DAY 1
*ആത്മാവിൻറെ രൂപവും സ്ഥാനവും സൂചിപ്പിക്കുന്ന ഈ ചിത്രം നല്ലരീതിയിൽ കണ്ട്കൊണ്ട് മനസ്സിൽ ഉറപ്പിക്കുക…..

ആത്മാവിൻറെ രൂപവും സ്ഥാനവും സൂചിപ്പിക്കുന്ന ഈ ചിത്രം നല്ലരീതിയിൽ കണ്ട്കൊണ്ട് മനസ്സിൽ ഉറപ്പിക്കുക…..
**********************
Day 2
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*📝 ഞാൻ എന്ന ഭാവം, എൻ്റെ എന്ന ബോധം – നമുക്കേറ്റവും ഭാരം തരുന്നതാണ്.📝 സ്വയം ആത്മചൈതന്യമാണെന്നു മനസിലാക്കുമ്പോൾ ഭാരം കുറയുന്നു.📝 നമുക്ക് ഈ ജീവിത നാടകത്തിൽ എത്ര റോളുകൾ ദിവസവും അഭിനയിക്കാനുണ്ട് – അമ്മ, അനിയത്തി, മകൾ, അമ്മായിയമ്മ, മകൻ, അച്ഛൻ, സഹോദരൻ…. സ്ത്രീ, പുരുഷൻ, ആൺകുട്ടി, പെൺകുട്ടി….📝 ഈ ധാരാളം റോളുകളുടെ ഭാരത്തിൽ നിന്ന് പുറത്തു വരാൻ ഞാൻ ഈ റോൾ അല്ല ആത്മാവാണ് എന്നു മനസിലാക്കണം.📝 എല്ലാ ശരീരങ്ങളിലും ഇരിക്കുന്നത് നശിക്കാത്ത ഊർജമായ ആത്മാവാണ്📝 ഈ ജീവിതനാടകത്തിലെ ഓരോ റോളഭിനയിക്കുന്നവരും ആത്മാക്കളാണ്📝 കൂടെയുള്ളവരോട് ഈ സമാന ദൃഷ്ടി ഉണ്ടാകണം📝 ആരായാലും ആത്മ സഹോദരങ്ങളാണ്. ശരീരം കൊണ്ട് വ്യത്യസ്ത റോളാകാം – വേലക്കാരൻ, എംഡി, മകൻ,ഭർത്താവ്, അമ്മായിയമ്മ, മരുമകൾ,….📝 വേഷത്തിലെ വ്യത്യാസം മാത്രമാണ് സ്ത്രീ, പുരുഷൻ… വാസ്തവത്തിൽ രണ്ടു പേരും ആത്മചൈതന്യമാണ്📝 ഈ കണ്ണുകൊണ്ട് ആത്മാവിനെ കാണാനാവില്ല. അകം കൊണ്ട് അറിയുന്നതാണ്📝 ആത്മീയ ദൃഷ്ടി അഭ്യസിച്ചാൽ എല്ലാവരോടും സ്നേഹവും ബഹുമാനവും പുലർത്താൻ കഴിയും.*******************
Day 3
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*
(ക്ലാസ്സ് കഴിഞ്ഞതിനുശേഷം….കുറച്ചു നേരം സ്വയം മനനത്തിനായി ഉപയോഗിക്കുക…., താഴെ കാണുന്നതു പോലെ കുറച്ചു പോയിൻ്റുകൾ പുസ്തകത്തിൽ എഴുതുക…)
📝 മരണം നമുക്ക് രണ്ട് തരത്തിലുള്ള വേദനയാണ് നൽകുന്നത്1. സ്വന്തം മരണം
2. ബന്ധുമിത്രാദികളുടെ മരണം📝മരണഭയത്തിൽ നിന്നും മുക്തമാകുന്നതിന് മൃത്യുഞ്ജയമന്ത്രം ചൊല്ലണമെന്ന് പറയാറുണ്ട്.📝 ഞാൻ അമരനാണ്, എനിക്കു മരണമില്ല – ഇതാണ് മൃത്യുഞ്ജയ മന്ത്രം📝ഞാൻ ആത്മാവാണ്. ആത്മാവിന് ഒരിക്കലും നാശമില്ല, ശരീരത്തിനാണ് നാശമുള്ളത്.📝ആത്മാവ് ഒരു ശരീരം എടുക്കുന്നതും ഉപേക്ഷിക്കുന്നതും ജനനമരണമായി അറിയപ്പെടുന്നു.📝കൂടാതെ നമ്മുടെ കൂടെയുള്ളവർക്കാർക്കും തന്നെ മരണമില്ല, മരിച്ചിട്ടുമില്ല, അവരും ആത്മചൈതന്യമാണ്.📝 ഇങ്ങനെ മൃത്യുഞ്ജയമന്ത്രത്തിന്റെ അർത്ഥമറിഞ്ഞ് സ്മരിക്കുന്നത് നമ്മെ മരണഭയത്തിൽ നിന്നും മുക്തമാക്കും📝 ആര് ഏതു പ്രായത്തിൽ മരിച്ചാലും മരണസമയത്ത് ശരീരത്തിൽ നിന്നു വേർപെടുന്ന ആത്മാവ് ഒരമ്മയുടെ ഗർഭത്തിലേക്കു പോകുന്നു.📝 ഒരു കുഞ്ഞായി അവിടെ ജനിക്കുന്നതിനാണ് ഇവിടെ നിന്നും പോകുന്നത്📝 ആത്മഹത്യ ചെയ്താൽ പ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടുകയില്ല, ഇനി ജീവിക്കാതിരിക്കുകയില്ല📝 ആരാണു മരിച്ചതെങ്കിലും ആത്മാവാകുന്ന ജ്യോതി പുതിയൊരു ശരീരത്തിൽ ഈ ലോകത്തു തന്നെയുണ്ട്📝അതിനാൽ മരിച്ചയാളെ ഓർമിക്കുമ്പോൾ കരയാതെ, എവിടെയാണെങ്കിലും സുഖമായി ,സന്തോഷത്തോടെ, ശാന്തിയോടെ കഴിയാൻ മനസാ വിചാരിക്കൂ – ഇതാണ് ശ്രാദ്ധം
Day 4
**രാജയോഗ ഓൺലൈൻ കോഴ്സിൻ്റെ ഈ നാലാം ദിവസം താങ്കൾ ശേഷ്ഠാത്മാക്കൾക്ക് ഈശ്വരീയ പരിവാരത്തിൻ്റെ സ്വാഗതം*

*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*📝മനസും ബുദ്ധിയും നേർരേഖയിൽ വരുമ്പോഴാണ് ഏകാഗ്രത ഉണ്ടാകുന്നത്📝 മനസ്, ബുദ്ധി, സംസ്കാരം ആത്മാവിൻ്റെ 3 സൂക്ഷ്മേന്ദ്രിയങ്ങളാണ്.📝 ചിന്തിക്കാനുള്ള ആത്മാവിൻ്റെ കഴിവാണ് മനസ്📝 തീരുമാനമെടുക്കാ നുള്ള ശക്തിയാണ് ബുദ്ധി📝 തുടർച്ചയായി ചെയ്യുന്ന കർമങ്ങളിലൂടെ ആത്മാവിൽ പതിയുന്ന മുദ്രണമാണ് സംസ്കാരം📝രാജയോഗ ധ്യാനത്തിൽ നമ്മൾ നമ്മുടെ സൂക്ഷ്മ ഇന്ദ്രിയങ്ങളെ തിരിച്ചറിഞ്ഞ് അനുഭവം ചെയ്യുകയാണ്.📝നമ്മുടെ ചിന്തകളെ ബോധപൂർവ്വം പാഴ് ചിന്തകളെ നല്ലതും ശുദ്ധവുമായ ചിന്തകളിലേക്ക് വഴിതിരിച്ചുവിടുകയാണ്.📝എന്നും ഏതു സാഹചര്യത്തിലും മനസ്സിനെ ശുഭം ചിന്തിക്കാൻ പരിശീലിപ്പിക്കുന്നതിലൂടെ നമ്മുടെ വ്യക്തിത്വത്തിലും കർമ്മത്തിലും വളരെ നല്ല പരിവർത്തനങ്ങൾ ഉണ്ടാകുന്നു.📝 ശ്രേഷ്ഠ വിചാരങ്ങളിലൂടെ ശ്രേഷ്ഠമായ വാക്കും പ്രവൃത്തിയുമുണ്ടാകുന്നു.📝അതിലൂടെ ജീവിതവിജയം കരസ്ഥമാക്കാൻ സാധിക്കുന്നു******************
*DAY 5*
** *ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*📝 നമ്മുടെ ജീവിതത്തിൽ എന്താണു സംഭവിക്കുന്നതെങ്കിലും നാം മുമ്പെപ്പോഴോ വിതച്ചതു കൊയ്യുകയാണ്.📝 എനിക്കെന്തു കൊണ്ടാണ് ഇങ്ങനെ വന്നത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല.📝 ദൈവം തരുന്നതല്ല ദു:ഖമൊന്നും. അങ്ങനെയെങ്കിൽ ദു:ഖം വരുമ്പോൾ മനുഷ്യർ പോകുന്നത് ദുഃഖത്തെ ഇല്ലാതാക്കുന്നയാളായതു കൊണ്ടാണ്.📝 ഈ ലോകത്ത് നാം കർമത്തിൻ്റെ വിത്തുകൾ വിതയ്ക്കുന്നു, ഫലം കൊയ്യുന്നു.📝 നെല്ലു വിതച്ചാൽ ഗോതമ്പു കിട്ടില്ല എന്ന പോലെ സുഖം കൊടുത്താൽ സുഖം കിട്ടുന്നു, ദു:ഖം കൊടുത്താൽ ദു:ഖം ലഭിക്കുന്നു.📝 നാം തമ്മിൽ ഇടപഴകുന്ന ഓരോരുത്തരുമായി ഇങ്ങനെ കർമത്തിൻ്റെ കൊടുക്കൽ വാങ്ങലുണ്ട്📝 നല്ലതും ചീത്തയുമായ ഇരുമുടിക്കെട്ട് ഈ ശിരസിനകത്തെ ആത്മാവിലുണ്ട്.📝 ഈ ശരീരത്തിൽ വരുന്നതിനു മുമ്പും നാം ചെയ്തിട്ടുണ്ട്. നാം കാണുന്നത് ഈ ജന്മത്തെ എപ്പിസോഡ് മാത്രമാണ്.📝 നാം എന്താഗ്രഹിക്കുന്നോ അതേ നാം മനസുകൊണ്ട്, വാക്കു കൊണ്ട്, കർമം കൊണ്ട് ചെയ്യാവൂ📝 ഇതു മനസിലാക്കി ജീവിക്കുകയാണെങ്കിൽ നമ്മുടെ ദു:ഖവും അശാന്തിയും കഷ്ടനഷ്ടങ്ങളും കുറയും———————–*🌱🌱🌱🌱🌱🌱🌱🌱
*
******************
Day 6
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*📝 നമ്മുടെ ജീവിതത്തിൽ അസ്വസ്ഥരാകുമ്പോൾ ഒന്നു സ്ഥലം മാറുമ്പോൾ സമാധാനമനുഭവപ്പെടാറുണ്ട്..📝 ടൂർ, സിനിമ, മദ്യം ഇതൊന്നും സ്ഥിരമായ പരിഹാരങ്ങളല്ല, ശരിയായ പരിഹാരങ്ങളല്ല.📝 ദൈവം പറയുന്നത് നിങ്ങൾ കുട്ടികൾ ഈ നാടകശാല വിട്ടൊന്നിറങ്ങി നോക്കൂ …📝 ഇവിടെ കളിക്കളത്തിൽ നിന്ദ-സ്തുതി, ജയ -പരാജയങ്ങൾ, സുഖ-ദു:ഖങ്ങൾ എല്ലാം അനുഭവിക്കുന്നു.📝 ആത്മാവിൻ്റെ യഥാർഥ വീട് നമ്മുടെ ഓർമയിലേക്കു കൊണ്ടുവരണം. മനശ്ശാന്തി അനുഭവിക്കാനാവും📝 ഈ ലോകത്തെ പഞ്ച തത്വങ്ങൾക്കുംആകാശത്തിനുമപ്പുറം ബ്രഹ്മ തത്വം – അതാണ് ആത്മലോകം📝 അന്തരാത്മാവിനറിയാം മുകളിലെവിടെയോ ആണ് വീട്.📝 അവിടെ ശരീരമില്ല. ജീവിത നാടകമില്ല. നിറഞ്ഞ ശാന്തി മാത്രം📝 സ്വർണപ്രകാശം നിറഞ്ഞ നിശ്ശബ്ദലോകം📝 ഇവിടെ നിന്ന് അങ്ങോട്ടുള്ള യാത്രയാണ് – ഓർമയുടെ യാത്ര. ഞാൻ ആരാണെന്ന് ഓർമിച്ചു കൊണ്ട് മനസിനെ അങ്ങോട്ടു കൊണ്ടു പോകണം.📝 ഞാൻ ആത്മാവാണ്. ശാന്തി നിറഞ്ഞ വീട്ടിലായിരുന്നു ഞാൻ ശാന്തി നിറഞ്ഞ ജ്യോതി – (ഓം ശാന്തി)📝 അവിടെയിരുന്ന് താഴെയുള്ള ഈ കളിക്കളത്തിലേക്കു നോക്കുമ്പോൾ എല്ലാം ചെറുതായി അനുഭവമാകും.നിസാരമാണെന്ന് മനസിലാക്കും.——————————
**************
Day 7
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം*📝 മനസും ബുദ്ധിയും ചേരുമ്പോഴാണ് ഏകാഗ്രത (concentration) എന്നു പറയുന്നത്. ഇങ്ങനെ ചേർക്കുന്ന പ്രക്രിയയാണ് ധ്യാനം.📝 ആദ്യം ആത്മാവാണെന്ന് ഓർമിക്കുമ്പോൾ ബുദ്ധിയിൽ ചിത്രമായി തെളിയണം.📝 ആത്മാവിലെ ഏഴു ഗുണങ്ങളെ വെളുത്ത പ്രകാശത്തിലെ ഏഴു നിറങ്ങൾ പോലെ കാണണം…📝 ഞാൻ എങ്ങനെയുള്ള ആത്മാവാണ് എന്ന് ധ്യാനിക്കുമ്പോൾ കാണണം. ആത്മാവിലെ പ്രകാശം ശരീരം മുഴുവൻ നിറയുന്നത് കാണുമ്പോൾ ആത്മീയ ഊർജം അനുഭവമാകുന്നു📝 ആത്മാവാകുന്ന ബൾബിൽ നിന്നു വെളിച്ചം ശരീരത്തിലേക്കു വ്യാപിക്കുകയാണ്📝 ശരീരത്തിലെ അസുഖങ്ങളിൽ നിന്നു വേദനകളിൽ നിന്ന് മുക്തമാകുന്നു….📝 മനുഷ്യനെ പൂർണനാക്കുന്നത് ഈ എഴുഗുണങ്ങളാണ്.
DAY 8
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം*📝 ശരീരമെന്ന വാഹനം മാറി മാറി ഓടിച്ചോടിച്ച് ബാറ്ററിയായ ആത്മാവ് ക്ഷീണിച്ചിരിക്കുന്നു.📝 ചാർജ് കുറഞ്ഞിരിക്കുന്നതിനാൽ വെളിച്ചം കുറഞ്ഞു.ഇരുട്ട് കയറി.📝 ശാന്തിയുടെ … സ്നേഹത്തിൻ്റെ…. സന്തോഷത്തിൻ്റെ .. എല്ലാ ചാർജും എല്ലാവരിലും കുറഞ്ഞിരിക്കുന്നു.📝 സർവ ശക്തിവാനിൽ നിന്ന് എല്ലാം നിറയ്ക്കാൻ കഴിയും. അതാണ് പവർ ഹൗസ്📝 എല്ലാ അച്ഛന്മാരുടെയും അച്ഛൻ… എല്ലാ ഗുരുക്കന്മാരുടെയും ഗുരു….📝 നിശ്ശബ്ദ ലോകത്തിരിക്കുന്ന ആ പരംപൊരുളിനെ ആത്മാവിൻ്റെ ആ മാതാപിതാവിനെ സ്നേഹത്തോടെ ഓർമിക്കലാണ് ധ്യാനം….

DAY 9
*ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻറെ ഉള്ളടക്കം*📝 ശരീരമാണെന്ന ബോധത്തിൽനിന്ന് ആത്മാവാണെന്ന ബോധത്തിൽ വന്ന് ശാന്തിയുടെ ലോകത്തെ പരമാത്മാവിനെ ഓർമിക്കുമ്പോൾ ഈ ബാറ്ററി നിറയുന്നു📝 ആ പ്രകാശത്തിൻ്റെ ഓർമയ്ക്കായി ജ്യോതിർലിംഗരൂപത്തിൽ ആരാധിക്കുന്നു. ഈശ്വരൻ വെളിച്ചമാണ് എന്നതിന്ർറെ പ്രതീകം.📝 ശിവ എന്നാൽ മംഗളകാരി📝 പരമാത്മാവ് ശാന്തിയുടെ കടലാണ്….എന്നാൽ അതിസൂക്ഷ്മമായ ഊർജബിന്ദുവാണ്📝 ആത്മാവും പരമാത്മാവും രൂപത്തിൽ ജ്യോതിർബിന്ദുവാണ് .എന്നാൽ പരമാത്മാവ് സദാ നിറഞ്ഞിരിക്കുന്നു.📝 ഈശ്വരൻ്റെ വെളിച്ചം എന്നാൽ ശാന്തിയുടെ വെളിച്ചമാണ്, ഗുണങ്ങളുടെ വെളിച്ചമാണ്, ശക്തികളുടെ വെളിച്ചമാണ്.📝 ഇവയുടെ എല്ലാം ഉറവിടമായതിനാൽ ആത്മാവായ നാം അവിടെ കൂടിച്ചേർന്നിരിക്കുമ്പോൾ ശാന്തിയുടെ കറൻ്റ്, അറിവിന്ർറെ കറൻ്റ്, ശക്തിയുടെ കറൻ്റ്, സ്നേഹത്തിന്ർറെ കറൻ്റ് എല്ലാം നിറയുന്നു.📝 ശരീരത്തിനു വേണ്ട സമ്പത്തല്ല ഈശ്വരൻ തരുന്നത്. പക്ഷേ ശരീരത്തെ ശരിയായ രീതിയിലുപയോഗിച്ച് വേണ്ടതെല്ലാം നേടുവാൻ സഹായിക്കുന്നു.📝 അതിനായി ശരീരബോധത്തിൽ നിന്ന് ആത്മബോധത്തിലേക്ക് വന്നുകൊണ്ട് ആത്മാവിൻ്റെ അച്ഛനുമമ്മയും ആയ പരമാത്മാവിനെ ഓർമിക്കണം.📝 ബാറ്ററി ചാർജാകുമ്പോൾ ഈ കർമേന്ദ്രിയങ്ങളുപയോഗിച്ച് ചെയ്യുന്ന ഓരോ കർമങ്ങളിലും ശരിയായ നിയന്ത്രണമുണ്ടാകും.
DAY 10
ദിവസം മുഴുവനും ഓർമ്മിക്കാനുള്ള ഇന്നത്തെ ക്ലാസ്സിൻ്റെ ഉള്ളടക്കം*
📝 ഏതു ജോലിക്കിടയിലും യോഗം അഭ്യസിക്കാം.📝 ശരീരമാണെന്ന ബോധത്തിൽ നിന്ന് ആത്മാവാണെന്ന ബോധത്തിൽ വന്ന് ശാന്തിയുടെ ലോകത്തെ പരമാത്മാവിനെ ഓർമിക്കുമ്പോൾ ഈ ബാറ്ററി നിറയുന്നു📝 ആ പ്രകാശത്തിൻ്റെ ഓർമയ്ക്കായി ജ്യോതിർലിംഗരൂപത്തിൽ ആരാധിക്കുന്നു. ഈശ്വരൻ വെളിച്ചമാണ് എന്നതിൻ്റെ പ്രതീകം.📝 ശിവ എന്നാൽ മംഗളകാരി📝 പരമാത്മാവ് ശാന്തിയുടെ കടലാണ്….എന്നാൽ അതിസൂക്ഷ്മമായ ഊർജബിന്ദുവാണ്📝 ആത്മാവും പരമാത്മാവും രൂപത്തിൽ ജ്യോതിർബിന്ദുവാണ് .എന്നാൽ പരമാത്മാവ് സദാ നിറഞ്ഞിരിക്കുന്നു.📝 ഈശ്വരൻ്റെ വെളിച്ചം എന്നാൽ ശാന്തിയുടെ വെളിച്ചമാണ്, ഗുണങ്ങളുടെ വെളിച്ചമാണ്, ശക്തികളുടെ വെളിച്ചമാണ്.📝 ഇവയുടെ എല്ലാം ഉറവിടമായതിനാൽ ആത്മാവായ നാം അവിടെ കൂടിച്ചേർന്നിരിക്കുമ്പോൾ ശാന്തിയുടെ കറൻ്റ്, അറിവിൻ്റെ കറൻ്റ്, ശക്തിയുടെ കറൻ്റ്, സ്നേഹത്തിൻ്റെ കറൻ്റ് എല്ലാം നിറയുന്നു.📝 ശരീരത്തിനു വേണ്ട സമ്പത്തല്ല ഈശ്വരൻ തരുന്നത്. പക്ഷേ ശരീരത്തെ ശരിയായ രീതിയിലുപയോഗിച്ച് വേണ്ടതെല്ലാം നേടുവാൻ സഹായിക്കുന്നു.📝 അതിനായി ശരീരബോധത്തിൽ നിന്ന് ആത്മബോധത്തിലേക്ക് വന്നുകൊണ്ട് ആത്മാവിൻ്റെ അച്ഛനുമമ്മയും ആയ പരമാത്മാവിനെ ഓർമിക്കണം.📝 ബാറ്ററി ചാർജാകുമ്പോൾ ഈ കർമേന്ദ്രിയങ്ങളുപയോഗിച്ച് ചെയ്യുന്ന ഓരോ കർമങ്ങളിലും ശരിയായ നിയന്ത്രണമുണ്ടാകും.
Leave a comment