്ക് ഒഴുക്കി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *വിശ്വത്തിലെ സർവ്വ ആത്മാക്കളിലും… ശാന്തിയുടെ അനുഭൂതി ചെയിച്ചു ഞാൻ ഫരിസ്ത… ബാബ്ദാദയോടൊപ്പം… വീണ്ടും സൂക്ഷമലോകത്തിൽ എത്തിച്ചേരുന്നു…* എന്റെ ഫരിസ്താ ഡ്രസ്സ് ഊരിവെച്ച ഞാൻ നിരാകാരീ ആത്മ… ശാന്തസ്വരൂപ സ്ഥിതിയിൽ… തിരികെ സാകാരീലോകത്തിലേക്ക്… സാകാരീ ശരീരത്തിൽ പ്രവേശിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ഏതൊരു ആത്മാവിനെ പ്രതിയുമുള്ള… ഈർഷ്യ… ദേഷ്യം… എല്ലാം സമാപ്തമായിരിക്കുന്നു…* ഞാൻ ആത്മാവ്… സദാ ശാന്തി സാഗരനായ ശിവ പിതാവിനോടൊപ്പം ഇരുന്ന്… സംബന്ധ സമ്പർക്കത്തിൽ വരുന്ന… എല്ലാ ആത്മാക്കൾക്കും… ശാന്തിയുടെ അനുഭവം നൽകി… അവരെ സർവ്വ പരവശതകളിൽനിന്നും… മുക്തമാക്കുന്നു… *”വിശ്വത്തിലെ സർവ്വ ആത്മാക്കളെയും ശാന്തിയുടെ അനുഭവം ചെയ്യിക്കുക” ഇതാണ് എന്റെ കർത്തവ്യം* ഈ കർത്തവ്യം ഓർമയിൽ വെച്ച്… ഞാൻ ആത്മാവ്… നിരന്തരം ബാബയുടെ ഓർമ്മയിൽ ഇരുന്ന്… ഈശ്വരീയ സേവനത്തിൽ മുഴുകുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 93

⭐☀️⭐☀️⭐☀️⭐☀️⭐

       16 / 10 / 20 *മുരളിയുടെ മുഖ്യ സാരം ആധാരമാക്കി  ധ്യാനാഭ്യാസം*          

⭐☀️⭐☀️⭐☀️⭐ ☀️⭐
    
🌞  *മുഖ്യ സാരം*  🌞

🔱   *മധുര മധുരമായ കുട്ടികളേ- നിങ്ങൾക്ക് സംഗമയുഗത്തിൽ സേവനം ചെയ്ത്  മഹിമാ യോഗ്യരായിമാറണം, പിന്നീട് ഭാവിയിൽ പുരുഷോത്തമന്മാരായിമാറുന്നതിലൂടെ നിങ്ങൾ പൂജയ്ക്ക് യോഗ്യരായി മാറും.*

⭐☀️⭐☀️⭐☀️⭐☀️⭐

    🌞  *സ്വമാനം* 🌞

💥  *ഞാൻ സേവാധാരി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

      🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാൻ ആത്മാവ്… എന്റെ ഫരിസ്താ രൂപം  ധാരണ ചെയ്ത്… ജ്ഞാന സാഗരനായ… എന്റെ ബാബയുടെ  അടുത്തേക്കു… പറന്നുയരുകയാണ്… ഞാനിപ്പോൾ എന്റെ ബാബയിൽ നിന്നും… ജ്ഞാനത്തിന്റെ അതി ഗുഹ്യമായ… കാര്യങ്ങൾ കേട്ടു കൊണ്ടിരിക്കുന്നു… *ഞാൻ ആത്മാവ് വിശ്വ ഗ്ലോബിന് മുകളിലൂടെ സഞ്ചരിച്ച്… വിശ്വത്തിലെ മുഴുവൻ ആത്മാക്കളിലും… ശ്രേഷ്ഠ ജ്ഞാന പ്രകാശം പരത്തി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാൻ എന്റെ സേവനം ശ്രീ മതമനുസരിച്ച്… ചെയ്തുകൊണ്ടിരിക്കുന്നു… ശ്രീമതത്തെ മാനിക്കുക എന്നുള്ളത് തന്നെ… സഫലത യാണ്… അതിനാൽ ഞാൻ എന്റെ സേവനം… സന്തോഷത്തോടെ ചെയ്യുന്നു… *ഞാൻ വിതയ്ക്കുന്ന ഓരോ ജ്ഞാന ബീജവും… അതിന്റെ സമയം അനുസരിച്ച്… വളരുക തന്നെ ചെയ്യും… എന്ന് എനിക്ക് ദൃഢനിശ്ചയം ഉണ്ട്…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… എന്റെ സേവനം ചെയ്തു ചെയ്തു… നിരന്തരം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു… ബാബ പറഞ്ഞിട്ടുണ്ട്… *”കുട്ടി ഓരോ ഭക്താത്മാക്കളും… നിങ്ങളുടെ മഹിമ പാടി  വരികതന്നെ ചെയ്യും…”* ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  എന്റെ മുന്നിൽ ഇതാ… ധാരാളം ആത്മാക്കൾ… പശ്ചാത്താപത്തോടെ കൂടി നിൽക്കുന്നു… അവർ ഇങ്ങിനെ കരഞ്ഞു പറഞ്ഞു കൊണ്ടിരിക്കുന്നു… *”താങ്കൾ ഞങ്ങൾക്ക് സത്യമായ വഴി പറഞ്ഞു തന്നിരുന്നു… എന്നാൽ ഞങ്ങൾ അനുസരിച്ചില്ല…”* താങ്കൾ ഞങ്ങൾക്ക് വളരെ വളരെ വലിയ മംഗളം ആണ് ചെയ്തിട്ടുള്ളത്… പരമാത്മാവിലേക്കുള്ള വഴി പറഞ്ഞു തന്നു… ഇങ്ങനെ മുഴുവൻ ഭക്താത്മാക്കളും… എന്നോട് നന്ദി പറഞ്ഞു കൊണ്ടിരിക്കുന്നു… എന്നെ ഇത്രയും ഉയർന്ന സ്റ്റേജിൽ എത്തിച്ച… എന്റെ ബാബയോട് ഞാൻ നന്ദി പറയുന്നു…  ഓംശാന്തി
⭐☀️⭐☀️⭐☀️⭐☀️⭐

DAY 94

⭐☀️⭐☀️⭐☀️⭐☀️⭐

       17 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി  ധ്യാനാഭ്യാസം*          

⭐☀️⭐☀️⭐☀️⭐ ☀️⭐
    
🌞  *വരദാനം*  🌞

🔱  *മർജീവ ജന്മത്തിന്റെ സ്മൃതിയിലൂടെ സർവ്വ കർമ്മ ബന്ധനങ്ങളെയും സമാപ്തമാക്കുന്ന കർമ്മയോഗിയായി ഭവിക്കട്ടെ*

⭐☀️⭐☀️⭐☀️⭐☀️⭐

    🌞  *സ്വമാനം* 🌞

💥  *ഞാൻ കർമ്മയോഗി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

     🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥  *ഞാൻ ആത്മാവ്… എന്റെ എല്ലാ ഭാരങ്ങളും… ബാബയ്ക്ക് സമർപ്പിച്ച്… ലൗകിക അലൗകിക സർവ ബന്ധങ്ങളിൽ നിന്നും മുക്തമായി…. ബാബയുടെ ഓർമ്മയിൽ… കർമ്മയോഗി സ്ഥിതിയിൽ
ഇരുന്ന്… ഓരോ കർമ്മവും ചെയ്തുകൊണ്ടിരിക്കുന്നു…* ബാബയെ ആഹ്വാനം ചെയ്ത്… ബാബയുടെ തണലിൽ ഇരുന്നു… എല്ലാ കാര്യങ്ങളും ചെയ്യുന്നു… ശേഷം ഞാൻ ആത്മാവ്… നിഷ്കളങ്കമായ ഒരു കുഞ്ഞിനെ പോലെ… ബാബയുടെ മടിയിൽ ഇരുന്നു… ആ സ്നേഹത്തിൽ ലയിച്ചിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ബാബ ഓരോ ചുവടിലും… എന്റെ  സഹയോഗിയായി… കൂടെ തന്നെ ഉണ്ട്… എപ്പോൾ ഞാനെന്റെ ബാബയെ വിളിക്കുന്നുവോ… ബാബ വന്നു എന്റെ എല്ലാ പ്രയാസങ്ങളും…  സഹജമാക്കി തീർക്കുന്നു… ഞാൻ കർമ്മയോഗി ആണ്… സേവാധാരിയാണ്… സഹജ പുരുഷാർത്ഥിയാണ്… ഞാൻ ആത്മാവ് *ബാബയും ആയി യോഗം വെച്ച്… ബാബയിൽ നിന്നും സർവ്വ ശക്തികളും… പ്രാപ്തനാക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥  *എന്റെ ബാബ എന്നെ പഴയ അസുരീയ ലോകത്തുനിന്നും… ഈ പുതിയ സംഗമയുഗീ ലോകത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു…* ഞാൻ ആത്മാവ്… ഈ പുതിയ ജന്മത്തിൽ… ബാബയിൽ നിന്നും മുഴുവൻ സമ്പത്തും… എടുക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ലൗകീക ജന്മത്തിൽ… ഏതെല്ലാം ബന്ധമാണ് ഉള്ളത്… അവയെല്ലാം ദുഃഖം നൽകുന്നവയാണ്… എന്നാൽ പരമാത്മാവുമായി ഏതൊരു ബന്ധമാണോ ഉറപ്പിക്കുന്നത്… അത് അവിനാശിയാണ്… *അവിനാശീ ബന്ധത്തിലൂടെ… ഞാൻ പൂർണ്ണമായും… ബാബയുടെതായി കഴിഞ്ഞു…  കഴിഞ്ഞു…* ബാക്കി സർവ്വ ബന്ധങ്ങളിൽ നിന്നും മുക്തമായി കഴിഞ്ഞു
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *സദാ പരമാത്മാ സ്മൃതിയിൽ… യോഗയുക്തമായിരുന്ന്… കർമ്മയോഗിയായി… സർവ്വ ബന്ധനങ്ങളിൽ നിന്നും മുക്തമായി… ഓരോ ചുവടിലും സഫലത പ്രാപ്തമാക്കി കൊണ്ടിരിക്കുന്നു…* സദാ ബാബയുടെ കുടക്കീഴിൽ ഇരിക്കുന്നതിനാൽ… ഞാൻ ആത്മാവ് മായയുടെ ബന്ധനങ്ങളിൽ നിന്നും മുക്തമായി… നിർവിഘ്നസ്ഥിതി പ്രാപ്തമാക്കിയിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 95

⭐☀️⭐☀️⭐☀️⭐☀️⭐

      18 / 10 / 20  *മുരളിയുടെ വരദാനം ആധാരമാക്കി  ധ്യാനാഭ്യാസം*          

⭐☀️⭐☀️⭐☀️⭐ ☀️⭐
    
🌞  *വരദാനം*  🌞

🔱  *ഓരോ സങ്കല്പത്തെയും ചെക്ക് ചെയ്ത് വ്യര്ത്ഥത്തിന്റെ കണക്കിനെ സമാപ്തമാക്കുന്ന ശ്രേഷ്ഠ സേവാധാരിയായി ഭവിക്കട്ടെ.*

⭐☀️⭐☀️⭐☀️⭐☀️⭐

    🌞  *സ്വമാനം* 🌞

💥  *ഞാൻ ശ്രേഷ്ഠ സേവാധാരീ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

      🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥  *സർവ്വ ശക്തിമാനായ ശിവ ഭഗവാന്റെ സന്താനമായ ഞാൻ ശ്രേഷ്ഠ ആത്മാവാണ്…* വിശ്വ രചയിതാവിന്റെ ശ്രേഷ്ഠ രചനയാണ് ഞാൻ… നവയുഗ രചനയിൽ ഭഗവാന്റെ സഹായിയാണ് ഞാൻ… ഈ ശ്രേഷ്ഠ  സ്വമാനത്തിൽ സ്ഥിതിചെയ്യുന്ന എന്നിൽ… പരം ധാമിൽനിന്ന് നിന്ന്… സർവ്വശക്തിവാനായ ശിവഭഗവാൻ… തന്റെ സർവ്വ ശക്തികളും  ചൊരിഞ്ഞു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 പരമാത്മാവായ ബാബയെ ഞാൻ… എൻറെ ശിരസ്സിന് മുകളിൽ  കണ്ടുകൊണ്ടിരിക്കുന്നു… എനിക്ക് ചുറ്റും  സർവ്വശക്തി കളുടെയും… ഒരു വലയം സൃഷ്ടിക്കപ്പെടുന്നത് ഞാൻ അറിയുന്നു… *ഞാൻ സ്വയം ശക്തി ശാലിയായി മാറിയതിനോടൊപ്പം… എന്റെ ചുറ്റുപാടുമുള്ള വായുമണ്ഡലം ശക്തിശാലിയാക്കി മാറ്റുകയും ചെയ്യുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ഫരിസ്ത… സർവ്വശക്തനായ പരംപിതാ പരമാത്മ ശിവഭഗവാനോടൊപ്പം…  ലോകം മുഴുവൻ ചുറ്റി കറങ്ങുകയാണ്… *സർവ്വശക്തനായ ശിവബാബയിൽ നിന്ന്… നിരന്തരം സർവ്വശക്തികൾ എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നു… എന്നിലൂടെ വിശ്വം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു…*അശാന്തരായി ശാന്തിക്കായി അലഞ്ഞ… നിർബല ആത്മാക്കൾ… ശക്തിശാലികളായി മാറി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാനെത്ര ശ്രേഷ്ഠ ഭാഗ്യശാലി ആത്മാവാണ്… *വിശ്വ രചയിതാവിന്റെ ശ്രേഷ്ഠ രചനയാണ് ഞാൻ…* നവയുഗ രചനയിൽ ഭഗവാൻറെ സഹായിയാണ് ഞാൻ… പരം പിതാ പരമാത്മ ശിവഭഗവാൻ സദാ എൻറെ കൂടെ തന്നെയുണ്ട്… ഞാൻ സദാ ആ സന്തോഷത്തിലും ലഹരിയിലും ഇരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  സംബന്ധ സമ്പർക്കത്തിൽ വരുന്ന അനേകം ആത്മാക്കൾ…. എന്റെ സന്തോഷം കണ്ട്… ആ സന്തോഷത്തിന്റെ ഉറവിടം തേടി എത്തുന്നു… *എന്നെ പോലെ സർവ്വരേയും… ശ്രേഷ്ഠ യുഗത്തിലേക്ക് ശ്രേഷ്ഠരാക്കി മാറ്റുന്ന സേവയിൽ മുഴുകിയിരിക്കുകയാണ് ഞാൻ…*  എനിക്ക് ഇപ്പോൾ വ്യർത്ഥത്തിലേക്ക് പോകാൻ സമയമേ ഇല്ല…. സദാ നവയുഗ  സ്ഥാപനയിൽ ബാബയുടെ സഹായിയായി സ്ഥിതി ചെയ്യുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 96

⭐☀️⭐☀️⭐☀️⭐☀️⭐

     19 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി  ധ്യാനാഭ്യാസം*          

⭐☀️⭐☀️⭐☀️⭐ ☀️⭐
    
🌞  *മുഖ്യ ധാരണ*  🌞

🔱  *ബ്രഹ്മാബാബയെ ഫോളോ ചെയ്ത് അവിനാശിയായ ജ്ഞാനരത്നത്തിന്റെ വ്യാപാരിയായി മാറണം.*

⭐☀️⭐☀️⭐☀️⭐☀️⭐

    🌞  *സ്വമാനം* 🌞

💥  *ഞാൻ ജ്ഞാനരത്ന വ്യാപാരി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

     🌞 *അഭ്യാസം* 🌞
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ദേഹവും ദേഹസംബന്ധിക്കളുമായുള്ള… സർവ്വ ബന്ധവും ഉപേക്ഷിച്ച്… ബന്ധനമുക്തയായി *ഞാൻ ആത്മാവ്… ജ്ഞാന പല്ലക്കിൽ ഇരുന്ന്…  അവിനാശി ജ്ഞാന രത്നങ്ങളുടെ ഉടമയായ… ശിവ ഭഗവാന്റെ സമീപത്തേക്ക്… യാത്ര തിരിക്കുന്നു…*  ഞാൻ ആത്മാ സജിനി… സെക്കൻഡിൽ… ഈ  സാകാരവതനത്തിൽ നിന്നും… സൂക്ഷ്മവതനവും കടന്ന്… പരം ധാമിൽ… എന്റെ ശിവ സാജന്റെ സമീപം എത്തിച്ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *എന്റെ  ശിവ പ്രിയതമൻ… കിരണ രൂപീ കൈകൾ നീട്ടി… എന്നെ പ്രതീക്ഷിച്ചു നില്ക്കു കയാണ്…* ആ സ്നേഹ കരങ്ങളിൽ… ഞാൻ ലയിച്ച് ചേരുന്നു… ആ നിസ്വാർത്ഥ പ്രേമത്തിൽ… സ്വയം നിറഞ്ഞ്… തൃപ്തിയായി… ഞാൻ സൂക്ഷ്മ ലോകത്ത് എത്തിച്ചേരുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ പ്രകാശ ശരീരധാരീ ഫരിസ്ത… അവ്യക്ത ബാബ്ദാദയ്ക്ക് സമീപം എത്തിച്ചേരുന്നു… ബാബ്ദാദയുടെ സ്വരം… എന്റെ കാതുകളിൽ സ്പഷ്ടമായി… ഞാൻ കേട്ടുകൊണ്ടിരിക്കുന്നു… ബാബ പറയുന്നു “അല്ലയോ ആത്മാസജനീ വരൂ… ജ്ഞാനരത്നങ്ങളാൽ… അലങ്കരിക്കപ്പെടുന്നതിനായി… എന്റെ സമീപം വരു…” ബാബ്ദാദ… വളരെ സ്നേഹത്തോടുകൂടി… എനിക്ക് ദൃഷ്ടി നൽകിക്കൊണ്ടിരിക്കുന്നു… *സർവ്വ ശക്തികളുടെയും കിരണങ്ങൾ… എന്നിൽ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ബാബ്ദാദ എനിക്ക് സമീപം വന്ന്… എന്റെ കൈകൾ പിടിച്ച്… തന്റെ സർവ്വ അവിനാശീ ഖജനാവുകളും… ശക്തികളും… ഗുണങ്ങളും… എനിക്ക്  നൽകിക്കൊണ്ടിരിക്കുന്നു… *ബാബ്ദാദ എന്റെ ശിരസ്സിൽ കൈകൾ വെച്ച്… എനിക്ക് “അവിനാശീ ജ്ഞാന രത്നങ്ങളുടെ വ്യാപാരിയായി ഭവിക്കട്ടെ” എന്ന വരദാനം നൽകിക്കൊണ്ടിരിക്കുന്നു…*  എന്റെ മസ്തകത്തിൽ… വിജയ തിലകം ചാർത്തി തരുന്നു… എന്റെ മസ്തകത്തിൽ  ജ്ഞാനത്തിന്റെ ദിവ്യ നേത്രം… തുറന്നതായി ഞാൻ അനുഭവം ചെയ്യുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  *ഞാൻ എന്റെ ശിവപ്രിയതമന് വാക്ക് നൽകുന്നു… “ഞാൻ സദാ ജ്ഞാനരത്നങ്ങളാൽ അലംകൃതയായി…   ജ്ഞാനരത്ന വ്യാപാരം നടത്തു
ന്നതാണ്.”* എന്റെ ശിവ പ്രിയതമനോട് ഇപ്രകാരം പ്രതിജ്ഞ ചെയ്ത്… ഞാൻ ആത്മാവ് എന്റെ ഫരിസ്താ ഡ്രസ് ഉപേക്ഷിച്ച്… തിരികെ ശരീരത്തിൽ പ്രവേശിക്കുന്നു…  
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാൻ ആത്മാവ്… എന്റെ സമീപം വന്നുകൊണ്ടിരിക്കുന്ന… *ഓരോ ആത്മാവിനും… എന്റെ മുഖത്തിലൂടേ… ജ്ഞാന രത്നങ്ങളുടെ വ്യാപാരം ചെയ്തുകൊണ്ടിരിക്കുന്നു… അവരേയും പരമാത്മാ സ്നേഹത്തിന്റെയും… ശക്തിയുടെയും… അനുഭവം ചെയ്യിക്കുന്നു…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 97

⭐☀️⭐☀️⭐☀️⭐☀️⭐

       20 / 10 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി  ധ്യാനാഭ്യാസം*          

⭐☀️⭐☀️⭐☀️⭐ ☀️⭐
    
🌞  *സ്ലോഗൻ*  🌞

🔱  *വ്യർത്ഥത്തിന് ഫുള്സ്റ്റോപ്പിടൂ, ശുഭഭാവനയുടെ സ്റ്റോക്ക് ഫുൾ ആക്കൂ.*

⭐☀️⭐☀️⭐☀️⭐☀️⭐

    🌞  *സ്വമാനം* 🌞

💥  *ഞാൻ ശുഭഭാവനാ സമ്പന്ന ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐
     🌞 *അഭ്യാസം* 🌞
⭐☀️⭐☀️⭐☀️⭐☀️⭐

🔥  *ഞാൻ ആത്മാവ്… എന്റെ മനസ്സിനെയും… ബുദ്ധിയേയും… ഏകാഗ്രമാക്കി… ബാബയുടെ ഓർമ്മയിൽ സ്ഥിരമാക്കുന്നു…*
വതനത്തിൽ ഇരുന്ന്… ബാബ്ദാദ… എന്നെ ആകർഷിക്കുന്നതായി… അനുഭവം ചെയ്യുന്നു… ഞാൻ പ്രകാശശരീരധാരി ഫരിസ്ത… എന്റെ ഈ ദേഹത്തിൽ നിന്ന്… പുറത്തേക്ക് വരുന്നു… ഞാൻ ഫരിസ്ത… മുകളിലേക്ക് പറന്നുയരുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാൻ ഫരിസ്ത ഇപ്പോൾ… ഫരിസ്തകളുടെ അതിസുന്ദരമായ പ്രകാശ   ലോകത്ത് എത്തിയിരിക്കുന്നു…  ഇവിടെ ഓരോ ആത്മാവും… തന്റെ ഫരിസ്താ സ്വരൂപം ധാരണ ചെയ്ത്… സ്വയത്തിൽ ആനന്ദം നിറച്ച്… സന്തോഷത്തോടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ കാണുന്നു…  
സമീപം തന്നെ… അവ്യക്ത ബാബ്ദാദ… അനന്തമായ ശക്തികൾ നിറഞ്ഞ… പ്രകാശകിരണങ്ങൾ… നാലു ഭാഗത്തും വ്യാപിപ്പിച്ച്… വിശേഷ രൂപത്തിൽ… പ്രകാശിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ബാബയുടെ ദൃഷ്ടി ഇപ്പോൾ എന്നിലാണ്… ബാബ തന്റെ കൈകൾ നീട്ടി… എന്നെ സമീപത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്നു… ഞാൻ ഫരിസ്ത… ഇപ്പോൾ എന്റെ ബാബയുടെ സമീപത്താണ്… *ബാബ എന്നെ ആലിംഗനം ചെയ്യ്ത്…  സ്നേഹത്താൽ… സമ്പന്നമാക്കി കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐ 

🔥 ബാബയുടെ സർവ്വ ശക്തികളും…  അതിശക്തമായ കരണ്ടിന്റെ രൂപത്തിൽ… എന്നിലേക്ക് പ്രവഹിക്കുന്നത്… ഞാൻ അറിയുന്നു… ഞാൻ വളരെ ശക്തിശാലിയായി… അനുഭവം ചെയ്യുന്നു… *ഇപ്പോൾ ബാബ… അതിസുന്ദരമായ ഒരു സമ്മാനം നൽകി പറയുന്നു… “കുട്ടി, ഇത് ശുഭഭാവനാ ശുഭകാമനയുടെ സമ്മാനമാണ്… നിന്റെ  സംബന്ധ സമ്പർക്കത്തിൽ വരുന്ന…  ഓരോ ആത്മാവിന്നും… ഈ സമ്മാനം നൽകണം…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ബാബ്ദാദയിൽ നിന്ന്… ശുഭ ഭാവന… ശുഭകാമനാ… സുവർണ്ണ സമ്മാനം നേടിയ ഞാൻ …  സാകാരീ ലോകത്തിലേക്ക്… പ്രവേശിക്കുന്നു… *ഞാനെന്റെ ബ്രാഹ്മണ സ്വരൂപത്തിൽ സ്ഥിതി ചെയ്യ്ത്… ഈ ശുഭ ഭാവനാ… ശുഭ കാമന… സമ്മാനം… സംബന്ധ സമ്പർക്കത്തിൽ വരുന്ന സർവ്വ ആത്മാക്കൾക്കും… നൽകിക്കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥  ഞാൻ ആത്മാവ്… സംബന്ധ സമ്പർക്കത്തിൽ വരുന്ന… സർവ്വ ആത്മാക്കളെ പ്രതിയും… ശുഭവും ശുദ്ധവുമായ… ഭാവന വയ്ക്കുന്നു… എന്റെ പവിത്ര സങ്കല്പങ്ങളുടെ പ്രഭാവം… അന്യ ആത്മാക്കളിൽ എത്തിക്കുന്നു… *ശുദ്ധ സങ്കല്പങ്ങളാൽ… സർവ്വ ആത്മാക്കളുടെയും… മംഗളം ചെയ്തുകൊണ്ടിരിക്കുന്നു… സർവരെയും… സുഖ ശാന്തിയുടെ അനുഭവം ചെയ്യിക്കുന്നു…* ഇപ്പോൾ  എന്നിൽ വ്യർത്ഥത്തിന്… വരുവാൻ ഉള്ള സമയം പോലും ലഭിക്കുന്നില്ല… അത്രയും ഞാൻ വിശ്വ മംഗള കാര്യത്തിൽ ബിസി ആയിരിക്കുന്നു… ഇപ്പോൾ ഞാൻ… വ്യർത്ഥ മുക്ത  ആത്മാവ് ആയി തീർന്നിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 98

⭐☀️⭐☀️⭐☀️⭐☀️⭐ 21 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി ധ്യാനാഭ്യാസം* ⭐☀️⭐☀️⭐☀️⭐ ☀️⭐ 🌞  *മുഖ്യ ധാരണ* 🌞 🔱 *ഓർമ്മയിലൂടെ തന്നെയാണ് കർമ്മേന്ദ്രിയങ്ങൾ ശീതളവും, സതോഗുണിയുമായി മാറുന്നത്, അതിനാൽ ഈ പരിശ്രമം തന്നെ ചെയ്യണം.* ⭐☀️⭐☀️⭐☀️⭐☀️⭐ 🌞  *സ്വമാനം* 🌞 💥 *ഞാൻ സദാ ബാബയുടെ ഓർമ്മയിൽ ബിസിയായ ആത്മാവ്* ⭐☀️⭐☀️⭐☀️⭐☀️⭐ 🌞 *അഭ്യാസം* 🌞 ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ഞാൻ ഏകാന്തതയിൽ… ബാബയുടെ ഓർമ്മയിൽ ലയിച്ചിരിക്കുന്നു… ബാബ തന്റെ സ്നേഹം നിറഞ്ഞ ദൃഷ്ടി… എന്നിൽ പതിപ്പിച്ചു കൊണ്ടിരിക്കുന്നതായി ഞാൻ അനുഭവം ചെയ്യുന്നു… *മധുരമായ ദൃഷ്ടി എന്നിൽ പതിച്ചപ്പോൾ തന്നെ… ഞാൻ ഭാരരഹിതമായിത്തീരുന്നു… എന്റെ ബീജരൂപ സ്ഥിതിയിൽ സ്ഥിതിചെയ്യുന്നു…* ഞാൻ ഇങ്ങനെ അനുഭവം ചെയ്ത ഉടനെ തന്നെ… എന്റെ സമീപം ബാബയുടെ സാന്നിധ്യവും ഞാൻ അനുഭവിക്കുന്നു… ബാബയിൽ നിന്ന്… സർവ ശക്തികളുടെയും കിരണങ്ങൾ… നാലു ഭാഗവും വ്യാപിച്ചുകൊണ്ടിരിക്കുന്നു… അഗാധമായ ശാന്തിയുടെ അനുഭവം… അനുഭവിച്ചുകൊണ്ടിരിക്കുന്നു… ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ഗഹനമായ ശാന്തിയുടെ അനുഭവം ചെയ്തു ചെയ്തു… ഞാൻ ആത്മാ ഗോപി… എന്റെ ഗോപീവല്ലഭനായ ബാബയിൽ… അലിഞ്ഞുചേരുന്നു… ഈ കമ്പൈൻഡ് സ്ഥിതിയിൽ സ്ഥിതി ചെയ്ത ഉടനെ തന്നെ ഞാൻ ആത്മാവ്… ബാബയിൽ നിന്ന് വരുന്ന അനന്തശക്തികളും… എന്നിൽ നിറഞ്ഞു കവിയുന്നത്…അനുഭവം ചെയ്യുന്നു… പരമാത്മ ശക്തികൾ… എന്നിൽ നിറഞ്ഞ്… എന്നെ അതിശക്തിശാലിയാക്കി തീർക്കുന്നു… *എന്റെ ഗോപി വല്ലഭന്റെ പ്രേമം… അനന്ത കിരണങ്ങൾ ആയി… എന്നിൽ നിരന്തരം പതിച്ചുകൊണ്ടിരിക്കുന്നു…* ഞാൻ ആത്മാവ് അസീമ സുഖത്തിൽ.. ലയിച്ചിരിക്കുന്നു… ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ഈ അതീന്ദ്രിയ സുഖമയ സ്ഥിതിയുടെ… ആഴത്തിൽ പോയ ഞാൻ… വീണ്ടും എന്നെ എൻറെ ബ്രാഹ്മണ സ്വരൂപത്തിൽ കാണുന്നു… എന്റെ ഗോപികാവല്ലഭനായ ബാബയുടെ രഥത്തിൽ വിരാജിക്കുന്നതായും കാണുന്നു… ഈ മധുരമായ ഓർമ്മയോടൊപ്പം… ഞാൻ ആത്മാവ്… എന്റെ കർമ്മ ക്ഷേത്രത്തിലേക്ക് മടങ്ങുന്നു… *കർമ്മയോഗിയായി ഓരോ കർമ്മവും… എന്റെ ഗോപി വല്ലഭന്റെ ഓർമ്മയിൽ ചെയ്തുകൊണ്ട്… ഞാൻ ആത്മാവ് സദാ അതീന്ദ്രിയ സുഖം അനുഭവിച്ചു കൊണ്ടിരിക്കുന്നു…* ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 എന്റെ ദിലാരാമനായ ബാബയുടെ ഓർമ്മ എന്നെ പഴയ ദേഹത്ത് നിന്നും… ദേഹ സംബന്ധങ്ങളിൽ നിന്നും നഷ്ടമോഹയാക്കുന്നു… ഞാൻ ആത്മാഭിമാനിയായി തീരുന്നു… ദേഹത്തിൽ ഇരുന്നും ദേഹത്തിന് ഉപരിയായ സ്ഥിതി അനുഭവം ചെയ്യുന്നു… ഓരോ ചുവടിലും എന്റെ ബാബയുടെ കൈകൾ… ശിരസ്സിൽ അനുഭവം ചെയ്യുന്നു… *പരമാത്മാവിന്റെ ഓർമ്മ മാത്രമേ… ആത്മാവിനെ… കർമ്മ ബന്ധനങ്ങളിൽ നിന്നും മുക്തമാക്കൂ എന്ന് ഞാൻ തിരിച്ചറിയുന്നു…* അതിനാൽ സദാ,.. പരമാത്മാ ഓർമ്മയിൽ ഇരിക്കുന്നതിനുള്ള അഭ്യാസം… വർദ്ധിപ്പിക്കുക എന്നതാണ് ഇപ്പോൾ എന്റെ ലക്ഷ്യം… ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ഈ ലക്ഷ്യം നേടുന്നതിനായി… ഞാൻ ആത്മാവ്… ഈ ദേഹത്തിൽ വഹിച്ചു കൊണ്ടും… കേവലം ട്രസ്റ്റിയായി… ഒരോ കർമ്മവും… ചെയ്തു കൊണ്ടിരിക്കുന്നു… ഇവിടം വിശാലമായ ഒരു നാടകശാലയാണ്… ഞാൻ ഇവിടെ ശരീരം ധാരണ ചെയ്ത്… പാർട്ട് അഭിനയിച്ച് കൊണ്ടിരിക്കുന്നു… എനിക്ക് ബാബയുടെ ഓർമ്മയിൽ ഇരുന്ന്… പവിത്രമായി… തിരികെ വീട്ടിൽ പോകണം… ഈ കാര്യം സദാ സ്മൃതിയിൽ വെച്ച്… ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്ത്… ബിന്ദു രൂപിയായ ബാബയുടെ ഓർമ്മയിൽ ഇരുന്ന്… *ഈ നാടകത്തിലെ ഓരോ സീനും… സാക്ഷിയായി നോക്കി… ഓരോ കാര്യത്തിലും ബിന്ദു ഇടാനുള്ള അഭ്യാസം ചെയ്ത്… ഞാൻ എന്റെ ഓർമ്മയുടെ ചാർട്ട് വർദ്ധിപ്പിക്കാനുള്ള പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു…* ഓംശാന്തി.  ⭐☀️⭐☀️⭐☀️⭐☀️⭐

DAY 99

⭐☀️⭐☀️⭐☀️⭐☀️⭐ 22 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി ധ്യാനാഭ്യാസം* ⭐☀️⭐☀️⭐☀️⭐ ☀️⭐ 🌞  *മുഖ്യ ധാരണ* 🌞 🔱 *സത്യത്തിന്റെ കൂടെ തിരികെ പോകണം അതിനാൽ സദാ സത്യമായിരിക്കണം. ഒരിക്കലും അസത്യം പറയരുത്.* ⭐☀️⭐☀️⭐☀️⭐☀️⭐ 🌞  *സ്വമാനം* 🌞 💥 *ഞാൻ സത്യമായ ബ്രാഹ്മണ ആത്മാവ്* ⭐☀️⭐☀️⭐☀️⭐☀️⭐ 🌞 *അഭ്യാസം* 🌞 ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 *ഞാൻ സത്യമായ ബ്രാഹ്മണ ആത്മാവായി സദാ സ്ഥിതിചെയ്യും എന്ന് മനസാ പ്രതിജ്ഞ ചെയ്ത്… എന്റെ സത്യമായ ബാബയുടെ ഓർമ്മയിൽ ഇരിക്കുന്നു…* ദേഹാഭിമാനത്തിൽ വന്ന്… അറിഞ്ഞും… അറിയാതെയും… ചെയ്തിരുന്ന തെറ്റുകളെല്ലാം… ഓർമ്മയിൽ വരുന്നു… ആ ഓർമ്മകളിൽ എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു… ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 *ആ തെറ്റുകൾ എന്റെ ബാബയോട് ഏറ്റു പറഞ്ഞ്… ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നതിനായി… ഞാൻ ബാബയെ ആഹ്വാനം ചെയ്യുന്നു…* എന്റെ സങ്കല്പം ബാബയുടെ അടുത്ത് എത്തിയ ഉടനെ… ബാബ ബ്രഹ്മാബാബയോടൊപ്പം എന്റെ സമീപമെത്തുന്നു… എനിക്ക് ചുറ്റും ഒരു അലൗകിക ദിവ്യ പ്രകാശം പരക്കുന്നു… എന്നിൽ വിശേഷമായ ഒരു ശക്തി നിറയുന്നു… ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ആ ശക്തിശാലീ കിരണങ്ങൾ… എന്നെ വികർമ്മങ്ങളിൽ നിന്ന് മുക്തമാക്കി… ഭാരരഹിതമാക്കുന്നു… എന്റെ സാകാര ശരീരം ലുപ്തമായി… സൂക്ഷ്മ പ്രകാശ ശരീരമായി തീർന്നിരിക്കുന്നു… *എന്റെ ബാബ എന്നെ ഈ വികാരീ ലോകത്ത് നിന്നും… തന്റെ അലൗകിക ലോകത്തിലേക്ക് കൊണ്ട് പോകുന്നു…* ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ബാബ എന്നെ കൂടെ ഇരുത്തി… തന്റെ കൈകൾ എന്റെ മസ്തകത്തിൽ വെക്കുന്നു… എന്നിൽനിന്നും കണ്ണുനീർ വന്ന് കൊണ്ടിരിക്കുന്നു… *ഞാൻ ദേഹാഭിമാനത്തിൽ ഞാൻ എന്തെല്ലാം തെറ്റുകൾ ചെയ്തിരുന്നോവോ… അവയെല്ലാം ബാബയോട് ഏറ്റു പറയുന്നു…* ⭐☀️⭐☀️⭐☀️⭐☀️⭐ 🔥 ബാബയുടെ കൈകളിലൂടെ അനന്തമായ ശക്തികളുടെ… ജ്വാലാരൂപീ കിരണങ്ങൾ… എന്റെ മസ്തകത്തിലൂടെ… ശരീരം മുഴുവൻ വ്യാപിക്കുന്നു… *ഈ കിരണങ്ങൾ… എന്റെ തെറ്റുകൾ കാരണമുണ്ടായ വികർമ്മങ്ങളെ ഭസ്മമാക്കുന്നത്… ഞാൻ അറിയുന്നു…* ഞാൻ വളരെ ഭാരരഹിതമായി തീർന്നിരിക്കുന്നു… ഞാൻ ഇപ്പോൾ… എന്തെന്നില്ലാത്ത ആനന്ദം അനുഭവിച്ചു കൊണ്ടിരിക്കുന്നു… ⭐☀️⭐☀️⭐☀️⭐☀️⭐   🔥 ഞാൻ ഭാരരഹിതമായ… പ്രകാശശരീരവുമായി… സാകാരീ ലോകത്തിലെ എന്റെ സാകാരീ ശരീരത്തിൽ തിരികെ പ്രവേശിക്കുന്നു… എന്റെ ഈ ഭാരഹിതമായ പ്രകാശ ശരീരം… സദാ കൂടെ വെക്കുന്നതിനായി… ഞാൻ എന്റെ സത്യമായ സാഹിബിനോട്… ഓരോ കാര്യവും പറഞ്ഞ് വഴി തേടുന്നു… *”സത്യമായ ഹൃദയത്തിൽ സാഹിബ് വസിക്കുന്നു”… ഈ കാര്യം സദാ സ്മൃതിയിൽ വെച്ച്… ഞാൻ എന്റെ ബാബയോടൊപ്പം ആനന്ദത്തിൽ ഇരിക്കുന്നു…* ഓംശാന്തി. ⭐☀️⭐☀️⭐☀️⭐☀️⭐

Leave a comment

Design a site like this with WordPress.com
Get started