BK-ADVANCED 6

HOME

DAY 81

⭐☀️⭐☀️⭐☀️⭐☀️

04 / 10 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *സ്ലോഗൻ* 🌞

🔱 *വരദാനി ആയി ശുഭ ഭാവനയുടേയും ശുഭ കാമനയുടേയും വരദാനം കൊടുത്തു കൊണ്ടിരിക്കൂ.*

⭐☀️⭐☀️⭐☀️⭐☀️

🌞 *സ്വമാനം* 🌞

💥 *ഞാൻ വരദാനി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 *ഈ വരദാനീ സംഗമ യുഗത്തിൽ… എന്നെ വരദാനങ്ങളാൽ സമ്പന്നമാക്കുന്നതിനായി… വരദാതാവായ ബാബ എന്റെ സമീപം വന്നിരിക്കുന്നു…* ഞാൻ ആത്മാവ് എന്റെ ബാബയോടൊപ്പം… മുകളിലേക്ക് പറന്നുയരുന്നു… നദികളും… കുളങ്ങളും… പർവതങ്ങളും… ചാന്ദ്ര നക്ഷത്ര ഗണങ്ങളും… എല്ലാം മറികടന്ന് കാർമേഘങ്ങളുടെ ലോകത്തേക്ക്… ബാബ എന്നെ കൊണ്ടുപോകുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബയിൽ നിന്ന്… വരദാനങ്ങളുടെ വർഷം… എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നു… ഞാൻ ആ വരദാന മഴയിൽ… കുളിച്ചു കൊണ്ടിരിക്കുകയാണ്… എന്റെ സ്ഥൂല ശരീരം… പൂർണമായും… അപ്രത്യക്ഷമായിരിക്കുന്നു… *ഞാൻ ആത്മാവ്… ഈ ദേഹത്തിന്റെയും… കർമ്മേന്ദ്രിയങ്ങളുടേയും… ബന്ധനങ്ങളിൽ നിന്ന് വേറിട്ട്… തികച്ചും ഇന്ദ്രീയജിത്ത് ആയി മാറിയിരിക്കുന്നു…* ഞാൻ ആത്മാവ്… ആകാരി പ്രകാശ ശരീരം ധാരണ ചെയ്യുന്നു… എന്റെ പ്രകാശ ശരീരം ആയിരം ലൈറ്റുകൾക്ക് സമാനം പ്രകാശിച്ചു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ്… ദേഹത്തിന്റെ സ്മൃതിയിൽ നിന്നും വേറിട്ട് ഇരിക്കുന്നു… ദേഹത്തിൻറെ സ്മൃതി ത്യാഗം ചെയ്ത ഉടനെ തന്നെ… ഞാൻ ആത്മാവ്… ദേഹത്തിന്റെ സംബന്ധങ്ങളോടുള്ള മമത്വവും… ത്യാഗം ചെയ്യുന്നു… *ഞാൻ ലൗകിക അലൗകിക സംബന്ധങ്ങളുടെ മോഹത്തെ ത്യാഗം ചെയ്തു… നഷ്ടമോഹയായി തീർന്നിരിക്കുന്നു…* മഹാത്യാഗിയായ ഞാൻ… ജ്ഞാന, ഗുണ, ശക്തി സമ്പന്നമായി തീർന്നിരിക്കുന്നു… ഗുണ സ്വരൂപവും ധാരണാ സ്വരൂപവും ആയിത്തീർന്നിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ബാബ തന്റെ വരദാനീ ഹസ്തങ്ങൾ… എൻറെ ശിരസ്സിൽ വച്ച്… എന്നെ വരദാനങ്ങളാൽ സമ്പന്നമാക്കി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ് വരദാനീ മൂർത്തിയായി… അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു… *ഞാൻ… നിസ്വാർത്ഥ ഭാവത്തിൽ… ബാബയിൽ നിന്ന് ലഭിച്ച ഖജനാവ്… സർവ്വ ആത്മാക്കൾക്കും… ദാനമായി നൽകിക്കൊണ്ടിരിക്കുന്നു…* സർവ്വ ആത്മാക്കളെ പ്രതിയും… ശ്രേഷ്ഠ ശുഭ ഭാവന വച്ച് സർവ്വർക്കും മംഗളം ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ആത്മാവ് പരിധിയുള്ള കാമനകളിൽനിന്നെല്ലാം വേറിട്ട്… നിഷ്കാമ സേവനം ചെയ്തു കൊണ്ടിരിക്കുന്നു… *ഞാൻ ആത്മാവ് മഹാ ത്യാഗി യായി… മഹാദാനീ വരദാനീ സ്ഥിതിയുടെ അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 82

⭐☀️⭐☀️⭐☀️⭐☀️

*05 / 10 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *സ്ലോഗൻ* 🌞

🔱 *പരമാത്മാ സ്നേഹത്തില് മുഴുകൂ എങ്കില് ദുഃഖങ്ങളുടെ ലോകം മറക്കും*

⭐☀️⭐☀️⭐☀️⭐☀️

🌞 *സ്വമാനം* 🌞

💥 *ഞാൻ പരമാത്മാ സ്നേഹി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 *സ്നേഹ സാഗരമായ പരമാത്മാവിന്റെ സന്താനമായ… ഞാൻ ആത്മാവും…
ബാബയ്ക്ക് സമാനം… മാസ്റ്റർ സ്നേഹസാഗരമാണ്…* സർവ്വ ആത്മാക്കളെയും… ദുഃഖത്തിൽ നിന്നും മോചിപ്പിച്ച്… അവർക്ക് പരമാത്മാ സ്നേഹം നൽകുക എന്നത്… എന്റെ പരമമായ കർത്തവ്യമാണ്… എന്റെ കർത്തവ്യത്തെ പൂർത്തീകരിക്കുന്നതിനായി ഞാൻ… സങ്കല്പം വാക്ക് കർമ്മം എന്നിവയിൽ… പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ജ്യോതിർ ബിന്ദു ആത്മാവ്… മനസ്സിനെയും ബുദ്ധിയേയും… സർവ്വ കാര്യങ്ങളിൽ നിന്നും മോചിപ്പിച്ച്… എന്റെ ശിവ പിതാവിന്റെ അടുക്കലേക്ക് പോകുന്നതിനായി… തയ്യാറെടുക്കുന്നു… *ഞാൻ എന്റെ ശ്രദ്ധയെ… ഭൃകുടി മധ്യത്തിൽ കേന്ദ്രീകരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ് ഏകാഗ്രതയുടെ ശക്തിയാൽ… സെക്കൻഡിൽ ദേഹത്തിന്റെയും ലോകത്തിലേയും… സർവ്വ ആകർഷണങ്ങളിൽ നിന്നും മുക്തമായി… വേറിട്ടും സ്നേഹിയുമായ സ്ഥിതിയിൽ സ്ഥിതി ചെയ്യുന്നു… ദിവ്യ നേത്രത്തിലൂടെ… എന്റെ സമ്പൂർണ്ണ പ്രകാശിത സ്വരൂപത്തെ… സ്പഷ്ടമായി കാണുന്നു… *എന്റെ അതി സുന്ദരവും… വേറിട്ടതും സ്നേഹിയുമായ ഈ സ്വരൂപം… അഗാധമായ ശാന്തിയുടെ അനുഭവം ചെയ്യിച്ച് കൊണ്ടിരിക്കുന്നു…* ദേഹത്തിന്റെയും… ദേഹവുമായി ബന്ധപ്പെട്ട സർവ്വ വസ്തുക്കളുടെയും… ബന്ധനത്തിൽ നിന്ന്… ഞാൻ ആത്മാവ് പരിപൂർണ്ണമായും മുക്തമായിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… പരമ പിതാ പരമാത്മാവിന്റെ കൂടെ എന്നെ ദർശിക്കുന്നു… ഞാൻ തികച്ചും നിർസങ്കൽപ സ്ഥിതിയിലാണ്… യാതൊരുവിധ സങ്കല്പവും… ഇപ്പോൾ എന്നെ അലട്ടുന്നില്ല… എന്റെ ബാപ്പയും ഞാനും മാത്രം… *സ്നേഹ സാഗരനായ എന്റെ ബാബയുടെ കൂടെ ഇരുന്ന്… ഞാൻ ആത്മാവ് അഗാധമായ ശാന്തിയും… അതീന്ദ്രിയ സുഖവും… അനുഭവിച്ചുകൊണ്ടിരിക്കുന്നു…* ഞാൻ സർവ്വ ദുഃഖങ്ങളിൽ നിന്നും മുക്തമാകുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 പരമാത്മ ശക്തികളാൽ… സമ്പന്നമായ ഞാൻ ആത്മാവ്… വീണ്ടും എന്റെ കർമ്മ ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തുന്നു… എന്റെ ദേഹ രൂപി വസ്ത്രം ധാരണ ചെയ്ത്… ബഹുമതികളോടെ പാസാകുന്നതിനു വേണ്ടി… തീവ്ര പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുന്നു… *ഞാനിപ്പോൾ എന്റെ ഓരോ കർമ്മവും… പ്രാണപ്രിയനായ ശിവ ബാബയുടെ സ്നേഹത്തണലിൽ ഇരുന്ന് ചെയ്തുകൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 മനസാ വാചാ കർമ്മണാ എന്നിൽനിന്ന്…ഏതൊരു ആത്മാവിനും… ദുഃഖം നൽകാതിരിക്കാൻ ഞാൻ ആത്മാവ്… പരിപൂർണ്ണ ശ്രദ്ധ നൽകുന്നു… *സംബന്ധ സമ്പർക്കത്തിൽ വരുന്ന സർവ്വ ആത്മാക്കൾക്കും… പരമാത്മാ സ്നേഹത്തിന്റെ അലകൾ… ഞാൻ ആത്മാവ് നൽകി കൊണ്ടിരിക്കുന്നു…* സർവ്വരേയും ദുഃഖ മോചിതരാക്കി കൊണ്ടിരിക്കുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 83

⭐☀️⭐☀️⭐☀️⭐☀️

06 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *വരദാനം* 🌞

🔱 *മനസാ സങ്കല്പം അഥവാ വൃത്തിയിലൂടെ ശ്രേഷ്ഠ വൈബ്രേഷന്റെ സുഗന്ധം പരത്തുന്ന ശിവശക്തി കമ്പയിന്ഡായി ഭവിക്കൂ.*

⭐☀️⭐☀️⭐☀️⭐☀️

🌞 *സ്വമാനം* 🌞

💥 *ഞാൻ ശിവശക്തി കമ്പയിന്ഡ് സ്വരൂപധാരി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️

🔥 *ഞാൻ ശിവശക്തി കമ്പയിന്ഡ് സ്വരൂപധാരി ആത്മാവ്…* ഈ ശ്രേഷ്ഠ സ്വമാനത്തിൽ സ്ഥിതിചെയ്യുന്ന എന്നിൽ… പരം ധാമിൽനിന്ന് നിന്ന്… സർവ്വശക്തി വാനായ ശിവഭഗവാൻ… തന്റെ സർവ്വ ശക്തികളും ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അനുഭവം… ഞാൻ ആത്മാവ് ചെയ്തുകൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 പരമാത്മാവായ ശിവബാബയെ ഞാൻ… എൻറെ ശിരസ്സിന് മുകളിൽ കണ്ടുകൊണ്ടിരിക്കുന്നു… എനിക്ക് ചുറ്റും സർവ്വശക്തി കളുടെയും… ഒരു വലയം സൃഷ്ടിക്കപ്പെടുന്നത് ഞാൻ അറിയുന്നു… *ഞാൻ സ്വയം ശക്തി ശാലിയായി മാറിയതിനോടൊപ്പം… എന്റെ ചുറ്റുപാടുമുള്ള വായുമണ്ഡലം ശക്തിശാലിയാക്കി മാറ്റുകയും ചെയ്യുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 ഞാൻ ശിവശക്തി ദുർഗ സർവ്വ ശക്തി സമ്പന്നയായി… സർവ്വശക്തനായ പരംപിതാ പരമാത്മ ശിവഭഗവാനോടൊപ്പം… ലോകം മുഴുവൻ ചുറ്റി കറങ്ങുക യാണ്… *സർവ്വശക്തനായ ശിവബാബയിൽ നിന്ന്… നിരന്തരം സർവ്വശക്തികൾ എന്നിൽ പതിച്ചുകൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️

🔥 *എന്നിലൂടെ വിശ്വം മുഴുവൻ… ആ ശ്രേഷ്ഠ വൈബ്രേഷൻ വ്യാപിച്ചുകൊണ്ടിരിക്കുന്നു…*അശാന്തരായി ശാന്തിക്കായി അലഞ്ഞ… നിർബല ആത്മാക്കൾ… ശക്തിശാലികളായി മാറി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️

🔥 പരം പിതാ പരമാത്മ ശിവഭഗവാൻ സദാ എൻറെ കൂടെ തന്നെയുണ്ട്… ഞാൻ സദാ ആ സന്തോഷത്തിലും ലഹരിയിലും ഇരിക്കുന്നു…. സംബന്ധ സമ്പർക്കത്തിൽ വരുന്ന അനേകം ആത്മാക്കൾ…. എന്റെ സന്തോഷം കണ്ട്… ആ സന്തോഷത്തിന്റെ ഉറവിടം തേടി എത്തുന്നു… *എന്നെ പോലെ സർവ്വരേയും… ശ്രേഷ്ഠ യുഗത്തിലേക്ക് ശ്രേഷ്ഠരാക്കി മാറ്റുന്ന സേവയിൽ മുഴുകിയിരിക്കുകയാണ് ഞാൻ…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️

DAY 84

⭐☀️⭐☀️⭐☀️⭐☀️

07 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️

🌞 *മുഖ്യ ധാരണ* 🌞

🔱 *ഏറ്റവും അധികം ദുഖം നല്കുന്ന മുളളാണ് കാമവികാരം, ഇതിനുമേല് യോഗബലത്തിലൂടെ വിജയം പ്രാപ്തമാക്കി പതിതത്തില് നിന്നും പാവനമായിത്തീരണം.*

⭐☀️⭐☀️⭐☀️⭐☀️

🌞 *സ്വമാനം* 🌞

💥 *യോഗബലത്തിലൂടെ പതിതത്തിൽ നിന്നും പാവനമായ ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… തിളങ്ങുന്ന ഫരിസ്താ രൂപത്തിൽ ബാബ്ദാദയ്ക്ക് സമീപം ചെന്നിരിക്കുന്നു… ബാബ്ദാദ തന്റെ മോഹിനി സ്വരൂപത്തിലൂടെ… എന്നെ ആകർഷിച്ചുകൊണ്ടിരിക്കന്നു… *ബാബ തന്റെ പല വർണ്ണങ്ങളിലുള്ള കിരണങ്ങൾ… എന്നിൽ വർഷിച്ചുകൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… ഈ സുന്ദര ശീതള കിരണങ്ങൾ… എന്നിലേക്ക് ആവാഹിച്ച് കൊണ്ടിരിക്കുന്നു… ഞാൻ ആ ശീതള ഛായയിൽ… അന്തർമുഖിയായി ഇരിക്കുന്നു… ബാബയുടെ ഈ കിരണങ്ങൾ… എന്നിലെ എല്ലാ വികാരങ്ങളെയും… ഭസ്മമാക്കുന്നു… *ഞാൻ ആത്മാവ്… സമ്പൂർണ്ണ പവിത്രതയുടെ… അനുഭവം ചെയ്തുകൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… ബാബയുടെ സ്നേഹത്തിൽ… ലയിച്ച് ഇരിക്കുകയാണ്…
*ബാബ എനിക്ക് മന്മനാഭവ മന്ത്രം പക്കയാക്കി… ബാബയെ ഫോളോ ചെയ്യാനുള്ള… ശിക്ഷണം നൽകിക്കൊണ്ടിരിക്കുന്നു…* ഞാൻ ആത്മാവ്… ജ്ഞാന സാഗരമായ… ബാബയുടെ ഗുണങ്ങളും… ശക്തികളും… സ്വയത്തിൽ നിറച്ച്… ഗുണവാനും ശക്തിവാനും… ആയിക്കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബ എന്നെ കമലപുഷ്പ സമാനം… പവിത്രമാക്കി മാറ്റിയിരിക്കുന്നു… ഈശ്വരീയ ജ്ഞാനങ്ങളാൽ അലങ്കരിച്ചു കൊണ്ടിരിക്കുന്നു… *ഞാൻ ആത്മാവ്… ഒരേയൊരു ബാബയുടെ… ലഹരിയിൽ മുഴുകിയിരിക്കുകയാണ്…* പ്രിയങ്കരനായ ബാബയെ ഫോളോ ചെയ്ത്… ബാബയുടെ സഹയോഗിയായി തീർന്നിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐
🔥 ഞാൻ ആത്മാവ്… ബാബയുടെ ഓർമ്മയിൽ മുഴുകിയിരുന്ന്… അതിശയകരമായ ഒരു സ്ഥിതിയുടെ അനുഭവം… ചെയ്തുകൊണ്ടിരിക്കുന്നു… എന്നിൽനിന്നും *പവിത്രതയുടെ തരംഗങ്ങൾ… നാലു ഭാഗത്തേക്കും വ്യാപിച്ചുക്കൊണ്ടിരിക്കുന്നു…*
വായു മണ്ഡലം പാവനമായി തീരുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബയെന്നെ ദിവ്യ ഗുണങ്ങളാൽ… അലങ്കരിച്ചിരിക്കുന്നു… ലോകത്തിലെ ഒരു അമൂല്യ രത്നമാക്കിയിരിക്കുന്നു… ഞാൻ ഇപ്പോൾ… എന്റെ ബാബയോട് പ്രതിജ്ഞ ചെയ്യുന്നു… *എന്റെ ഓരോ ശ്വാസവും… ഓരോ സങ്കല്പവും… ഈശ്വരിയ ഓർമ്മയിൽ ആയിരിക്കും… ഓരോ ചുവടും… ബാബയുടെ ഓർമ്മയിൽ ആയിരിക്കും…* ഞാൻ സത്യമായ സഹയോഗി ആയിരിക്കും… ഒരേയൊരു ബാബയെ… മനസ്സിൽ പ്രിയതമനാക്കി വെക്കും…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *എന്റെ മനസ്സും ബുദ്ധിയും… സദാ ഞാൻ ഈ പ്രിയതമന് മുന്നിൽ സമർപ്പിക്കുന്നു…* ഒരേയൊരു ബാബ… രണ്ടാമതൊരാളില്ല… സദാ സന്തുഷ്ടനായി… ഈശ്വരീയ ഓർമ്മയിൽ കർമ്മങ്ങൾ ചെയ്ത്… മുന്നോട്ട് പോയി കൊണ്ടിരിക്കുന്നു. ഓം ശാന്തി
⭐☀️⭐☀️⭐☀️⭐☀️

DAY 85

⭐☀️⭐☀️⭐☀️⭐☀️⭐

08 / 10 / 20 *മുരളിയുടെ മുഖ്യ സാരം ആധാരമാക്കി ധ്യാന അഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *മുഖ്യ സാരം* 🌞

🔱 *ബാബ വന്നിരിക്കുകയാണ്, നിങ്ങളെ വളരെ താല്പര്യത്തോടെ പഠിപ്പിക്കുന്നതിന്, താല്പര്യത്തോടെ നിങ്ങളും പഠിക്കൂ-സ്വയംഭഗവാനാണ് നമ്മേ പഠിപ്പിക്കുന്നതെന്നലഹരിയുണ്ടാവണം.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ ഈശ്വരിയ വിദ്യാർത്ഥി ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ് ഈശ്വരീയ വിദ്യാർത്ഥി എന്ന സ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു… ഞാൻ ഞാൻ പ്രിയങ്കരനായ… പരമ ശിക്ഷകനായ… ശിവ ബാബയുടെ… തണലിനു താഴെ… ഇരിക്കുന്ന അനുഭവം ചെയ്യുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഏതൊരു ഭഗവാനേ ആണോ… ലോകർ അന്വേഷിച്ചു നടക്കുന്നത്… ആ ഭഗവാനാണ്… എന്നെ വന്ന് പഠിപ്പിക്കുന്നത്… ഈ അവിനാശീ പഠനം പഠിച്ച്… ഞാൻ ഭാവിയിലെ… വിശ്വമഹാറാണി ആയി തീരുന്നു… ഈ ചിന്ത മനസ്സിൽ വന്നപ്പോൾ തന്നെ… ഒരു അലൗകികമായ ലഹരി എന്നിൽ നിറയുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആ ജ്ഞാന സാഗരന്റെ ഓർമ്മയിൽ… എന്റെ മനസ്സിനെയും ബുദ്ധിയേയും… ഏകാഗ്രമാക്കുന്നു… *എന്റെ ആത്മീയ പിതാവുമായി… മിലനം നടത്തുന്നതിനായി… ഞാൻ ഒരു ചൈതന്യ നക്ഷത്ര രൂപത്തിൽ… ഈ ദേഹത്തിൽ നിന്ന് പുറത്തുകടന്ന്… മുകളിലേക്ക് പറന്നുയരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… ജ്ഞാന സാഗരനായ ശിവ പിതാവിന്റെ സമീപം എത്തി ചേരുന്നു… ഈ ശാന്തി ധാമിൽ പ്രവേശിച്ചപ്പോൾ തന്നെ… എന്നിലേക്ക് ശാന്തിയുടെ കിരണങ്ങൾ… പ്രവഹിക്കുന്നത് ഞാൻ അറിയുന്നു… ഞാനിപ്പോൾ ശാന്തിയുടെ അഗാധമായ ശീതളത… അനുഭവിച്ചുകൊണ്ടിരിക്കുന്നു
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ശാന്തിയുടെ ഗഹനമായ അനുഭൂതി ചെയ്ത് ഞാൻ ആത്മാവ്… ജ്ഞാന, ഗുണ, ശക്തികളുടെ… സാഗരമായ എന്റെ ശിവ പിതാവിൻറെ… ജ്ഞാന ഖജനാവിനാൽ… എന്റെ ബുദ്ധി രൂപി സഞ്ചി നിറക്കുന്നതിനും… സ്വയം ഗുണങ്ങളാലും… ശക്തികളാലും… സമ്പന്നമാകുന്നതിനും വേണ്ടി… ശിവ പിതാവിൻറെ സമീപം ചെന്നിരിക്കുന്നു… *പല വർണ്ണത്തിലുള്ള… കിരണങ്ങളുടെ രൂപത്തിൽ… ജ്ഞാന… ശക്തി… ഗുണങ്ങളുടെ… പ്രവാഹം എന്നിൽ വന്ന്… പതിച്ചുകൊണ്ടിരിക്കുന്നു…* ബാബ എന്നെ തനിക്ക് സമാനം… മാസ്റ്റർജ്ഞാന സാഗരനായി… മാറ്റിക്കൊണ്ടിരിക്കുകയാണ്…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 സർവ്വഗുണ ശക്തി സമ്പന്നനായി… ഞാൻ ആത്മാവ്… ബുദ്ധി രൂപി സഞ്ചി… ജ്ഞാന ഖജനാവിനാൽ നിറച്ച്… തിരികെ കർമ്മ ക്ഷേത്രത്തിൽ മടങ്ങിയെത്തുന്നു… “ഞാൻ ഈശ്വരീയ വിദ്യാർത്ഥിയാണ്” സദാ ഈ സ്മൃതിയിൽ ഇരുന്ന്… *ഞാൻ ആത്മാവ്… ജ്ഞാന സാഗരനായ… എന്റെ പിതാവിൽനിന്ന്… പ്രതിദിനം മുരളിയിലൂടെ ലഭിക്കുന്ന… ജ്ഞാന ധനത്തെ… ഈ ബ്രാഹ്മണ ജീവിതത്തിൽ ധാരണ ചെയ്ത്… ജ്ഞാന സ്വരൂപ ആത്മാവായി തീർന്നിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 പരമാത്മാ ജ്ഞാനത്തെ… എന്റെ കർമ്മ ക്ഷേത്രത്തിൽ… അഥവാ കാര്യ വ്യവഹാരങ്ങളിൽ പ്രയോഗിച്ച്… എന്റെ ഓരോ സങ്കല്പം… വാക്ക്… കർമ്മം… വ്യർത്ഥ മുക്തമായിത്തീർന്നിരിക്കുന്നു… ഞാൻ സമർത്ഥ ആത്മാവായി തീർന്നിരിക്കുന്നു… *ജ്ഞാനത്തിന്റെ ഓരോ പോയിന്റും… എന്റെ ജീവിതത്തിൽ ധാരണ ചെയ്ത്… ഞാൻ ആത്മാവ്… ജ്ഞാന സമ്പന്നനായി തീർന്നിരിക്കുന്നു…* ഓം ശാന്തി
⭐☀️⭐☀️⭐☀️⭐☀️⭐

DAY 86

⭐☀️⭐☀️⭐☀️⭐☀️⭐

09 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *വരദാനം* 🌞

🔱 *സ്വസ്ഥിതിയിലൂടെ പരിതസ്ഥിതിയുടെ മേൽ വിജയം പ്രാപ്തമാക്കുന്നവരായ സംഗമയുഗീ വിജയീ രത്നമായി ഭവിക്കട്ടെ.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ സംഗമയുഗീ വിജയീ രത്നം*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ വിജയീ ആത്മാവാണ്… ഇപ്പോൾ മാത്രമല്ല കൽപ്പകല്പം വിജയീ ആത്മാവാണ്… ബാബ്ദാദ തന്റെ ആത്മീയ ദൃഷ്ടിയിലൂടെ… എനിക്ക് “വിജയീ ഭവ” എന്ന വരദാനം നൽകുന്നു… ബാബ്ദാദയിൽ നിന്ന് ഈ വരദാനം നേടിയ ഞാൻ ആത്മാവ്… മാസ്റ്റർ സർവ്വശക്തിവാൻ സ്ഥിതിയുടെ… ശക്തി ശാലി അനുഭവം ചെയ്യുന്നു… *സദാ മാസ്റ്റർ സർവ്വശക്തിവാൻ… എന്ന സ്ഥിതിയിൽ ഇരിക്കുന്ന ഞാൻ ആത്മാവ്… മായാജീത്ത് ആയി തീരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… സമ്പൂർണ്ണ നിശ്ചയ ബുദ്ധിയുടെ ഈ അവസ്ഥയിൽ… അത്യന്തം സുഖദായിയായ ആത്മീയ ലഹരിയുടെ… അനുഭവം ചെയ്യുന്നു… *ഞാൻ ആത്മാവ്… എന്റെ കർമ്മ ക്ഷേത്രത്തിലെ… ഓരോ കർമ്മവും… വിജയീമൂർത്തി സ്ഥിതിയുടെ ലഹരിയിൽ… ചെയ്തുകൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 സദാ ബാബ്ദാദയുടെ തണലിൽ ഇരുന്ന് കർമ്മങ്ങൾ ചെയ്യുന്നതിനാൽ… ഓരോ കർമ്മത്തിലും സഫലത നേടിക്കൊണ്ടിരിക്കുന്നു… *”സ്വയം ഭഗവാൻ കൂട്ടുകാരനായി എന്റെ കൂടെയുണ്ട്…” എന്ന ലഹരി നിർഭയമായി കർമ്മങ്ങൾ ചെയ്ത്… മയാജീത്ത് സ്ഥിതിയുടെ അനുഭവം ചെയ്യിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ പരമ പവിത്ര ആത്മാവ് … സ്വയത്തിൽ നിശ്ചയത്തിന്റെയും… ധൈര്യത്തിന്റെയും… ശക്തിയുടെ അനുഭവം ചെയ്യുന്നു… കഴിഞ്ഞതിന് ഫുൾസ്റ്റോപ്പ് ഇട്ട്… മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു… *എല്ലാ ചിന്തകളും ബാബ്ദാദയ്ക്ക് നൽകി… വളരെ ഭാരരഹിതമായി തീർന്നിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഇപ്പോൾ ഞാൻ ആത്മാവ്… എന്റെ ഓരോ കർമ്മത്തിലും…. ധൈര്യത്തിന്റെ… ഓരോ ചുവട് വയ്ക്കുമ്പോൾ… ആയിരം മടങ്ങ് ബാബ്ദാദയുടെ സഹായം ലഭിക്കുന്നു… *എന്റെ ഈ അലൗകിക ബ്രാഹ്മണ ജീവിതം… സമ്പൂർണ്ണ നിർവിഘ്നമായിത്തീരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഏത് പരിസ്ഥിതിയിലും സർവ്വശക്തിവാൻ സ്ഥിതിയിൽ സ്ഥിതി ചെയ്ത്… നേരിടുന്നു… ഞാൻ ആത്മാവ്… വിജയ മാലയിലെ 108 മണിയിലെ മണിയായി… അനുഭവം ചെയ്യുന്നു…* ഞാൻ കല്പ കല്പ വിജയീ ആത്മാവ്… എന്ന ലഹരിയിൽ സദാ സ്ഥിതി ചെയ്യുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 87

⭐☀️⭐☀️⭐☀️⭐☀️⭐

10 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി യോഗാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *മുഖ്യ ധാരണ* 🌞

🔱 *സത്യം-സത്യമായ വൈഷ്ണവനാകണം. ഒരു ഹിംസയും ചെയ്യരുത്.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ ആത്മാവ് സത്യം സത്യമായ വൈഷ്ണവൻ*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ ബാബയുമായി മിലനം ആഘോഷിക്കുന്നതിനായി… ഞാൻ ആത്മാവ് പറന്നുയരുന്നു… ഞാൻ എന്റെ ബാബയുടെ കൈകളിൽ പോയി ചേർന്നണയുന്നു… ബാബയുടെ കൈകളുമായി കൈകൾ ചേർത്ത്… *ഞാനും ബാബയും ആത്മീയ സംഭാഷണത്തിൽ മുഴുകുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്നിൽ ജ്ഞാന രത്നങ്ങൾ വർഷിച്ചു കൊണ്ട് ബാബ പറയുന്നു – “മധുരമായ കുട്ടി നീ ഈശ്വരനെ നേടി… *ഇനി ശ്രീമതം അനുസരിച്ച് നടന്ന്… സത്യം സത്യമായ് വൈഷ്ണവൻ ആയിത്തീരണം…* ഇതുവരെ പിൻതുടർന്നിരുന്ന വികാരി ജീവിതത്തെ… സമ്പൂർണമായും ത്യാഗം ചെയ്യണം… ദേവ കുലത്തിൽ വരുന്നതിനായി… സുഗന്ധമുള്ള പുഷ്പം ആയി മാറണം…”
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ പ്രിയപ്പെട്ട ബാബാ… അങ്ങ് വരുന്നതുവരെ… എന്റെ ജീവിതം വികാരങ്ങളാൽ ദുർഗന്ധ പൂരിതമായിരുന്നു… ഇപ്പോൾ അങ്ങെന്റെ ജീവിതം… സുഗന്ധപൂരിതം ആക്കിയിരിക്കുന്നു… *ദേവതയാകാനുള്ള ലക്ഷ്യം നൽകി… എന്നെ സൗഭാഗ്യശാലിയാക്കിയിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബ തന്റെ വരദാനീ ഹസ്തങ്ങൾ എന്റെ ശിരസ്സിൽ വെച്ച് പറയുന്നു… ശ്രീമതം ഹൃദയത്തിൽ സൂക്ഷിക്കൂ… *ദേവതാ സംസ്കാരം ധാരണ ചെയ്യൂ…* സദാ സന്തുഷ്ടതയുടെ പുഞ്ചിരി വിടർത്തി നിൽക്കൂ… സത്യയുഗീ ലോകത്തെ സ്വരൂപം ഭാവനയിൽ ദർശിക്കൂ…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ പ്രിയങ്കരനായ ബാബ… ഞാൻ എന്റെ ദേഹവും… ലോകത്തിലെ വസ്തുക്കളും ആയുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരിക്കുന്നു… *അങ്ങ് വന്ന് എന്നിൽ… ദേവതാ ഗുണങ്ങൾ നിറച്ചു തന്നിരിക്കുന്നു…* മുഴുവൻ കല്പത്തിലേക്കും… എന്റെ ഭാവി സമ്പന്നമാക്കി തന്നിരിക്കുന്നു… എന്റെ രോമരോമങ്ങളിൽ അങ്ങയുടെ സ്നേഹം നിറഞ്ഞിരിക്കുന്നു… ഞാൻ വളരെ വളരെ സന്തുഷ്ടയാണ്…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബ എനിക്ക് സ്നേഹ ദൃഷ്ടി നൽകി പുഞ്ചിരിയോടെ പറയുന്നു “എന്റെ അതി സ്നേഹിയായ കുട്ടി… ശ്രീ മതത്തിന്റെ സത്യമായ വഴിയിലൂടെ നടന്ന്… ദൈവിക സൗന്ദര്യം നേടിയെടുക്കൂ… സത്യമായ സ്നേഹം ചൊരിയൂ… സ്വർഗത്തിലെ സത്യമായ സുഖത്തിന്റെ അധികാരിയാകൂ… *വികാരീ ജീവിതത്തെ ഉപേക്ഷിച്ച്… സത്യമായ വൈഷ്ണവനായി… വിഷ്ണു കുലത്തിൽ വരുന്നതിന്റെ ഭാഗ്യം നേടൂ…*”
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ ബാബാ… അങ്ങ് അളവറ്റ ജ്ഞാനരത്നങ്ങൾ എന്നിൽ ചൊരിഞ്ഞ്… എന്നെ പരിധിയില്ലാത്ത ജ്ഞാനിയാക്കി മാറ്റി… ജ്ഞാനത്തിന്റെ മൂന്നാം നേത്രം നൽകി… എന്നെ ത്രിനേത്രിയാക്കി… *ഈ നേത്രത്തിലൂടെ… ഞാൻ ആത്മാവ്… എന്റെ അതിസുന്ദരമായ വിഷ്ണു കുലത്തെ കണ്ട്… പുളകിതമായി കൊണ്ടിരിക്കുന്നു…* ഇപ്രകാരം മധുരമായ ആത്മീയ സംഭാഷണം നടത്തി തൃപ്തിയായി ഞാൻ ആത്മാവ് സ്ഥൂല ലോകത്ത് തിരിച്ചെത്തുന്നു… ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 88

⭐☀️⭐☀️⭐☀️⭐☀️⭐

11 / 10 / 20 *മുരളിയുടെ വരദാനം ആധാരമാക്കി ധ്യാനാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *വരദാനം* 🌞

🔱 *5 വികാരങ്ങളുടെ രൂപത്തിലുള്ള ശത്രുവിനെ പരിവര്ത്തനപ്പെടുത്തി സഹയോഗിയാക്കി മാറ്റുന്ന മായാജീത്ത് ജഗത്ജീത്തായി ഭവിക്കട്ടെ.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ മായാജീത്ത് ജഗത്ജീത്ത് ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ഞാൻ ആത്മാരൂപീ സർപ്പം… ആഗ്രഹങ്ങളും… ആസക്തികളും ആകുന്ന… വികാരങ്ങളുടെ വിഷത്താൽ… നിറഞ്ഞ് ഇരിക്കുകയായിരുന്നു…* ഞാൻ മധുരമായ ഒരു മകുടിനാദം കേൾക്കുന്നു… ആ നാദത്താൽ ആകർഷിക്കപ്പെട്ട്… ആ ദിശയിലേക്ക് പോയി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 സർവ്വശക്തിവാൻ ഭോലേനാഥ് ബാബ… ഒരു വൃക്ഷ ചുവട്ടിൽ ഇരുന്ന്… മുരളിയാകുന്ന മകുടി വായിച്ചു കൊണ്ടിരിക്കുന്നു… *ഞാൻ ആത്മ രൂപി സർപ്പം… മധുര മുരളീ മകുടീ നാദത്തിനൊപ്പം… നൃത്തം ചെയ്തുകൊണ്ടിരിക്കുന്നു…* മധുര മുരളി നാദത്തിൽ മുഴുകിയിരിക്കുന്ന… ആത്മാരൂപീ സർപ്പം ആകുന്ന എന്റെ… ദേഹമാകുന്ന തോൽ ഉരിഞ്ഞു പോയി കൊണ്ടിരിക്കുന്നു… ഞാൻ ദേഹബോധത്തിൽ നിന്നും മുക്തമാകുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ബാബ മുരളിയാകുന്ന മകുടി ഊതി ഊതി… എന്നെ കീഴ്പ്പെടുത്തി…. എന്റെ വിഷപല്ലുകൾ പറിച്ചെടുത്തു…*
മുഴുവൻ വിഷത്തെയും പുറത്തേക്കെടുത്തു കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ജന്മ ജന്മാന്തരങ്ങളായി ഞാൻ ആത്മാവ്… മായാ രാവണന്റെ തടവറയിലായിരുന്നു… വികാരങ്ങൾക്ക് വശപ്പെട്ടു… വികർമ്മങ്ങൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു… വികാരങ്ങളുടെ ബന്ധത്തിൽ… ബന്ധിക്കപ്പെട്ടു നടക്കുകയായിരുന്നു… *മായാ രാവണന്റെ ദംശനമേറ്റ്… എന്നിൽ കാമ ക്രോധ ലോഭ മോഹ അഹങ്കാരങ്ങളാകുന്ന വിഷം… നിറഞ്ഞ് ഇരിക്കുകയായിരുന്നു…* ഞാൻ ആത്മാവ്… ഇന്ദ്രിയങ്ങളുടെ ആകർഷണ വലയത്തിൽ… കുടുങ്ങി കിടക്കുകയായിരുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *അതി സ്നേഹിയായ എന്റെ ബാബയിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന കിരണങ്ങൾ… ആത്മാ രൂപീ സർപ്പമായ എന്നിൽ നിന്ന്… വികാരരൂപീ വിഷത്തെ പുറത്തേക്ക് കളയുകയാണ്…* ഞാൻ ആത്മാവ്… വികാരങ്ങളുടെ രൂപത്തിലുള്ള ശത്രുവിനെ പരിവർത്തനപ്പെടുത്തി… സഹയോഗി സ്വരൂപമാക്കി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 കാമ വികാരത്തെ ശുഭ കാമനയുടെ രൂപത്തിൽ… ക്രോധത്തെ ആത്മീയ ലഹരിയുടെ രൂപത്തിൽ… ലോഭത്തെ അനാസക്ത വൃത്തിയുടെ രൂപത്തിൽ… മോഹത്തെ സ്നേഹത്തിന്റെ രൂപത്തിൽ… ദേഹാഭിമാനത്തെ സ്വഅഭിമാനത്തിന്റെ രൂപത്തിലേക്ക് പരിവര്ത്തനം ചെയ്യത്… *ഞാൻ ആത്മാവ് മായാജീത്തും ജഗത്ജീത്തും ആയി കൊണ്ടിരിക്കുന്നു…*
ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 89

⭐☀️⭐☀️⭐☀️⭐☀️⭐

12 / 10 / 20 *മുരളിയുടെ സ്ലോഗൻ ആധാരമാക്കി ധ്യാനാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *സ്ലോഗൻ* 🌞

🔱 *പ്രാപ്തികളെ സദാ മുന്നിൽ വെക്കൂ, എങ്കിൽ ബലഹീനതകൾ സഹജമായി സമാപ്തമാകും.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ സർവ്വ പ്രാപ്തി സമ്പന്ന ആത്മാവ്*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 സദാ സർവ്വ പ്രാപ്തി സമ്പന്ന സ്ഥിതിയിൽ ഇരുന്ന്… ബലഹീനതകൾ സമാപ്തമാക്കുക എന്ന ലക്ഷ്യം… ബാബ സർവ്വ ബ്രാഹ്മണ കുട്ടികൾക്കും നൽകിയിട്ടുണ്ട്… ആ ലക്ഷ്യം നേടുന്നതിനായി… ഞാൻ ആത്മാവ്… സർവ്വ പ്രാപ്തി സമ്പന്നമായി തീരേണ്ടതുണ്ട്…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… പരമാത്മാ പ്രാപ്തികളാൽ സമ്പന്നമാകുന്നതിന് വേണ്ടി… ശ്രേഷ്ഠ സ്വമാനത്തിന്റെ സീറ്റിൽ സ്ഥിതിചെയ്യുന്നു… *എന്റെ മനസ്സിനെയും ബുദ്ധിയേയും… പരമാത്മാവിന്റെ ഓർമയിൽ… സ്ഥിരമാക്കുന്നു…* ഞാൻ ആത്മാവ്… എന്റെ നിരാകാര ബിന്ദു രൂപത്തിൽ സ്ഥിതി ചെയ്ത്… പൂർണ ശ്രദ്ധയും… നിരാകാര ബിന്ദുരൂപീ ബാബയിൽ ഏകാഗ്രമാക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *പരമാത്മ പ്രാപ്തികളുടെ അനുഭവം… എന്നിൽ സഹജമായി ഉണ്ടാകുന്നു…* പരമാത്മ സ്നേഹത്താലും… പരമാത്മാ പ്രാപ്തികളാലും… സ്വയം സമ്പന്നമാകുന്നതിന് വേണ്ടി… ഞാൻ ആത്മാവ് വിദേഹിയായി… ദേഹത്തിന്റെയും ദേഹത്തിന്റെ സർവ്വ ബന്ധനങ്ങളിൽ നിന്നും മുക്തമായി… എന്റെ വിദേഹീ പിതാവിന്റെ സമീപത്തേക്ക്… യാത്ര തിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എന്റെ പിതാവായ പരമാത്മാ ശിവഭഗവാൻ… ഇരുകൈകളും നീട്ടി എന്നെ സ്വീകരിക്കുന്നു… തന്റെ സമീപം എന്നെ ഇരുത്തി… സർവ്വജന ഖജനാവുകളും… എനിക്കു മുന്നിൽ തുറന്നു വയ്ക്കുന്നു… *ഞാൻ സ്വയം സർവ്വഖജനാവിനാലും… സമ്പന്നമായി തീരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 സ്നേഹസാഗരനായ ബാബയിൽ നിന്നും… എന്നിൽ പരധിയില്ലാത്ത സ്നേഹവും…
ശക്തികളും നിറച്ച്…തൃപ്തനായി ഞാൻ ആത്മാവ്… പരംധാമിൽ നിന്നും… താഴേക്ക് ഇറങ്ങുന്നു… *പ്രകാശമയമായ ഫരിസ്താ സ്വരൂപം ധരിച്ച്… ഈശ്വരീയ വരദാനങ്ങളാൽ സമ്പന്നമാകുന്നതിനായി… സൂക്ഷ്മ വതനത്തിൽ എത്തിച്ചേരുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 സൂക്ഷ്മ വതനത്തിൽ… ബാബ്ദാദയുടെ സമീപം ഇരുന്ന്… ആ വരദാനീ ഹസ്തങ്ങളിൽ നിന്ന് വരദാനങ്ങൾ സ്വീകരിച്ച്… ഞാൻ ഫരിസ്ത… സ്വയം സമ്പന്നമായി കൊണ്ടിരിക്കുന്നു… *ബാബ തന്റെ ആത്മീയ ദൃഷ്ടിയിലൂടെ… എന്നിൽ അനന്ത ശക്തികൾ… നിറച്ചു കൊണ്ടിരിക്കുന്നു…* സർവ്വ പ്രാപ്തി സമ്പന്ന സ്വരൂപമായി ഞാൻ ആത്മാവ്… സർവ ബലഹീനതകളിൽ നിന്നും മുക്തമാകുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബ്ദാദയോടൊപ്പം… കമ്പൈന്റ് സ്വരൂപത്തിൽ സ്ഥിതിചെയ്യ്ത്… ഇപ്പോൾ ഞാൻ ആത്മാവ്… വിശ്വം മുഴുവൻ ചുറ്റി കറങ്ങുന്നു… *നാലു ഭാഗത്തും ബലഹീന ആത്മാക്കളെ കണ്ടുകൊണ്ടിരിക്കുന്നു…* ഈ ദു:ഖികളും… അശാന്തരുമായ… ആത്മാക്കളെ സന്തുഷ്ടരാക്കുന്നതിനായി… ഞാൻ ആത്മാവ് ബാബയിൽ നിന്ന്… സർവ്വ ശക്തികളും എടുത്ത്… ഈ ആത്മാക്കൾക്ക്… നൽകി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ബാബയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്ന… സർവ്വ ശക്തികളുടെയും കിരണങ്ങൾ… എന്നിലൂടെ സർവ്വ ആത്മാക്കളിലേക്കും… ഒഴുകിക്കൊണ്ടിരിക്കുന്നു… *പവിത്രത… സുഖം… ശാന്തി… പ്രേമം… ആനന്ദം… ശക്തികൾ… എന്നിവയാൽ സമ്പന്നമായ ഈ കിരണങ്ങൾ… സർവ്വ ആത്മാക്കളെയും… സന്തുഷ്ടരാക്കി കൊണ്ടിരിക്കുന്നു…* പരമാത്മാ പ്രാപ്തികളുടെ അനുഭവം ചെയ്ത അവരെല്ലാം തൃപ്തരായിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ആത്മാവ്… എന്റെ ബ്രാഹ്മണസ്വരൂപത്തിലേക്ക് മടങ്ങുന്നു… സ്വയത്തെ പരമാത്മാ പ്രാപ്തികളാൽ സദാ സമ്പന്നമാക്കി… സന്തുഷ്ട മണിയായി… സ്വയത്തിൽ… സേവനത്തിൽ… സംബന്ധ സമ്പർക്കത്തിൽ… സന്തുഷ്ടതയുടെ അനുഭവം ചെയ്യിച്ച്… *ഇപ്പോൾ ഞാൻ ആത്മാവ്… സമ്പർക്കത്തിൽ വരുന്ന സർവ്വ ആത്മാക്കൾക്കും… ഈശ്വരീയ സ്നേഹം നൽകി… സർവ്വരുടെ ജീവിതത്തെയും… സന്തോഷത്താൽ സമ്പന്നമാക്കി… സർവ്വ ബലഹീനതകളിൽ നിന്നും മുക്തിമാക്കി കൊണ്ടിരിക്കുന്നു…* ഓംശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

DAY 90

⭐☀️⭐☀️⭐☀️⭐☀️⭐

13 / 10 / 20 *മുരളിയുടെ മുഖ്യ ധാരണ ആധാരമാക്കി ധ്യാനാഭ്യാസം*

⭐☀️⭐☀️⭐☀️⭐ ☀️⭐

🌞 *മുഖ്യ ധാരണ* 🌞

🔱 *ഒരു ബാബയുടെ മതത്തിലൂടെ നടന്ന് സദാ സന്തുഷ്ടമായിരുന്ന് സന്തോഷീ ദേവിയാകണം.*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *സ്വമാനം* 🌞

💥 *ഞാൻ ആത്മാവ് സദാ സന്തുഷ്ടതയുടെ ഊഞ്ഞാലിൽ ആടുന്ന സന്തോഷീ ദേവി*

⭐☀️⭐☀️⭐☀️⭐☀️⭐

🌞 *അഭ്യാസം* 🌞

⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ ജ്യോതിർ ബിന്ദു ആത്മാവ്… ഭൃകുടി മധ്യത്തിൽ… ഒരു നക്ഷത്രത്തെ പോലെ… തിളങ്ങി കൊണ്ടിരിക്കുന്നു… ഞാൻ ആത്മാവ്… ഈ ദേഹത്തിൽ നിന്നും… വേറിട്ട് ഇരിക്കുന്നു… എന്റെ പിതാവായ… ജ്യോതിർ ബിന്ദു ശിവഭഗവാന്റെ ഓർമ്മയിൽ ഇരിക്കുന്നു… *പരമാത്മാവായ ശിവഭഗവാൻ തന്റെ സർവ്വ ശക്തികളും… എനിക്ക് നൽകിക്കൊണ്ടിരിക്കുന്നു…* ഓരോ ശക്തിയും ഞാൻ എന്നിൽ… ശേഖരിച്ചു കൊണ്ടിരിക്കുന്നു…*
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ഞാൻ എത്ര ഭാഗ്യശാലി ആത്മാവാണ്… *ആരെയാണോ ലോകർ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്… ആ ഭഗവാനാണ് എന്നെ നിത്യേന വന്ന് പഠിപ്പിക്കുന്നത്…* മൂന്നാം നേത്രം നൽകി… എന്നെ കല്ല് ബുദ്ധിയിൽ നിന്ന്… പവിഴബുദ്ധിയാക്കി മാറ്റിയിരിക്കുന്നു… എന്നെപ്പോലെ ഭാഗ്യശാലിയായി… ഈ ലോകത്ത് മറ്റാരും തന്നെയില്ല…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 ജന്മ ജന്മങ്ങളായി… ഞാൻ ആത്മാവ്… ദുഃഖിതയായി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു… *ഇപ്പോൾ ഭഗവാന്റെ… ആത്മീയ ദൃഷ്ടിയിലൂടെ… ഞാൻ എന്റെ ദുഃഖത്തിൽ നിന്ന്….മോചിതയായിരിക്കുന്നു…* സ്വയം ഭഗവാൻ ആണ് എന്റെ കൂടെ ഉള്ളത്…. പിന്നെ എനിക്ക് ദുഃഖിക്കേണ്ട ആവശ്യമേ വരുന്നില്ല…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എനിക്ക് താങ്ങായും തണലായും എന്റെ പിതാവായ പരമാത്മാവ് കൂടെയുണ്ട്… *ഞാൻ എന്തെങ്കിലും പ്രയാസം നേരിടുകയാണെങ്കിൽ തന്നെ… “കുട്ടി ഞാനില്ലേ കൂടെ”… എന്ന് പറഞ്ഞ് എന്റെ ബാബ എന്റെ സഹായത്തിനെത്തുന്നു….* ഞാൻ ഇപ്പോൾ… തികച്ചും ഭാരരഹിതമായി തീർന്നിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 എനിക്കിപ്പോൾ… യാതൊരുവിധ ആഗ്രഹങ്ങളും ഇല്ല… ഈ ദേഹവുമായി പോലും… എനിക്ക് യാതൊരു ആകർഷണവും ഇല്ല… *ഭഗവാന്റെ സാന്നിധ്യത്തിൽ… ഞാൻ സ്വയം… സമ്പന്നനായി തീർന്നിരിക്കുന്നു… തൃപ്തനായി തീർന്നിരിക്കുന്നു…* ഏതൊരു വിധ പരിസ്ഥിതിയേയും… ഞാൻ ഇപ്പോൾ സന്തോഷത്തോടെ നേരിടുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *സദാ ഉള്ളിന്റെ ഉള്ളിൽ … ഞാൻ ഈ ഗീതം പാടി കൊണ്ടിരിക്കുന്നു…. “നേടാൻ ഉള്ളതെല്ലാം നേടിക്കഴിഞ്ഞു… ഇനി ഒന്നും തന്നെ ബാക്കിയില്ല…”* സ്വയം ഭഗവാൻ എന്നെ… തന്റേതാക്കി മാറ്റിയിരിക്കുന്നു… ഇനി ഞാൻ എന്തിനെ കുറിച്ച് ചിന്തിക്കണം… എനിക്ക് ചിന്തിക്കേണ്ട ആവശ്യമേയില്ല… എന്റെ ഓരോ കർമ്മേന്ദ്രിയവും… ശാന്തമായി തീർന്നിരിക്കുന്നു… ഞാൻ ആത്മാവ്… സദാ സന്തുഷ്ടതയുടെ ഊഞ്ഞാലിൽ ആടി കൊണ്ടിരിക്കുന്നു…
⭐☀️⭐☀️⭐☀️⭐☀️⭐

🔥 *ഞാൻ ആത്മാവ്… സന്തോഷത്തിന്റെ സാഗരമായ ഭഗവാന്റെ സന്താനമാണ്… സന്തോഷീ ദേവിയാണ്…* ഞാൻ ഇപ്പോൾ ഈ ദേഹം ഭഗവാന്റെ… സേവനത്തിനായി മാറ്റിവെച്ചിരിക്കുന്നു… *ഞാനെന്റെ പുഞ്ചിരിക്കുന്ന മുഖത്തിലൂടെ… മധുരമായ വാക്കുകളിലൂടെ… സ്നേഹം നിറഞ്ഞ മിഴികളിലൂടെ… സർവ്വരേയും… സന്തുഷ്ടരാക്കുന്നു…* ദുഃഖികളും… അശാന്തരുമായ ആത്മാക്കൾക്ക്… പരമാത്മാവിലൂടെ പ്രാപ്തമാക്കിയ… സത്യമായ സന്തോഷത്തിന്റെ അലകൾ… സദാ നൽകി സുഖികളാക്കി തീർക്കുന്നു… ഓം ശാന്തി.
⭐☀️⭐☀️⭐☀️⭐☀️⭐

Leave a comment

Design a site like this with WordPress.com
Get started